ആനക്കൂട്ടില്‍ കുട്ടികൊമ്ബന്‍ ചികിത്സാ പിഴവ് കാരണം തളര്‍ന്ന് വീണെന്ന പ്രചാരണത്തിനെതിരെ വനം വകുപ്പ്
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കുട്ടികൊമ്ബന്‍ ചികിത്സാ പിഴവ് കാരണം തളര്‍ന്ന് വീണെന്നും, എക്സറേ എടുക്കാനായി മയക്കിയതാണ് ആന തളര്‍ന്ന് വീഴാന്‍ കാരണമായതെന്നുമുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തള്ളി വനം വകുപ്പ്. നാല് വയസ്സുള്ള കുട്ടിയാന പിഞ്ചുവിനെ എഴുന്നേല്‍പ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ വനം വകുപ്പ് ജീവനക്കാര്‍. മൂന്നാഴ്ച മുന്‍പാണ് കാലിന്‍റെ നീര്‍ക്കെട്ട് പരിശോധിക്കാന്‍ എക്സറേ ഏടുത്തത്. Read More …
