ബിഡിജെഎസില്‍ തുഷാറിനെതിരെ കരുനീക്കം; തര്‍ക്കം മുതലെടുത്ത് ബിജെപി

ബിഡിജെഎസ് നേതൃത്വത്തെയും വെള്ളാപ്പള്ളിയെയും വെല്ലുവിളിച്ച്‌ സുഭാഷ് വാസു രംഗത്തെത്തിയതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങി. തര്‍ക്കം മുതലെടുത്ത് എസ്‌എന്‍ഡിപിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനാനും ബിഡിജെഎസ് പിളര്‍ത്താനുമാണ് നീക്കം. ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തന്റെ നടപടിയെന്ന് പേരെടുത്ത് പറയാതെ തന്നെ സുഭാഷ് വാസുവും സമ്മതിക്കുന്നുണ്ട്. ബിജെപി സഹയാത്രികനായി നടക്കുന്ന സെന്‍കുമാറിനെ Read More …

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി

പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയതകുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് ഹര്‍ജിയില്‍ വാദം നടന്നത്.പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും Read More …

മയക്കുമരുന്ന് കൈവശം വെച്ചു; സൗദിയില്‍ രണ്ട് മലയാളികള്‍ പിടിയില്‍

റിയാദ്: മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് മലയാളികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കന്‍ പൗരനും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് ചുരുട്ടി വലിക്കാനായി ഉപയോഗിക്കുന്ന പേപ്പര്‍ അന്വേഷിച്ച്‌ ഒരു ബാഖാലയിലെത്തിയ മലയാളിയെ രഹസ്യ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ദമ്മാമില്‍ ജോലി ചെയ്യുന്ന രണ്ട് പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. 23കാരനായ മലയാളി യുവാവ് മയക്കുമരുന്ന് വലിക്കാന്‍ Read More …

150 കമാന്‍ഡോകള്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായി

സംസ്ഥാന പൊലീസ് സേനയ്ക്ക് അഭിമാനമായി 150 കമാന്‍ഡോകള്‍ കൂടി ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായി. പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് പാണ്ടിക്കാട് ഐ.ആര്‍.ബി പരേഡ് ഗ്രൗണ്ടില്‍  നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരേഡില്‍ സല്യൂട്ട്  സ്വീകരിച്ചു. സംസ്ഥാനത്ത് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. Read More …

മരട് ഫ്ലാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി, ആശങ്കയോടെ പ്രദേശവാസികള്‍

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന് മുമ്ബായി വീടൊഴിയാന്‍ തുടങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂര്‍ നേരത്തേയ്ക്ക് മാറി നില്‍ക്കാനാണ് നിര്‍ദ്ദേശമെങ്കിലും ഫ്ലാറ്റുകളോട് തൊട്ട് താമസിക്കുന്നവര്‍ വീടൊഴിയുകയാണ്. വീട്ടു സാധനങ്ങളുമായാണ് ഇവര്‍ താമസം മാറുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലാണ് തീരുമാനം. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള പ്രാരംഭ നടപടികള്‍ Read More …

ഇറാനിയന്‍ വ്യോമപാതയിലൂടെ പറക്കല്‍ വേണ്ട; ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്ക് നിര്‍ദേശം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്ബനികള്‍ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിയന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ മുന്‍കരുതല്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, നിലവില്‍ വ്യോമപാതയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍ഇന്ത്യയിലെ Read More …

ആര്‍ദ്രം രണ്ടാംഘട്ടത്തില്‍ വൈകുന്നേരം വരെ ഒ.പി സംവിധാനത്തിന് പ്രാധാന്യം; മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ നിലവില്‍ ഉച്ചവരെയുള്ള ഒ.പി സംവിധാനം വൈകുന്നേരം വരെയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. തിരുവള്ളൂര്‍ സിഎച്ച്‌സി ഈവനിംഗ് ഒ.പി ഉദ്ഘാടനവും സമഗ്രമാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്തെ ആശുപത്രികള്‍ മുഴുവന്‍ പരിഷ്‌ക്കരണത്തിന്റേയും വികസനത്തിന്റേയും പാതയിലാണ് .അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ Read More …

നുഴഞ്ഞുകയറാനായി 250 പാകിസ്താന്‍ ഭീകരര്‍ അതിര്‍ത്തിയില്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 250 പാകിസ്താന്‍ ഭീകരര്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. നിയന്ത്രണ രേഖയ്ക് സമീപം 20-25 ലോഞ്ച് പാഡുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും സൈന്യം അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബലാകോട്ടില്‍ പാകിസ്താന്‍ വീണ്ടും ഭീകര ക്യാമ്ബുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനു മുമ്ബ് പാകിസ്താന്‍ Read More …