കിം ഉറച്ചുതന്നെ; പുതുവര്‍ഷത്തില്‍ ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച്‌ ഉത്തരകൊറിയന്‍ ഏകാധിപതി; പുതിയ ആയുധം ഉടന്‍ എത്തും

സോള്‍: ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച്‌ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഉടന്‍ തന്നെ തന്ത്രപ്രധാനമായ ഒരു പുതിയ ആയുധം അവതരിപ്പിക്കുമെന്നും കിം പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ ഉത്തരകൊറിയന്‍ ദേശീയ മാധ്യമമായ കെസിഎന്‍എ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതോടെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം. ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ കിം Read More …

അയല്‍വാസിയായ 15കാരനെ നിരവധി തവണ പീഡിപ്പിച്ചു; വിവാഹിതയായ യുവതി അറസ്റ്റില്‍

കല്‍പ്പറ്റ: അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് വിവാഹിതയായ യുവതിക്കെതിരെ കേസെടുത്തത്. അറസ്റ്റുചെയ്ത യുവതിയെ കോടതി റിമാന്റ് ചെയ്തു. കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണു ലൈംഗികമായി ചൂഷണം ചെയ്തത്. മാസങ്ങളായി ഇവര്‍ കൗമാരക്കാരനെ ചൂഷണം ചെയ്തു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീയ്ക്കതിരെ പരാതി നില്‍കിയത്.

അതിര്‍ത്തിയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കശ്മീര്‍ : അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിക്കടുത്ത് നൗഷേര സെക്ടറിലാണ് സംഭവം. ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ മേഖലയില്‍ തുടരുകയാണ്.

രാജ്യത്ത് സംഘര്‍ഷസാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നു : മന്ത്രി ഇ.പി.ജയരാജന്‍

സ്നേഹവും കാരുണ്യവും മാനവികതയും ചോര്‍ത്തിക്കളഞ്ഞ് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് ചിലര്‍ നടത്തുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. 87-ാമത് ശിവഗിരി തീര്‍ഥാടന വ്യവസായം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ ഉപദേശങ്ങളോ അറിയില്ല. നരനും നരനും തമ്മില്‍ സഹവര്‍ത്തിത്വം ഉറപ്പിക്കാനാണ് ഗുരു പറഞ്ഞുതന്നത്. Read More …

ഗവര്‍ണര്‍ കേരളം വിടണം ​-കെ. മുരളീധരന്‍

തിരുവനന്തപുരം: പൗരത്വഭേദഗതിനിയമത്തില്‍ സംസ്ഥാനത്തി​​െന്‍റ പൊതുവികാരം മനസ്സിലാക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജി​െവച്ച്‌ സംസ്ഥാനം വിടുന്നതാണ് നല്ലതെന്ന് കെ. മുരളീധരന്‍ എം.പി. ഗവര്‍ണറായി തുടരാന്‍ കഴിയാത്ത സാഹചര്യം അദ്ദേഹമായിട്ട് ഉണ്ടാക്കിയതാണ്. പൗരത്വനിയമം ഭരണഘടനാവിരുദ്ധമാണ്. ഇതിനെതിരെ പ്രതിപക്ഷനേതാവടക്കം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിവിധി വരുംവരെ കാത്തിരിക്കാനുള്ള സാവകാശം ഗവര്‍ണര്‍ കാണിക്കണമായിരുന്നു. അതിനുമുമ്ബ് എടുത്തുചാടി അഭിപ്രായം പറയരുതായിരുന്നു. ജനങ്ങളുടെ വികാരം Read More …

പൗരത്വ ഭേദഗതി നിയമം: കേന്ദ്രം ഉരുണ്ടുകളിക്കുന്നു-​ കാന്തപുരം

പൗരത്വ​ ​േഭദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഏറ്റവും വലിയ പീഡനമനുഭവിക്കുന്ന മുസ്​ലിംകളായ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തള്ളി ഏത്​ മതന്യൂനപക്ഷങ്ങള്‍ക്കാണ്​ അഭയം നല്‍കുന്നതെന്ന്​ കേന്ദ്രം വ്യക്തമാക്കണമെന്നു​ം കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക്​ അഭയം നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇതില്‍ മുസ്​ലിംകളെ ഉള്‍പ്പെടുത്തിയാല്‍ എന്താണ്​ തെറ്റ്​. ജാമിഅ മര്‍ക്കസ്​ 43ാം വാര്‍ഷികസമ്മേളനത്തി​​െന്‍റ സംസ്​ഥാനതല പ്രചാരണോദ്​ഘാടനത്തില്‍ മുഖ്യപ്രഭാഷണം Read More …

‘ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020’ ; പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്ന് മോഡി ആശംസിച്ചു. എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പുതുവത്സരാശംസകള്‍ നേര്‍ന്നത്.

ആധാറും പാൻ കാർഡും തമ്മില് ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടി ; നിശ്ചിത സമയത്തിനുള്ളില് ബന്ധിപ്പിച്ചില്ലെങ്കില് പാൻ കാർഡ് പ്രവര്ത്തനരഹിതമാകും

ന്യൂഡൽഹി:പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. 2020 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ഡിസംബർ 31 വരെ ആയിരുന്നു. ഇത് എട്ടാം തവണയാണ് പാൻ കാർഡുമായി     ബന്ധിപ്പിക്കേണ്ട സമയപരിധി പ്രത്യക്ഷ നികുതി വകുപ്പ് നീട്ടുന്നത്. പാൻ  കാർഡ് ഉൾപ്പെടെയുള്ളവ അപേക്ഷിക്കുന്നതിനും ആദായ നികുതി  ആധാർ  Read More …