മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ചയില്ല;മഹാരാഷ്ട്രയില്‍ പിടിമുറുക്കി ശിവസേന, മറുതന്ത്രം തേടി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ അധികാര തര്‍ക്കം മുറുകുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം ദിവസമായിട്ടും മന്ത്രി സഭ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ ശിവസേനയും ബിജെപിയും രണ്ട് ചേരിയില്‍ നിന്ന് പോരടിക്കുകയാണ്. മുഖ്യമന്ത്രി പദത്തെ കുറിച്ച്‌ മാത്രമേ ഇനി ചര്‍ച്ച ഉണ്ടാവുകയുള്ളൂ. തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയാറായില്ലെങ്കില്‍ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും ശിവസേന അറിയിച്ചു കഴിഞ്ഞു. Read More …

വാളയാര്‍ പീഡനക്കേസ്; രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് എം.ബി.രാജേഷ്

കോഴിക്കോട് : വാളയാര്‍ പീഡനക്കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സിപിഎം. പ്രതികള്‍ സിപിഎമ്മുകാരല്ല. കുട്ടികളുടെ അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്ന് എം.ബി.രാജേഷ് എംപി ആരോപിച്ചു. കേസില്‍ സിബിെഎ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. കോണ്‍ഗ്രസിന്റെ ഉപവാസസമരം നാളെ നടക്കും. വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് അരിവാള്‍പാര്‍ട്ടിക്കാരുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ മനോരമ ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ Read More …

യുഎപി എ അറസ്റ്റ് ; സിപിഐക്കാര്‍ കരഞ്ഞിട്ട് കാര്യമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: മാവോവാദി വേട്ടക്കും യു.എ.പിഎക്കും എതിരെ സി.പി.ഐക്കാര്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു . ഒന്നുകില്‍ ഉള്ളില്‍ നിന്ന് ചെറുത്ത് തോല്‍പിക്കാന്‍ കഴിയണം, അല്ലെങ്കില്‍ പുറത്ത് നിന്ന് എതിര്‍ക്കാന്‍ കഴിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അവരെ കുറ്റം Read More …

ബാബറി മസ്ജിദ് കേസ്; മന്ത്രിമാരുടെ പരസ്യ പ്രസ്താവനകള്‍ വിലക്കി യോഗി ആദിത്യനാഥ്

ലക്‌നൗ: ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാരുടെ പരസ്യ പ്രസ്താവനകള്‍ വിലക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിര്‍ത്തോ ആരും സംസാരിക്കരുതെന്നും വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വിധി പുറത്ത് വന്നാല്‍ ആരും ആഘോഷങ്ങള്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിവും Read More …

വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ: പൊലിസ് ജാഗ്രത പാലിക്കണമായിരുന്നു- ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: മാവോയിസ്സ്റ്റ് ബന്ധം ആരോപിച്ച്‌ കോഴിക്കോട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ പിഎ ചുമത്തിയതിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. പൊലിസിന്റേത് എടുത്തുചാട്ടമായിപ്പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതില്‍ പൊലിസിന് കുറച്ചു കൂടി ജാഗ്രത പാലിക്കാമായിരുന്നു. നിയമ ദേദഗതി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വയസ്സുപ്രായമുള്ള മകനെ അമ്മ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു

കോഴിക്കോട്: ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. ചേളന്നൂരില്‍ എട്ടേ നാല് കാവു പുറത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന പ്രവീണിന്റെ ഭാര്യ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ധനലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രവീണ്‍ – ധനലക്ഷ്മി ദമ്ബതികളുടെ മകന്‍ ഋഷിദിനെയാണ് ഇന്നലെ രാവിലെ 10 മണിയോടെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റില്‍ എറിഞ്ഞ് Read More …

പോലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി- എം. വി. ജയരാജന്‍

കണ്ണൂര്‍: യുഎപിഎ അറസ്റ്റില്‍ പോലീസിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വിരുദ്ധമായാണ് പലപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സര്‍ക്കാര്‍ നയം അനുസരിച്ചല്ല പലപ്പോഴും പോലീസ് ഇടപെടല്‍. ഈ വിമര്‍ശനം നേരത്തെയും ഉയര്‍ന്നതാണ്. യുഎപിഎ ചുമത്തിയ പോലീസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തല്‍ Read More …

ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിതബന്ധം; പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പിടികൂടി മര്‍ദിച്ചു

ബലസോര്‍: സ്‌കൂളിലെ വനിതാ ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒഡിഷയിലെ ബലസോര്‍ ജില്ലയിലെ ഹസന്‍പൂരിലാണ് സംഭവം. പ്രിന്‍സിപ്പല്‍ രാജീവ് ലോച്ചനും ഹോസ്റ്റല്‍ സൂപ്രണ്ട് സബിത ബിശ്വാളും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ മാസം ഇരുവരേയും അസ്വാഭാവിക സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. ഇതിനു ശേഷം Read More …