ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കും: കെ.കെ. ശൈലജ

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരന്തരമുണ്ടാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പരമ്ബരാഗതമായുള്ള നല്ല അംശങ്ങള്‍ സ്വാംശീകരിച്ച്‌ സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പു വരുത്തുന്ന ശാസ്ത്രീയ തരത്തിലുള്ള പാരന്റിംഗ് സെന്ററുകളാണ് സ്ഥാപിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കായിരിക്കും Read More …

ലൈസന്‍സില്ലാത്ത റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; മലയാളികളടക്കം 175 വിദ്യാര്‍ഥികള്‍ പിടിയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ലഹരി പാര്‍ട്ടിക്കിടെ മലയാളികളടക്കം 175 കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായി. ഇവരില്‍ നിന്ന് മദ്യവും നാലര കിലോ കഞ്ചാവും ലഹരി ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തു. ഈസ്റ്റ് കോസ്റ്റ് റോഡിലെ മഹാബലിപുരത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ലഹരി പാര്‍ട്ടിക്കായി പ്രത്യേക ഗ്രൂപ്പും Read More …

പോസ്റ്റല്‍ വോട്ട് തിരിമറി സ്ഥിരീകരിച്ച്‌ ഡിജിപി

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറി നടന്നുവെന്ന് സമ്മതിച്ച്‌ ഡിജിപി ലോക്‌നാഥ് ബഹ്‌റ. സംഭവത്തെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ഡിജിപി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഡിജിപിയുടെ ആവശ്യം. തിരുവനന്തപുരം വട്ടപ്പാറ പോസ്റ്റോഫീസില്‍ പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ വന്നതില്‍ ഒരു പൊലീസുകാരനെയും പോസ്റ്റല്‍ വോട്ടുകള്‍ Read More …

സപ്ലൈകോയുടെ കുപ്പിവെള്ളം 11 രൂപയ‌്ക്ക‌്; വിതരണം റേഷന്‍കട വഴിയും

കൊച്ചി: സ്വകാര്യ കുപ്പിവെള്ള കമ്ബനികളുടെ ചൂഷണം തടയാന്‍ സപ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം റേഷന്‍ കട വഴിയും. ഇത‌് സംബന്ധിച്ച‌് ബുധനാഴ‌്ച തിരുവനന്തപുരത്ത‌് മന്ത്രിതലത്തില്‍ ചര്‍ച്ച നടക്കും. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ‌് ലക്ഷത്തോളം രുപയുടെ കുപ്പിവെള്ളമാണ‌് സപ്ലൈകോ വിപണിയിലെത്തിച്ചത‌്. പൊതുവിപണിയില്‍ ലിറ്ററിന‌് 20 രൂപയുള്ള കുപ്പിവെള്ളമാണ‌് 11 രൂപയ‌്ക്ക‌് സപ്ലൈകോ Read More …

രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മോദിയുടെ പരാമര്‍ശം; കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഒന്നാം നമ്ബര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചതെന്ന മോദിയുടെ Read More …

മ​മ​ത‍​യു​ടേ​ത് സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണം, കാ​ട്ടു നീ​തി; പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ ബി​ജെ​പി. മ​മ​ത​യു​ടേ​ത് സ്വ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​മാ​ണെ​ന്നും അ​വി​ടെ ന​ട​ക്കു​ന്ന​ത് കാ​ട്ടു നീ​തി​യാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് ആ​ര്‍. മാ​ധ​വ് കു​റ്റ​പ്പെ​ടു​ത്തി.  അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ അ​ന​വ​ധി​യു​ണ്ട് ബം​ഗാ​ളി​ല്‍ ഇ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​മ​ത​യ്ക്ക് Read More …

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ല: നി​ല​പാ​ടി​ലു​റ​ച്ച്‌ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

തൃ​ശൂ​ര്‍: തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ. ആ​ന അ​ക്ര​മാ​സ​ക്ത​നാ​ണ് അ​തി​നാ​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ‌ മ​നു​ഷ്യ​രെ​യും ആ​ന​ക​ളെ​യും കൊ​ന്ന ആ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍. അ​തു​കൊ​ണ്ട് ആ​ള്‍​ത്തി​ര​ക്കു​ള്ള ഉ​ത്സ​വ​പ​റ​മ്ബി​ല്‍ ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കു​മ്ബോ​ഴു​ള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യെ തീ​രു. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്ബത്തിക ശക്തിയാക്കും; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്ബത്തിക ശക്തിയാക്കുമെന്ന് രാജ്‌നാഥ് സിങ്. രാജ്യത്തെ ജനങ്ങളില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ വിശ്വാസമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഒരാള്‍ പോലും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.