റിയാസിനെ ചോദ്യം ചെയ്യാനെത്തുന്നത് രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥര്‍, എല്ലാ രഹസ്യങ്ങളും ചോര്‍ത്തിയെടുക്കും

കൊച്ചി: ഭീകരവാദ സംഘടനായ ഐസിസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങിയ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ (29)​ റോ, മിലിട്ടറി ഇന്റലിജന്‍സ് മേധാവികള്‍ ചോദ്യം ചെയ്യും. കേരളത്തില്‍ ഐസിസിനായി ചാവേറാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി എന്‍.ഐ.എയോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് അന്വേഷണ ഏജന്‍സി തലവന്മാര്‍ കൂടി ഇയാളെ Read More …

പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചതിലെ ക്രമക്കേടില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചതിലെ ക്രമക്കേട് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലത്തിന്റെ നിര്‍മാണത്തിലും മേല്‍നോട്ടത്തിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി നിര്‍മിച്ച ഈ പാലത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കേവലം അറ്റകുറ്റപ്പണി നടത്താനല്ല ഉദ്ദേശിക്കുന്നത്. മറിച്ച്‌ പാലം പുനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിന് അടിയില്‍ പെട്ട് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രത്തിന് അടിയില്‍ പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുവൈത്ത് എയര്‍വേഴ്‌സിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ആനന്ദ് രാമചന്ദ്രന്‍(34) ആണ് മരിച്ചത്. കുവൈത്ത് എയര്‍വേഴ്‌സിന്റെ സാങ്കേതിക വിഭാഗം ജീവനക്കാരനാണ് മരിച്ച ആനന്ദ്. തിങ്കളാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ Read More …

ദേശിയപാതാ വികസനം; ശ്രീധരന്‍പിള്ളയെ തള്ളി അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: ദേശിയപാതാ വികസനം സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നിലപാടിനെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തില്‍ ദേശിയ പാതാ വികസനത്തിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യമുന്നയിച്ച്‌ കണ്ണന്താനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയ്ക്ക് കത്ത് അയച്ചു. പാതയുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്ന ശ്രീധര്‍പിള്ളയുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് എതിര്‍പ്പ് രേഖപ്പെടുത്തി കണ്ണന്താനം Read More …

കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി;സ്ഥിതീകരിച്ച്‌ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ അഞ്ച് ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി. നാവികരെ ബന്ദികളാക്കിയ വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. കടല്‍ക്കൊള്ളക്കാരുടെ പിടിയിലായവരെ എത്രയും പെട്ടെന്നു വിട്ടുകിട്ടാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അഭയ് താക്കൂറിനോട് ആവശ്യപ്പെട്ടുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. നാവികരെ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ വന്നശേഷമാണ് മന്ത്രി ഇക്കാര്യം Read More …

ദേശീയപാത വികസനം; കേരളത്തെ തഴഞ്ഞു, കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാത വികസനം അതീവപ്രാധാന്യമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുടങ്ങി കിടന്ന പാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തെന്നും എന്നാല്‍, ഇതിനെ കേന്ദ്രം തഴഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തുന്നതിന് കേന്ദ്രം ഒരു കാരണവും പറഞ്ഞില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് കേന്ദ്രം തീരുമാനമെടുത്തതെന്നും പിണറായി കുറ്റപ്പെടുത്തി. ശ്രീധരന്‍പിള്ളയ്‌ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ശ്രീധരന്‍പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമാണെന്നാണ് Read More …

നുഴഞ്ഞുകയറ്റം : സൗദിയുടെ തെക്കന്‍ മേഖലകളില്‍ പ്രത്യേക സൈന്യം

ജിദ്ദ: സൗദിയുടെ തെക്കന്‍ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ നടപടികള്‍ കര്‍ശനമാക്കി .അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതി​​ന്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക സുരക്ഷാസേന അതിര്‍ത്തികളിലെത്തി. ആഭ്യന്തരമന്ത്രി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫി​​െന്‍റ പ്രത്യേക ഉത്തരവി​​െന്‍റ അടിസ്ഥാനത്തില്‍ സജ്ജമാക്കിയതാണ് ‘അല്‍-അഫ് വാജ്’ എന്ന പുതിയ സേന. യെമന്‍ അതിര്‍ത്തികളിലേയും നജ്‌റാന്‍, Read More …

തൃശ്ശൂര്‍ പൂരവെടിക്കെട്ടില്‍ ഇത്തവണ മാലപ്പടക്കവും പൊട്ടും: സുപ്രീംകോടതി അനുമതി നല്‍കി

ദില്ലി: തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്‍ മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കേന്ദ്ര സ്ഫോടകവസ്തു പരിശോധനാ ഏജന്‍സിയായ പെസ്സോയ്ക്കാണ് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. നേരത്തേ ഡെപ്യൂട്ടി എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ മാലപ്പടക്കത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തേ മാലപ്പടക്കം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ Read More …