ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​ത് അ​ക​ത്തു​പോ​കു​മെ​ന്ന് പേ​ടി​ച്ച്‌: വെ​ള്ളാ​പ്പ​ള്ളി

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​ത് കേ​സി​ല്‍​പ്പെ​ടാ​തി​രി​ക്കാ​നാ​ണെ​ന്ന് എ​സ്‌എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സ​മു​ദാ​യാം​ഗ​ങ്ങ​ളെ ക​രു​തി​യാ​ണ് ഈ ​നി​ല​പാ​ട് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്‌എ​ന്‍​ഡി​പി വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​ശ​ദീ​ക​ര​ണം.  ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ത്തി​നൊ​പ്പം നി​ന്നാ​ല്‍ ഈ​ഴ​വ​ര്‍ അ​ക​ത്തു​പോ​കു​മാ​യി​രു​ന്നു. കെ. ​സു​രേ​ന്ദ്ര​ന്‍ ദി​വ​സ​ങ്ങ​ളോ​ളം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​ത് ഓ​ര്‍​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ബിഹാറില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും പിടിച്ചെടുത്തു

പറ്റ്‌ന: ബിഹാറിലെ മുസാഫിര്‍പൂരിലെ ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെയായിരുന്നു സംഭവം. അഞ്ച് യന്ത്രങ്ങളാണ് പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

സുനീറിനെതിരായ പരാമര്‍ശം:അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ

പി.പി സുനീറിനെതിരെ ആരോപണം ഉന്നയിച്ച പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ. കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്. ക്വാറി മാഫിയകളില്‍ നിന്ന് പണം വാങ്ങി എന്നതടക്കമുള്ള അന്‍വറിന്റെ ആരോപണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സുനീര്‍ പറഞ്ഞ ആദ്യ മറുപടിയാണിത്. ഒരു തരത്തിലുള്ള വിശ്വാസ്യതയുമില്ലാത്ത ആളാണ് അന്‍വറെന്ന് സുനീര്‍ Read More …

റമദാന്‍ കാരുണ്യം : സൗദിയില്‍ പൊതുമാപ്പിന്‍റെ ആനുകൂല്യം വിദേശികള്‍ക്കും

റിയാദ്: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷവും പിഴ അടയ്ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ തടവില്‍ കഴിയുന്ന വിദേശികള്‍ക്കും രാജാവിന്‍റെ കാരുണ്യത്തില്‍ മോചനം ലഭിക്കും . സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ അഞ്ചു ലക്ഷം റിയാല്‍ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. അതെ സമയം അഞ്ചു ലക്ഷം റിയാലില്‍ കൂടുതല്‍ പിഴ അടയ്ക്കാന്‍ വിധക്കപ്പെട്ടവര്‍ക്ക് ഇത്രയും Read More …

പാക്‌ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ട്വീറ്റ്‌; തരൂര്‍ വീണ്ടും വിവാദത്തില്‍

പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്‌ത്തിയുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂരിന്റെ ട്വീറ്റ്‌ വിവാദമായി. ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്‌പര്യത്തെയും ടിപ്പുസുല്‍ത്താനോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും പുകഴ്‌ത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്‌. ടിപ്പുസുല്‍ത്താനോടുള്ള തന്റെ ആരാധനയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ജന്മദിനമായ മെയ്‌ 4നാണ്‌ ഇമ്രാന്‍ ഖാന്‍ ട്വീറ്റ്‌ ചെയ്‌തത്‌. അടിമത്തത്തെക്കാള്‍ നല്ലത്‌ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദര്‍ശം Read More …

എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദം; പരാതിക്കാരന്റെ മൊഴി ഇന്ന് എടുക്കും

കോഴിക്കോട്: എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തില്‍ പരാതിക്കാരന്‍ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ മൊഴി ഇന്ന് എടുക്കും. പതിനൊന്നിന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്ബാകെയാണ് മൊഴി നല്‍കേണ്ടത്. നേരത്തെ അന്വേഷണ സംഘം ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ Read More …

ഐപിഎസ് വനിതാ ട്രെയിനിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: കോവളത്ത് ഐ.പി.എസ് വനിതാ ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.കോവളത്തെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. തിങ്കളാഴ്ച്ച അര്‍ധ രാത്രിയിലാണ് ഇയാളെ പിടി കൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. Read More …

തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സ് ബൂത്ത് കയ്യടക്കിയെന്ന സ്മൃതിയുടെ ആരോപണം കൃത്രിമം; ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: അമേഠിയില്‍ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തു എന്ന സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം സ്മൃതി പ്രചരിപ്പിച്ച വീഡിയോ കൃത്രിമമാണെന്ന് കണ്ടെത്തി ആരോപണം തള്ളിയത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ Read More …