കെ സുരേന്ദ്രന് ശ്രീഭൂതനാഥ പുരസ്‌കാരം

കോഴിക്കോട്: ശ്രീഭൂതനാഥപുരസ്‌കാരം നല്‍കി ബി ജെ പി നേതാവ് കെ സുരേന്ദ്രനെ ആദരിക്കും. ആചാര സംരക്ഷണത്തിനു വേണ്ടി ജയില്‍വാസം അനുഭവിക്കേണ്ടി വന്നു എന്നതിനാലാണ് ശ്രീഭൂതനാഥ പുരസ്‌കാരത്തിന് കെ സുരേന്ദ്രനെ തെരഞ്ഞെടുത്തത്. മകയിരംതിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച്‌ കരക്കോണം മുര്യതോട്ടം ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രസമിതി വര്‍ഷങ്ങളായി നല്‍കിവരുന്ന പുരസ്‌കാരമാണിത്.

താന്‍ എന്തിന് മോദിയുടെ കോള്‍ എടുക്കണം; കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല; മമത

ന്യൂഡെല്‍ഹി: താന്‍ എന്തിന് മോദിയുടെ കോള്‍ എടുക്കണം, കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മോദിക്ക് മറുപടിയുമായി മമത ബാനര്‍ജി. ഫോനി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് മമത ബാനര്‍ജി ഇങ്ങനെ പറഞ്ഞത്. താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയുടെ തിരക്കിലായിരുന്നു എന്നായിരുന്നു മമത Read More …

ബുര്‍ഖ ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗം, വിലക്ക് അംഗീകരിക്കാനാകില്ലെന്ന് മുസ്ലീം സംഘടനകള്‍; പുതിയ സംസ്‌കാരമെന്ന് എംഇഎസ്

കോഴിക്കോട്: എംഇഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ്. ഈ തീരുമാനം അംഗീകരിക്കാനാകില്ല. മതവിഷയങ്ങളില്‍ എംഈഎസ് ഇടപെടേണ്ടതില്ലെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി. ഇസ്ലാം മതതതിന്റെ തുടക്കം മുതലേ ഉള്ള രീതിയാണ് ബുര്‍ഖ ധരിക്കല്‍.സ്ത്രീകള്‍ നഗ്‌നരായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്നാണ് ഇസ്ലാം അനുശാസിക്കുന്നതെന്നും Read More …

മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്ബില്‍ മൂന്ന് പേര്‍ക്ക് കൂടി എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്. എച്ച്‌ 1 എന്‍ 1 ബാധിച്ച്‌ ഇതുവരെ ഒമ്ബത് പേരാണ് മരിച്ചത്. ക്യാമ്ബിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ 1 Read More …

മധ്യപ്രദേശില്‍ പിന്തുണ പിന്‍വലിച്ചേക്കും; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മായാവതി

ദില്ലി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് ബിഎസ്‍പി നേതാവ് മായാവതി. ഗുണ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച മായാവതി എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന Read More …

കാലാവധി പിന്നിട്ട തൊഴിലന്വേഷകര്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം;നിയമ ലംഘകര്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യു.എ.ഇ

യു.എ.ഇ: കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയില്‍ യു.എ.ഇയില്‍ തുടര്‍ന്നാല്‍ പ്രവാസികള്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവര്‍ അതിന്റെ കാലാവധി പിന്നിടുന്നതിന് മുമ്ബ് തൊഴില്‍വിസയിലേക്ക് മാറുകയോ, രാജ്യം വിടുകയോ വേണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം വിസകളുടെ കാലാവധി ജൂണില്‍ അവസാനിക്കും. ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷിക്കുന്നവര്‍ക്ക് സ്പോണ്‍സറില്ലാതെ ആറുമാസം Read More …

അരവിന്ദ് കെജ്രിവാളിന്റ ഭാര്യയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍; പരാതിയുമായി ബിജെപി

ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാളിന്റ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് പരാതി നല്‍കി ബിജെപി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെയും ഡെല്‍ഹിയിലെ ചാന്ദ്നിചൗക്കിലെയും വോട്ടര്‍ പട്ടികയില്‍ സുനിതയുടെ പേരുണ്ട്, ഈ രണ്ട് സ്ഥലങ്ങളിലെയും വോട്ടര്‍ കാര്‍ഡ് ഇവരുടെ കൈവശമുണ്ട് എന്നിങ്ങനെയാണ് ബി ജെ പി പരാതിയില്‍ പറയുന്നത്. ബിജെപി Read More …

14കാരന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; ടീച്ചര്‍ കുറ്റക്കാരിയെന്ന് കോടതി

ചാള്‍സ്റ്റണ്‍: അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയില്‍ തന്‍റെ മുന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അദ്ധ്യാപിക കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.14 വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി എലിസബത്ത് ഹാര്‍ബര്‍ട്ട് എന്ന അധ്യാപിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവത്തിന് കഴിഞ്ഞ ബുധനാഴ്ചയാണ് എലിസബത്ത് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.ഇപ്പോള്‍ 43 വയസുള്ള എലിസബത്തിന് ഈ വിദ്യാര്‍ത്ഥിയുടെ നാല് Read More …