മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു

തൊ​ടു​പു​ഴ: ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​യി അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന ഏ​ഴു​വ​യ​സു​കാ​ര​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദര്‍​ശി​ച്ചു. ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കു​ട്ടി​യു​ടെ ജീവന്‍ യ​ന്ത്ര​സം​വി​ധാ​ന​ത്താ​ലാ​ണ് നി​നി​ര്‍​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുന്നത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മുല്ലപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഉണ്ടന്നും അത് ഉണ്ടായാല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാതിരിക്കുവാന്‍ ഡല്‍ഹിയില്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. Read More …

മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച ജനങ്ങള്‍ സന്തോഷിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷം: മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച്‌ കഴിയുകയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ ആഘോഷിക്കുകയായിരുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ഈ സന്തോഷമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ബി.ജെ.പിയും കൂടുതല്‍ സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാലകോട്ട്, പുല്‍വാമ ആക്രമണങ്ങളില്‍ വ്യക്തിപരമായി ആക്ഷേപമുന്നയിക്കുന്ന പ്രതിപക്ഷത്തെയും Read More …

തങ്കച്ചി കീഴടങ്ങാനെത്തി; ഉത്തരവിലെ സാങ്കേതികത്വം തടസമായി

ഇടമലയാര്‍ ആന വേട്ടക്കേസിലെ പ്രധാന പ്രതിയായ കല്‍ക്കത്തസ്വദേശി സിന്ധു എന്ന് വിളിക്കുന്ന തങ്കച്ചിക്ക് കോതമംഗലം കോടതിയില്‍ കീഴടങ്ങാന്‍ കഴിഞ്ഞില്ല. വനപാലകരോടൊപ്പം കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ തങ്കച്ചി എത്തിയെങ്കിലും കൊല്‍ക്കത്തയിലെ അഡീഷണല്‍ സിജെഎം കോടതിയുടെ ഉത്തരവിലെ സാങ്കേതികത്വം തടസമാകുകയായിരുന്നു. അതേസമയം കീഴടങ്ങുന്ന തങ്കച്ചി യെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി വനപാലകരും അന്വോഷണ ഉദ്യോഗസ്ഥരും എത്തിയിരുന്നു. Read More …

കണ്ണൂരില്‍ സിപിഎം കള്ളവോട്ടിന് ശ്രമിക്കുന്നു: ആരോപണവുമായി കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ ുതാര്യമായ ഇലക്ഷന്‍ നടക്കുമോ എന്ന കര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ എല്ലാം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ കയ്യിലാണെന്നും 65 ശതമാനം പോലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികളാണെന്നും കെ Read More …

അയോധ്യയെ പിടിച്ച്‌ കുലുക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ മെഗാറാലി, മോദിക്കെതിരെ മത്സരിക്കാനും ആലോചന

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം ഇവിടുത്തെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷന്‍ റാലിയില്‍ പങ്കെടുക്കുമെന്നും പൊതുയോഗത്തില്‍ സംസാരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, റാലിക്ക് മുന്നോടിയായി അയോധ്യയില്‍ പ്രിയങ്കയെ രാമ ഭക്തയാണെന്ന് വിശേഷിപ്പിക്കുന്ന പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് കൗതുകമായി. രാമന്റെ ചിത്രത്തിനൊപ്പം Read More …

തെരഞ്ഞെടുപ്പില്‍ എം. എല്‍ എ മാര്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എം. എല്‍ എ മാര്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.ഭരണ ഘടനാ പരവും നിയമപരവുമായ കാര്യമാണിതെന്നും മത്സരിക്കുന്നത് വിലക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ജയിക്കുന്ന എം എല്‍ എ മാരില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിന് വേണ്ട ചിലവ് ഈടാക്കണമെന്ന വാദവും കോടതി തള്ളി. കൊച്ചി സ്വദേശി അശോകന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട Read More …