മ​നോ​ജ് ഏ​ബ്ര​ഹാം എ​ഡി​ജി​പി; മൂ​ന്നു പേ​ര്‍​ക്കു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി

തി​രു​വ​ന​ന്ത​പു​രം: ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ എ​ഡി​ജി​പി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​ത് അ​ട​ക്കം സം​സ്ഥാ​ന​ത്തെ ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ പ​ട്ടി​ക​യ്ക്കു മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. 1994 ഐ​പി​എ​സ് ബാ​ച്ചി​ലെ മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ എ​ഡി​ജി​പി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള​ള പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴി​വു വ​രു​ന്ന മു​റ​യ്ക്കു നി​യ​മ​നം ന​ല്‍​കും. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി​യാ​ണു മ​നോ​ജ് ഏ​ബ്ര​ഹാം. 1994 ഐ​എ​എ​സ് Read More …

ഹ​നു​മാ​ന്‍ ആ​ദി​വാ​സി ദ​ളി​ത​ന്‍, കോ​ണ്‍​ഗ്ര​സു​കാ​ര്‍ രാ​വ​ണ ഭ​ക്ത​ര്‍: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ജ​യ്പു​ര്‍: ഹ​നു​മാ​ന്‍ ആ​ദി​വാ​സി ദ​ളി​ത​ന്‍ ആ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു വോ​ട്ടു ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​ജ​സ്ഥാ​നി​ലെ ആ​ള്‍​വാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ആ​ദി​ത്യ​നാ​ഥ് ഹ​നു​മാ​നെ​യും പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി​യ​ത്. ഹ​നു​മാ​ന്‍ ആ​ദി​വാ​സി​യാ​യി​രു​ന്നു. വ​ന​ത്തി​ല്‍ അ​ദ്ദേ​ഹം ഒ​റ്റ​പ്പെ​ട്ടു വ​സി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കു മു​ത​ല്‍ തെ​ക്കു വ​രെ​യും കി​ഴ​ക്കു മു​ത​ല്‍ പ​ടി​ഞ്ഞാ​റു​വ​രെ​യും ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് Read More …

നിയമസഭയിലുണ്ടായ ബഹളം; എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയിലുണ്ടായ ബഹളത്തില്‍ എംഎല്‍എമാരെ വിമര്‍ശിച്ച്‌ ഗവര്‍ണറുടെ കത്ത്. ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പ്രതിഷേധം സഭാ നടപടികളെ ബാധിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച്‌ സ്പീക്കര്‍ ഇറങ്ങിപ്പോവുകയായിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. Read More …

ശബരിമല വിഷയത്തില്‍ അനാവശ്യ തിടുക്കം കാണിച്ചു; മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ സിപിഐ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഐയുടെ വിമര്‍ശനം. ശബരിമല വിധി നടപ്പാക്കുവാന്‍ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാണിച്ചെന്നും ആദ്യഘട്ടത്തില്‍ കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ലെന്നുമാണ് വിമര്‍ശനം. സിപി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനമുണ്ടായത്. ആക്റ്റിവിസ്റ്റുകള്‍ കയറുമെന്ന പ്രസ്ഥാവന വിവാദമുണ്ടാക്കിയെന്നും വനിതാ പൊലീസിനെ വിന്യസിക്കുമെന്ന ഡിജിപിയുടെ പരാമര്‍ശം അനവസരത്തിലാണെന്നും സിപിഐ ആരോപിച്ചു.

എല്‍ഡിഎഫ് പ്രവേശം: ഡിസംബര്‍ മൂന്നിന് എകെജി സെന്ററില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സി.കെ. ജാനു

എല്‍ഡിഎഫുമായി സഹകരിക്കുന്നതു സംബന്ധിച്ച്‌ നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രി എകെ ബാലന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച്‌ സികെ ജാനു ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനൗദ്യോഗിക ചര്‍ച്ചയെന്നാണ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ സി.കെ ജാനുവിന് Read More …

എ കെ ആന്റണിയുടെ നിലപാടിന്റെ പേര് ‘ആദര്‍ശം’ എന്നായിരിക്കുമോ: എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി. നേതാക്കള്‍ കൈക്കൊണ്ടുവരുന്ന ‘ജനങ്ങളെ വിഡ്ഢികളാക്കല്‍ നിലപാടുകള്‍’ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഓരോ സ്ഥലത്ത് എത്തുമ്ബോള്‍ പിന്തുടരുന്നതെന്ന് മന്ത്രി എം എം മണി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നിന്ന അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനൊപ്പം നിന്ന് ബിജെപിയെയും ആര്‍എസ്‌എസിനെയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …

സികെ ജാനു എല്‍എഫിലേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ആദിവാസി നേതാവ് സികെ ജാനു എല്‍ഡിഎഫിലേക്ക്. കോഴിക്കോട് വെച്ച്‌ നടന്ന ജനാധിപത്യ രാഷ്ട്രീയ സഭയുടെ സംസ്ഥാന നേതൃയോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. എല്‍ഡിഎഫുമായി നടത്തിയ ചര്‍ച്ചകള്‍ അനുകൂലമാണെന്നും ഉടന്‍ എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സികെ ജാനു വ്യക്തമാക്കുന്നു. രണ്ടര വര്‍ഷക്കാലത്തെ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചാണ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ Read More …

കേരളത്തില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം: കെ കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തുന്ന രണ്ട് പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇതിന് പുറമെ മറ്റ് 13 ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയുടെ സാന്നിധ്യവും ഉള്ളതായി കെ കെ ശൈലജ പറഞ്ഞു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ Read More …