ലാ​ലു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശം; സ​ഹാ​യ​മി​ല്ലാ​തെ ഇ​രി​ക്കാ​നോ നി​ല്‍​ക്കാ​നോ ക​ഴി​യി​ല്ല

റാ​ഞ്ചി: ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​മോ​ശ​മെ​ന്നു റി​പ്പോ​ര്‍​ട്ട്. അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം കാ​ര്യ​മാ​യി ക്ഷ​യി​ച്ചെ​ന്ന് റാ​ഞ്ചി രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ ലാ​ലു​വി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍ ഉ​മേ​ഷ് പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മു​ന്‍ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യ ലാ​ലു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് ചി​കി​ത്സ Read More …

യുവേഫ നേഷന്‍ ലീഗ് ഫൈനലിന് വേദിയൊരുക്കാന്‍ പോര്‍ച്ചുഗല്‍

യുവേഫ നേഷന്‍ ലീഗ് ഫൈനലിന് വേദിയൊരുക്കാന്‍ പോര്‍ച്ചുഗല്‍. ഗ്രൂപ്പ് എ 3 യില്‍ നിന്നും ചാമ്ബ്യന്മാരായി പ്രഥമ യുവേഫ നേഷന്‍സ് ലീഗിന്റെ സെമിയില്‍ കടന്നതിനു ശേഷമാണ് പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ഫൈനല്‍സിന്റെ ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത വര്‍ഷം ജൂണിലാണ് മത്സരത്തിന്റെ സെമി ഫൈനല്‍, ഫൈനല്‍ എന്നിവ നടക്കുക. സെമി ഫൈനല്‍ ഡ്രോ നടക്കുന്ന Read More …

ഇടുക്കിയില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം

ഇടുക്കി: ഇടുക്കിയിലെ മറയൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി പരിശോധന നടത്തി. ഇവിടെ സിസിടിവി സൗകര്യങ്ങള്‍ ഇല്ല. അടുത്തുള്ള കടകളിലെ സിസിടവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മന്ത്രി കടകംപള്ളിക്കെതിരെ ബി.ജെ.പി പ്രതിഷേധം, തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പട്ടം സെന്റ് മേരീസ് കോളേജില്‍ നടന്ന വികസന സെമിനാറിനിടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. സെമിനാറില്‍ പങ്കെടുക്കാനായി സ്‌കൂളിന് പുറത്തെത്തിയ മന്ത്രിക്ക് നേരെ കരിങ്കൊടികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ Read More …

വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചുവെന്നാണ് പരാതി. മാരകായുധങ്ങളുമായി എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ രജിതയുടെ രണ്ട് പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. Read More …

തീര്‍ത്ഥാടകര്‍ക്ക് പകലും നിയന്ത്രണം; തിരക്ക് കുറയ്ക്കാനെന്ന് പോലീസ്

പത്തനംതിട്ട: ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. തിരക്കുമൂലമാണ് നിയന്ത്രണമെന്ന് പോലീസ് അറിയിച്ചു. നിലയ്ക്കലില്‍ നിന്ന് പമ്ബയിലേയ്ക്കുള്ള വാഹനം ഇനി ഒരു മണിക്ക് മാത്രമേ ഉണ്ടാകൂ. കര്‍ശന പരിശോധനകളാണ് ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍പ്പസമയം മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ സബരിമലയില്‍ എത്തി. കെഎസ്‌ആര്‍ടിസി ബസ് സര്‍വ്വീസും സമയക്രമത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്. Read More …

ഷോപ്പിയാനില്‍ ഭീകരര്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി. മിമേന്ദര്‍ ഗ്രാമത്തിലെ സുഹൈല്‍ അഹമ്മദ് ഗാനി എന്നയാളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയാണ് സുഹൈലിനെ പിടിച്ചുകൊണ്ടുപോയതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഷോപ്പിയാനിലെ മാന്‍സ്ഗാം ‌ ഗ്രാമത്തിലെ ഹുസൈഫ് അഹമ്മദ് എന്ന യുവാവിനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഹുസൈഫിനൊപ്പം തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കള്‍ ഭീകരരുടെ Read More …

മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും ആക്രമിക്കപ്പെട്ട സംഭവം; ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കുറ്റ്യാടി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയായ ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും നേരെ നടന്ന ആക്രമണത്തില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ആണുള്ളത്. കുറ്റ്യാടി അമ്ബലക്കുളങ്ങരയില്‍ വെച്ച്‌ ഉച്ചയ്ക്ക് 12.30 ഓടെയാണ് മര്‍ദ്ദനമേറ്റത്. പലേരിയിലുള്ള Read More …