ആശ്രമത്തിലെ ആക്രമണം; ഒരാള്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയവരെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചു. രാത്രി രണ്ടു മണിയോടെ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന Read More …

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ദ്യ യാ​ത്ര​ക്കാ​ര​നാ​യി അ​മി​ത് ഷാ ​പ​റ​ന്നി​റ​ങ്ങി

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്പേ അ​മി​ത് ഷാ ​പ​റ​ന്നി​റ​ങ്ങി. ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന ആ​ദ്യ​ത്തെ യാ​ത്ര​ക്കാ​ര​നാ​യി ഇ​തോ​ടെ അ​മി​ത് ഷാ ​മാ​റി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് അ​മി​ത് ഷാ ​ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ പി​ണ​റാ​യി​യി​ലെ ഉ​ത്ത​മ​ന്‍, മ​ക​ന്‍ ര​മി​ത്ത് എ​ന്നി​വ​രു​ടെ വീ​ട് അ​മി​ത് ഷാ ​സ​ന്ദ​ര്‍​ശി​ക്കും. ഇ​വ​രു​ടെ വീ​ടും പ​രി​സ​ര​വും Read More …

ഇത് ചെറുത്… അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിനെ കളിയാക്കി മണിയാശാന്‍

തിരുവനന്തപുരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച്‌ മന്ത്രി എം.എം.മണി രംഗത്തെത്തി. അമിത് ഷാ കണ്ണൂരില്‍ ഇറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. കാരണം ഉദ്ഘാടനം കഴിയാത്ത വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാത്ത ഒരാള്‍ക്ക് ഇറങ്ങാന്‍ അനുവാദം കൊടുക്കണമെങ്കില്‍ അത് അത്ഭുതം തന്നെയാണ്. ഇത്‌ Read More …

ആക്രമണം സാംസ്കാരിക ഫാസിസമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം സാംസ്കാരിക ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ സ്വരങ്ങളെ ഈ രീതിയില്‍ ആക്രമിക്കുക എന്നത് സംഘപരിവാര്‍ സംഘടനകളുടെ രീതിയാണ്. അതാണ് ഇവിടെയും സംഭവിച്ചത്. സ്വാമിയുടെ നിലപാടുകളെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു. അക്രമം മുന്‍കൂട്ടി മനസിലാക്കാന്‍ സംസ്ഥാനത്തെ ഇന്‍റലിജന്‍സ് Read More …

സംഘപരിവാര്‍ എന്ത്‌ ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവ്: കോടിയേരി

തിരുവനന്തപുരം>മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ സംഘപരിവാര്‍ എന്ത്‌ ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ്‌ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്‌ നേര്‍ക്ക്‌ നടന്ന അക്രമമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ശബരി മലയിലെ സ്‌ത്രീപ്രവേശനത്തില്‍ ഉള്‍പ്പെടെ ഭരണഘടനയ്‌ക്ക്‌ അനുസൃതമായും മതനിരപേക്ഷതയിലൂന്നിയും നിലപാടെടുത്ത ആത്മീയവ്യക്തിത്വമാണ്‌ സ്വാമി സന്ദീപാനന്ദഗിരി. അദ്ദേഹത്തെ വകവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ്‌ ഇരുളിന്റെ മറവില്‍ ആശ്രമത്തിലെ Read More …

സമാധാന പുരസ്‌കാരം മോദിക്ക് നല്‍കുന്നതെന്തിന്: ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ പ്ര​തി​ഷേ​ധം

സോള്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ സോ​ള്‍ സമാധാന പു​ര​സ്​​കാ​രം ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെതിരെ ദ​ക്ഷി​ണ കൊ​റി​യയില്‍ സന്നദ്ധ സംഘടനകളുടെയും മ​നു​ഷ്യാ​വ​കാ​ശ സംഘടനകളുടെയും പ്രതിഷേധം .ഇ​ന്ത്യ​യി​ല്‍ മു​സ്​​ലിങ്ങള്‍ക്കെ​തി​രെ ക​ലാ​പം ന​ട​ത്തി​യ ച​രി​ത്ര​മു​ള്ള ഒ​രാ​ള്‍ ഇ​ത്ത​ര​മൊ​രു പു​ര​സ്​​കാ​രം അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സോ​ള്‍ പീ​സ്​ പ്രൈ​സ്​ ക​ള്‍​ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന്​ പി​ന്തി​രി​യ​ണ​മെ​ന്നും അവര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊറി​യ ഹൗ​സ്​ ഒഫ്​ ഇന്റര്‍​നാ​ഷ​ണ​ല്‍ Read More …

ആശ്രമം അഗ്നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം, യഥാര്‍ത്ഥ സ്വാമിമാര്‍ ഭയപ്പെടില്ല: മുഖ്യമന്ത്രി

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രമം അഗ്നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ ആളാണ് സന്ദീപാനന്ദ ഗിരി. യഥാര്‍ത്ഥ സ്വാമിമാര്‍ ഭയപ്പെടില്ല, കപടസ്വാമിമാരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം Read More …

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമം; ശ്രീധരന്‍ പിള്ള മറുപടി പറയണം എന്ന് കടകംപള്ളി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മറുപടി പറയണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്ദീപാന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിത്തതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആര്‍എസ്‌എസിനും ബിജെപിക്കും പ്രകോപനം ഉണ്ടാക്കുന്ന എന്ത് പെരുമാറ്റമാണ് സന്ദീപാനന്ദഗിരിയില്‍ നിന്നും ഉണ്ടായത് എന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കണം. അദ്ദേഹത്തിന്റെ അനുചരന്മാരാണ് ഇന്നലെ അര്‍ദ്ധരാത്രി Read More …