മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം -ചെന്നിത്തല

തിരുവനന്തപുരം: കാലവര്‍ഷം കടുത്ത നാശനഷ്ടങ്ങളുണ്ടാക്കിയിട്ടും അത് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്ബൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലും ആലപ്പുഴയിലെ മറ്റു പ്രദേശങ്ങളും വെള്ളപ്പൊക്കം കാരണം കടുത്ത ദുരിതം നേരിടുകയാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുന്ന ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നേയില്ല. അധികൃതര്‍ ദുരിത ബാധിത പ്രദേശങ്ങളിലേക്ക്​ തിരിഞ്ഞു നോക്കുന്നില്ല. ഇതുവരെ Read More …

ഗോവന്‍ ബീച്ചുകളില്‍ മദ്യം നിരോധിക്കുന്നു

പനാജി: ടൂറിസ്റ്റുകളുടെ പറുദീസയായ ഗോവയിലെ ബീച്ചുകളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മദ്യനിരോധനമേര്‍പ്പെടുത്തുന്നു. ആഗസ്റ്റ് 15 മുതല്‍ നിരോധനം നിലവില്‍ വരുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ഗോവയിലെ ബീച്ചുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും മദ്യപിച്ചാല്‍ വന്‍തുക ഫൈന്‍ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുക എത്രയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഗോവയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിനുള്ള പിഴ നിലവിലുള്ള 100 Read More …

ലൈംഗിക ചൂഷണങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധത: ജോസഫൈന്‍

തിരുവനന്തപുരം: ലൈംഗിക ചൂഷണങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സ്ത്രീ സുരക്ഷക്ക് വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് പറയുന്നതെങ്കിലും, സ്ത്രീവിരുദ്ധ ബോധത്തില്‍നിന്ന് ഉത്ഭവിക്കുന്ന നിലപാടാണ് ഇതെന്നും ജോസഫൈന്‍ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും ജോസഫൈന്‍ വ്യക്തമാക്കി. മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക-സാമ്ബത്തിക മേഖലകളിലെ നയരൂപവത്കരണത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും Read More …

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി: കേരളത്തിന് 80 കോടിയുടെ ആദ്യഘട്ട കേന്ദ്ര സഹായം

കൊച്ചി: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തിയില്‍ കേരളത്തിന് 80 കോടി രൂപയുടെ ആദ്യഘട്ട ധനസഹായം അനുവദിച്ചതായി കേ​ന്ദ്ര​മ​ന്ത്രി​ കി​ര​ണ്‍ റി​ജി​ജു​. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും റി​ജി​ജു പറഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ എത്തിയ കേ​ന്ദ്ര​മ​ന്ത്രി​ മാധ്യമങ്ങളോടാണ് ഇക്കാര്യമറിയിച്ചത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ണ്‍ റി​ജി​ജു​വും അ​ല്‍​ഫോ​ണ്‍​സ്​ Read More …

യു എസ് – ചൈന വ്യാപാരയുദ്ധം: ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധന

അമേരിക്ക: ചൈനയുമായി വ്യാപാര യുദ്ധം ശക്തമാക്കാനുറച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. സിഎന്‍ബിസി ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വ്യാപാരയുദ്ധത്തിനെ കുറിച്ച്‌ വ്യക്തമാക്കിയത്. ചൈനയുമായി നിലനില്‍ക്കുന്ന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന. അഞ്ഞൂറ് ബില്യണ്‍ ഡോളറിന്റെ Read More …

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍,​ മൂന്നാമത്തെ ബന്ദിയും രക്ഷപ്പെട്ടു

കല്പറ്റ: വയനാട്ടില്‍ മേപ്പാടിക്കടുത്ത കള്ളാടിയില്‍ എമറാള്‍ഡ് എസ്റ്റേറ്റിലെ തൊള്ളായിരം എന്ന സ്ഥലത്ത് മാവോയിസ്റ്റ് സംഘത്തിനായി പൊലീസും തണ്ടര്‍ ബോള്‍ട്ടും തെരച്ചില്‍ ആരംഭിച്ചു. അന്യസംസ്ഥാനക്കാരായ നിര്‍മ്മാണ തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ഇന്നലെ ബന്ദികളാക്കിയതിനെ തുടര്‍ന്നാണ് ശക്തമായ തെരച്ചില്‍ നടത്തുന്നത്. റിസോര്‍ട്ട് നിര്‍മ്മാണ സ്ഥലത്ത് ബന്ദികളാക്കിയ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നാമത്തെയാളും രാത്രി പന്ത്രണ്ട് മണിയോടെ രക്ഷപ്പെട്ടു. രണ്ട് Read More …

അവിശ്വാസ പ്രമേയം ; മോദി സര്‍ക്കാറിനെ പിന്തുണച്ച എ . ഡി.എം.കെയെ വിമര്‍ശിച്ച്‌ സ്റ്റാലിന്‍

ചെന്നൈ : അവിശ്വാസ പ്രമേയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണച്ച എ.ഡി.എം.കെയെ വിമര്‍ശിച്ച്‌ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍. അണ്ണാ ഡി.എം.കെയും ബി.ജെ.പിയും സഖ്യത്തിലാണ് ജി.എസ്.ടി, 15ാം ധനകാര്യ കമ്മീഷന്‍, നീറ്റ്, ഹിന്ദി അടിച്ചേല്‍പിക്കല്‍, വര്‍ഗീയ രാഷ്ട്രീയം തുടങ്ങി തമിഴ്‌നാടിനെ പ്രതിസന്ധിയിലാക്കിയ നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടും ബി.ജെ.പിക്കൊപ്പം നിന്നത് ഇതിന് തെളിവാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. Read More …

കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തിരുവല്ല: കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കവിയൂരിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാര്‍ഥിനിയായ റിന്നിയുടെ മൃതദേഹമാണ് തിരുവല്ലയ്ക്കു സമീപം കണ്ടെത്തിയത്.