ജെസ്‌നയെ കാണാതായിട്ട് നാലുമാസം; എങ്ങുമെത്താതെ അന്വേഷണം

പത്തനംതിട്ട: റാന്നി കൊല്ലമുളയിലെ ജെസ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് നാലുമാസം പിന്നിട്ടു . മാര്‍ച്ച്‌ 22 ന് ജെസ്‌നയെ കാണാതായ ദിവസം മുതല്‍ പോലീസ് കാട്ടിയ അനാസ്ഥയാണ് ഇതുവരെയും ഒരു സൂചനയും ഇത് സംബന്ധിച്ച്‌ ലഭിക്കാഞ്ഞത്. സംസ്ഥാന സര്‍ക്കാരും ജെസ്‌ന കേസ് സംബന്ധിച്ച്‌ ഇതുവരെ ഒരു താല്‍പര്യവും കാട്ടാഞ്ഞതും അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജെസ്‌നയെ Read More …

ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് സൗത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും

സൗദി:ഹജ്ജ് തീര്‍ഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് – സൗത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും. ഇതിനായി ഇരുന്നൂറോളം എമിഗ്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചു. മദീനയിലും ഹജ്ജ് ഇതര ടെര്‍മിനലുകള്‍ തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച്‌ സജ്ജമാക്കി. ഈ വര്‍ഷം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകളില്‍ ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നുണ്ട്. ഹജ്ജ് ടെര്‍മിനലിലെ Read More …

മലബാര്‍ സിമന്‍റ്സ് അഴിമതിയില്‍ സിബിഐ അന്വേഷണമില്ല: ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മലബാര്‍ സിമന്‍റ്സ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷിച്ച കേസുകളില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി. ശശീന്ദ്രന്‍റെ പിതാവ് വേലായുധന്‍ മാസ്റ്റര്‍, ജോയ് കൈതാരം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

ട്രംപ് കൂടിക്കാഴ്ചയെ വില കുറച്ച്‌ കാണാനുള്ള അമേരിക്കന്‍ രാഷ്ട്രീയത്തിനെതിരെ പുടിന്‍

റഷ്യ: ട്രംപുമായുള്ള കൂടിക്കാഴ്ചയെ വില കുറച്ച്‌ കാണാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കെതിരെ പുടിന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നില നില്‍ക്കേണ്ടത് അനിവാര്യമാണെന്നും, ആണവ വ്യാപനം കുറച്ച്‌ കൊണ്ടു വരുന്നതിലടക്കം ഇരു രാജ്യങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. പുടിനുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചക്കെതിരെ അമേരിക്കയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയും വിമര്‍ശനം വ്യാപകമാകുന്നതിനിടെയാണ് പുടിന്‍ പ്രതികരിച്ചത്. Read More …

പീഡനക്കേസ് പ്രതികള്‍ക്ക് വഴിവിട്ട സഹായം, പൊലീസുകാരിക്ക് സ്ഥലംമാറ്റം

മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയ വനിതാ പൊലീസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വനിതാ പൊലീസ് ഓഫീസറായ അഫ്സത്തിനെ തേഞ്ഞിപ്പലത്തേക്കാണ് തൃശൂര്‍ റേഞ്ച് ഐ.ജി സ്ഥലംമാറ്റിയത്. സഹോദരന്‍മാരുടെ മക്കളായ പന്ത്രണ്ടും പതിനാറും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് അരീക്കോട് ലൈംഗിക അതിക്രമത്തിന് Read More …

മോദി കേരള ജനതയെ അപമാനിച്ചു -സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘത്തെ പാടെ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഇതിലൂടെ മോദി സ്വയം പരിഹാസ്യനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പ്രാഥമിക പാഠം പോലും ഉള്‍ക്കൊള്ളാതെയുള്ള ഇത്തരം ‘തറവേല’കളിലൂടെ പ്രധാനമന്ത്രിസ്ഥാനത്തിന്‍റെ വിലയിടിച്ചുകൊണ്ടിരിക്കുന്ന മോദി ആസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും സുധീരന്‍ വ്യക്തമാക്കി.

റെക്കാഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്. വെള്ളിയാഴ്‌ച രാവിലെ അമേരിക്കന്‍ ഡോളറിനെതിരെ 69.13 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ കരുതലെടുക്കുന്നതും ബാങ്കുകളും കയറ്റുമതിക്കാരും അമേരിക്കന്‍ ഡോളര്‍ വ്യാപകമായി വിറ്റഴിച്ചതുമാണ് തകര്‍ച്ചയ്‌ക്ക് കാരണം. അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഒട്ടുമിക്ക ഏഷ്യന്‍ കറന്‍സികളുടെയും വിനിമയ Read More …

സ്‌കൂളിന്റെ കോണിപ്പടിയില്‍ നിന്ന് അധ്യാപിക തള്ളിയിട്ടു: വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

ചെന്നൈ: അധ്യാപികയുടെ മര്‍ദനത്തില്‍ സ്‌കൂളിന്റെ കോണിപ്പടിയില്‍ നിന്നു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ചെന്നൈ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ധരണി ഭായ് വിദ്യാര്‍ത്ഥിയെ ദേഷ്യത്തില്‍ പിടിച്ച്‌ തള്ളുകയായിരുന്നു. നില തെറ്റി കുട്ടി കോണിപ്പടിയിലൂടെ താഴേയ്ക്ക് വീണു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇതിന് ദൃക്‌സാക്ഷികളായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സാരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. Read More …