നിപയില്‍ കോഴിക്കോട്ട്​ ​ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ പേവാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്യാണി(62) ആണ്​ മരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ നിപ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി. പേരാ​മ്ബ്ര ചെറവണ്ണൂര്‍ സ്വദേശിയാണ്​ കല്യാണി. നേരത്തെ നിപ ബാധിച്ച്‌​ മരിച്ച ജാനകിയുടെ ബന്ധുവാണ്​. Read More …

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് അനുമതി

അങ്കമാലി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കോടതി അനുമതി നല്‍കി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി. കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്ബില്‍ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ് വേയില്‍ പാന്തപ്ലാക്കല്‍ രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലും വനിതാ Read More …

മനസാക്ഷിക്കനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂ, കെമാല്‍ പാഷയ്‌ക്ക് മറുപടിയുമായി ചീഫ് ജസ്‌റ്റിസ്

കൊച്ചി: സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കള്‍ക്ക് മാത്രമല്ല ജുഡിഷ്യറിക്കും ബാധകമാണെന്ന കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക്. മനസാക്ഷിക്ക് അനുസരിച്ച്‌ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കെമാല്‍ പാഷയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ രംഗത്തെത്തി. Read More …

സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ്​ ഇൗ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യു​േമ്ബാള്‍ വിജയ ശതമാനം ഉയര്‍ന്നിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം 82.02 ശതമാനമായിരുന്നു. 97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 93.87 ശതമാനം നേടിയ ചെന്നൈ രണ്ടാം സ്ഥാനനത്തും 89 ശതമാനം നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തുമെത്തി. Read More …

ഗവര്‍ണര്‍ പദവി കുമ്മനത്തിനു കിട്ടിയ അംഗീകരം; വി. മുരളീധരന്‍

തിരുവനന്തപുരം: മിസ്സോറാം ഗവര്‍ണറായി നിയമിച്ച കുമ്മനം രാജശേഖരനെ പ്രശംസിച്ച്‌ വി. മുരളീധരന്‍ എംപി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്നു വി. മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകും. താന്‍ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന് അര്‍ഹമായ പരിഗണന ഉടന്‍ നല്‍കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ Read More …

ഇന്ധന നികുതി: മന്ത്രി ഐസക്കിന്‍റേത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് -ഉമ്മന്‍ചാണ്ടി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി ഇളവു നല്‍കാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്‍റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് ഉപതെരഞ്ഞെടുപ്പും ആനുകാലിക രാഷ്ട്രീയം വിലയിരുത്തി കൊണ്ടായിരിക്കും. അതില്‍ സര്‍ക്കാറിനെയും പ്രതിപക്ഷത്തിനെയും വിലയിരുത്തും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങന്നൂരില്‍ Read More …

വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു

ദുബായ്: വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു. ദുബായിലായിരുന്നു സംഭവം നടന്നത്. വരന്‍ നല്‍കുന്ന പണത്തിന് പെണ്‍കുട്ടിയുടെ പിതാവ് തിരക്കുകൂട്ടിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. വിവാഹ കരാര്‍ പ്രകാരം വരന്‍ ഒരുലക്ഷം ദിര്‍ഹം പെണ്‍കുട്ടിയുടെ പിതാവിന് നല്‍കണം. കരാര്‍ ഒപ്പിട്ടപ്പോള്‍ത്തന്നെ പകുതി തുക നല്‍കി. വിവാഹം കഴിഞ്ഞാലുടന്‍ ബാക്കി പണം നല്‍കുമെന്ന് Read More …

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ ഇത്തവണ മുതല്‍ ഗൂഗില്‍.കോമില്‍ നിന്നും ഫലമറിയാന്‍ സാധിക്കും. 4,138 സെന്ററുകളിലായി 11.86 ലക്ഷം വിദ്യാര്‍ഥികളാണ് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ Read More …