പാക് വെടിവെപ്പില്‍ അഞ്ച് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബലാകോട്ടെയില്‍ പാക് വെടിവെപ്പില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ വെടിവെച്ചത്. ഇന്ത്യയുമായി സന്ധി സംഭാഷണത്തിനില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞതിന് പിന്നാലെയാണ് വെടിവെപ്പ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടാകുന്നുവെന്നും അതിനാല്‍ ചര്‍ച്ചയ്ക്ക് സ്ഥാനമില്ലെന്നുമായിരുന്നു മുഹമ്മദ് Read More …
