കെപിസിസി യോഗത്തില്‍ സംഘര്‍ഷം, നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: കെപിസിസി യോഗ സ്ഥലത്ത് സംഘര്‍ഷം. കെപിസിസി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഘര്‍ഷമുണ്ടായത്. കെപിസിസി അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയും ഏറ്റുമുട്ടി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഹാളിലിരിക്കെയായിരുന്നു അസഭ്യവര്‍ഷവും ഏറ്റുമുട്ടലും. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജ്യോതികുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു. ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ജ്യോതികുമാര്‍ സദസിലേക്ക് പോകുന്നതിനിടെ ഉണ്ണിത്താന്‍ Read More …

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രം: വാഷിംഗ്ടണ്‍ പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് രംഗത്തെത്തിയത്. ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒന്നാം പേജിലാണ് കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരിത്രവും പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും Read More …

മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവം: സി.ബി.ഐ അന്വേഷണ ഹരജി ഹൈകോടതി തള്ളി

കൊച്ചി: നിലമ്പൂര്‍ കരുളായ് വനമേഖലയില്‍ മാവോയിസ്റ്റുകളായ കുപ്പു സ്വാമിയും അജിതയും വെടിയേറ്റു മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലിസ് നടപടി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീം കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി പി. യു. സി. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. എ Read More …

ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കില്ലെന്ന് അമേരിക്കയോട് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി; വളരെ ചെറുതാണെങ്കില്‍ പോലും ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. ആണവ പദ്ധതികളുമായി മുന്നേറുന്ന ഉത്തരകൊറിയയെ ഒറ്റപ്പെടുത്തണമെന്നും അതിന് നയതന്ത്ര ബന്ധം വിഛേദിക്കണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ സുഷമ ഈ ആവശ്യം തള്ളുകയായിരുന്നു. ഉത്തരകൊറിയയുമായി ഇന്ത്യയ്ക്ക് വളരെ ചെറിയ നയതന്ത്ര ബന്ധമേയുള്ളു. അത് Read More …

കഥാകാരിയെ വിളിച്ച കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: കഥാകാരിയെ വിളിച്ച കള്ളന്‍ പിടിയില്‍. ഇരട്ടക്കലുങ്ക് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി ഗോപുവിനെയാണ് മലയിന്‍കീഴ് പൊലീസ് പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇക്കഴിഞ്ഞ 20ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ക്ഷേത്ര മോഷണത്തില്‍ ഇയാള്‍ കുപ്രസിദ്ധനാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ഓഫീസ് വാതില്‍ തകര്‍ത്ത് Read More …

കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി വെള്ളാപ്പള്ളി

ആലപ്പുഴ: ജനജാഗ്രതാ യാത്രയിലെ വാഹന വിവാദം നേരിടുന്ന സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വാഹനമാണെന്ന് കോടിയേരിക്ക് അറിയില്ലായിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ജനജാഗ്രതാ യാത്ര ബുധനാഴ്ച മലപ്പുറത്ത് എത്തിയപ്പോഴാണ് കോടിയേരി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ യാത്ര ചെയ്തത്. സംഭവത്തിനെതിരെ Read More …

തോമസ് ചാണ്ടി വിഷയം: മുഖ്യമന്ത്രി നിയമോപദേശം തേടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ നടപടി വൈകിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തുടരുകയാണ്. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കാതെ കൂടുതല്‍ നിയമോപദേശത്തിനായി മുഖ്യമന്ത്രി നീങ്ങുയാണ്. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എജിയോട് (അഡ്വക്കേറ്റ് ജനറല്‍) അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കന്പനി നിയമലംഘനം നടത്തിയെന്ന് Read More …

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ; മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം തുറന്നടിച്ചു മാത്രമല്ല, കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു. കയ്യേറ്റത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന പി എച്ച് കുര്യന്റെ പ്രസ്താവനയിലാണ് കാനം വിമര്‍ശിച്ചത്. Read More …