ദിലീപ് ഇന്ന് ജാമ്യഹര്‍ജി നല്‍കില്ല

കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ലെന്ന് സൂചന. ജാമ്യ ഹര്‍ജി തയ്യാറാക്കാന്‍ ഉണ്ടായ കാലതാമസമാണ് ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാല്‍ നാദിര്‍ഷാ സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുന്നത് 18 ലേയ്ക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് ദിലീപും ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിയെന്നാണ് വിവരം. കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ Read More …

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി സദാനന്ദന്‍ പീഡനക്കേസിലും പ്രതി

കൊച്ചി: പാലക്കാട് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വടക്കന്‍ പറവൂര്‍ സ്വദേശി സദാനന്ദന്‍ പീഡനക്കേസിലെയും പ്രതി. ഞാറയ്ക്കല്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അകത്തായത്. പീഡനത്തിന് ഇരയായ സ്ത്രീ നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് പറവൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് ഈ കേസ് ഞാറയ്ക്കല്‍ പൊലീസിലേക്ക് കൈമാറുകയായിരുന്നു.   സംഭവം ഇങ്ങനെ: Read More …

എംസി ജോസഫൈന് വധഭീഷണി; ഭീഷണി പിസി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈന് വധഭീഷണി.   ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പിസി ജോര്‍ജിനെതിരെ കേസെടുത്ത ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതെന്ന് എംസി ജോസഫൈന്‍ പറയുന്നു.   തപാലില്‍ മനുഷ്യവിസര്‍ജ്ജ്യം ലഭിച്ചെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശോഭായാത്രയ്ക്കിടെ വനിതാ പൊലീസിനെ കയറിപിടിച്ചആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പൊലീസിനെ കയറിപിടിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. തളിപ്പറമ്ബ് പടപ്പേങ്ങാട് സ്വദേശി പ്രശാന്തിനെയാണ് തളിപ്പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് പ്രശാന്ത് വനിതാ പൊലീസുകാരിയെ ഉപദ്രവിച്ചത്. പടപ്പേങ്ങാട്ടെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രശാന്ത് പന്നിയൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ Read More …

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യു എ ഇയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

ദുബായ്: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിക്കാന്‍ യു.എ.ഇ ഭരണകൂടം തീരുമാനിച്ചു. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് മുന്‍ കൂട്ടി വിസയെടുക്കാതെ, യു എ ഇയിലെത്തിയ ശേഷം വിസയെടുക്കാനുള്ള സൗകര്യം അനുവദിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ Read More …

കെ മുരളീധരന്‍റെ നീക്കം ആസൂത്രിതം

സാമുദായിക സമവാക്യങ്ങൾക്ക് ശക്തമായ സ്വാധീനമുളള പ്രസ്ഥാനമാണ് കോൺഗ്രസ്.ഐഗ്രൂപ്പിനെ രമേശ് ചെന്നിത്തലയും എ ഗ്രൂപ്പിനെ ഉമ്മൻചാണ്ടിയും നയിക്കുന്നു.ഐ ഗ്രൂപ്പിലാണ് മുരളിയെങ്കിലും രമേശും മുരളിയും ഒരേ സമുദായക്കാരായത് മുരളിയുടെ സാധ്യതകൾക്ക് വിഘാതമാണ്.ഗ്രൂപ്പിലും ഹൈക്കമാണ്ടുമായുളള ബന്ധത്തിലും രമേശിനുളള അപ്രമാദിത്യമാണ് ഇതിനു കാരണം. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ രമേശ് താരതമ്യേന ദുർബലനാകും.ഈ സാഹചര്യത്തിൽ ഗ്രൂപ്പിന്‍റെ നേതൃത്വം ഏറ്റെടുക്കാനാകുമെന്ന് മുരളി കരുതുന്നു.ഉമ്മൻചാണ്ടിയുമായി നേരിട്ട് Read More …

നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി

കൊച്ചി: നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കോടതിയില്‍ അറിയിച്ചതിലാണ് അന്വേഷണസംഘം അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. വസ്തുതകള്‍ കൃത്യമായി അറിക്കാത്തതിനാലാണ് ഹൈക്കോടതി വിമര്‍ശിച്ചതെന്നും സംഘം വിലയിരുത്തി. ഡിജിപി വിവരങ്ങള്‍ അറിയിച്ചത് അന്വേഷണ സംഘത്തോട് ആലോചിക്കാതെയെന്നാണ് ആക്ഷേപം.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

റിയാദ്: ഇന്റര്‍നെറ്റ് വഴി സംസാരിക്കാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള സംവിധാനമായ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളി (വോയിപ്) നുള്ള നിരോധനം നീക്കാന്‍ സൗദി അറേബ്യന്‍ വാര്‍ത്താവിതരണവിവര മന്ത്രാലയം തീരുമാനിച്ചു. വാര്‍ത്താവിതരണ മന്ത്രി അബ്ദുല്ല അല്‍ സവാഹാണ് പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സന്തോഷകരമായ ഈ വാര്‍ത്ത തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. അടുത്ത ബുധനാഴ്ച മുതല്‍ നിരോധനം നീക്കാന്‍ Read More …