മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം… വിവാദ കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാരിനും ആശ്വാസം. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത Read More …

എസ്‌കോര്‍ട്ട് സൈറ്റില്‍ തിരഞ്ഞ 31കാരന്‍ കണ്ടത് ഭാര്യയുടേയും സഹോദരിയുടെയും ചിത്രങ്ങള്‍, പൊലീസ് അന്വേഷണത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു

മുംബൈ : മസാജ് ചെയ്യുന്നതിനായി എസ്‌കോര്‍ട്ട് വെബ്‌സൈറ്റില്‍ യുവതികളെ തിരഞ്ഞ മുപ്പത്തിയൊന്നുകാരന് കാണാനായത് സ്വന്തം ഭാര്യയുടേയും സഹോദരിയുടേയും ഫോട്ടോകള്‍. ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ യുവാവ് നേരെ പൊലീസിനെ സഹായത്തിനായി സമീപിച്ചു. മഹാരാഷ്ട്രയിലെ ഖാറില്‍ നിന്നുള്ള യുവാവിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. പൊലീസ് അന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തു. സമൂഹമാദ്ധ്യമങ്ങളില്‍ നിന്നുമാണ് എസ്‌കോര്‍ട്ട്, Read More …

ഭാര്യയുടെ ‘അവിഹിതം’ തെളിയിക്കാന്‍ കാമുകന്റെ ടവര്‍ ലൊക്കേഷന്‍ വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം കോടതി തള്ളി

ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ അയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാക്കണമെന്നുമുള്ള ഭര്‍ത്താവിന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി. നേരത്തെ, കേസ് പരിഗണിച്ച കുടുംബകോടതി മൂന്നാംകക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.കേസില്‍ കക്ഷിയല്ലാത്ത ഒരാളുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി Read More …

ബഫര്‍സോണ്‍ സമരം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്, കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം

കോഴിക്കോട്: ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം തുടങ്ങാന്‍ കോണ്‍ഗ്രസ്. അപാകത ഒഴിവാക്കാന്‍ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും.ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് നല്‍കാന്‍ സംസ്ഥാനം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കി. Read More …

പാളംതെറ്റിയസില്‍വര്‍ ലൈനു ബദല്‍ , :സ്‌റ്റാന്‍ഡേഡ്‌ ഗേജില്‍ വന്ദേഭാരത്‌ വരുന്നു

പത്തനംതിട്ട : കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി അനിശ്‌ചിതത്വത്തില്‍ നില്‍ക്കേ, സ്‌റ്റാന്‍ഡേഡ്‌ ഗേജില്‍ ഓടുന്ന വന്ദേഭാരത്‌ ട്രെയിനുകള്‍ നിര്‍മിക്കാനൊരുങ്ങി റെയില്‍വേ. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറിയിലാണു നിര്‍മാണം. പ്രാരംഭനടപടികള്‍ ആരംഭിച്ചതായി സൂചന.നിലവില്‍ ബ്രോഡ്‌ ഗേജിലുള്ള വന്ദേഭാരത്‌ ട്രെയിനുകള്‍ക്കു മണിക്കൂറില്‍ 200 കിലോമീറ്റര്‍ ശേഷിയുണ്ടെങ്കിലും 130-160 കി.മീ. വേഗത്തിലാകും ഓടുക. പരീക്ഷണയോട്ടത്തില്‍ 180 കി.മീ. പ്രഖ്യാപിതവേഗം കൈവരിച്ചെങ്കിലും Read More …

കേരളത്തില്‍ നടപ്പാക്കിയത് 45534 കോടിയുടെ 15 പദ്ധതികള്‍;കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിയുടെ മറുപടി

പാര്‍ലമെന്റില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രി കൂടി പങ്കെടുത്ത 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗഡ്കരിയുടെ പ്രസ്താവനയെ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു.ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്ഭൂമിയുടെ വിലസംബന്ധിച്ചുള്ള കാര്യത്തില്‍ ദേശീയപാത അതോറിറ്റിയുമായി ആദ്യഘട്ടത്തില്‍ Read More …

മലപ്പുറത്ത് തപാല്‍ വകുപ്പിന്‍്റെ കൊടും ക്രൂരത;ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ നിരവധി ഉദ്യോഗാര്‍ത്ഥികളുടെ ജീവിതം

രണ്ടു വര്‍ഷമായി മേല്‍വിലാസക്കാര്‍ക്കു നല്‍കാതെ ഒളിപ്പിച്ചു സൂക്ഷിച്ച അഞ്ച് ചാക്കോളം തപാല്‍ ഉരുപ്പടികള്‍ കണ്ടെത്തി.നൂറുക്കണക്കിനു ആധാര്‍ കാര്‍ഡുകളും, പിഎസ്‌സി നിയമന അറിയിപ്പുകളും ഇതില്‍പ്പെടും.വിവിധ ബാങ്കുകളില്‍ നിന്നുള്ള നോട്ടിസുകളും, സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള കത്തുകളുമടങ്ങുന്ന രേഖകളാണ് തപാല്‍ വകുപ്പിന്‍്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.പിഎസ്‌സി പരീക്ഷ അറിയിപ്പുകള്‍ ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കാതെയും കൊടും ക്രൂരതയാണ് ജീവനക്കാര്‍ കഴിഞ്ഞ Read More …

ചൈനയില്‍ കുതിച്ച്‌ കോവിഡ്‌; പത്ത് ലക്ഷം പേ‍ര്‍ മരിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ബെയ്ജിംഗ്: ചൈനയെ വീണ്ടും പിടിമുറുക്കി കോവിഡ് വ്യാപനം. കര്‍ശനമായ സീറോ കോവിഡ് നയത്തില്‍ അയവുവരുത്തിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയത്. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി വര്‍ധിച്ചു എന്നാണ് അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ഹുബൈ പ്രവിശ്യയിലെ ഹാന്‍ച്വാന്‍ ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും Read More …