എംഎല്‍എ വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ; വിധി ആഗസ്റ്റ് എട്ടിന്

കൊച്ചി: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ആഗസ്റ്റ് എട്ടിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിയതായി അറിയിച്ചത്. വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും

തിരുവനന്തപുരം: പൊതുഭരണവകുപ്പിന്റെ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൈനികക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 2014 15 അദ്ധ്യയന വര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ടീച്ചര്‍ Read More …

ബംഗാളില്‍ ഭട്ടാചാര്യയുടെ പത്രിക തള്ളിയ സംഭവം: സിപിഎം അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ പത്രിക തള്ളിയ സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നാണു സൂചന. പൊളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യുവാനാണു തീരുമാനം. പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയിതാണ് ഭട്ടാചാര്യയുടെ പത്രിക തള്ളാന്‍ കാരണമായത്. പത്രിക സമര്‍പ്പിക്കാന്‍ അവസാന Read More …

എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 14 ന് കോഴിക്കോട്

എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ കോഴിക്കോട് മാനാഞ്ചിറ ടവറിലെ ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്ററില്‍ ആഗസ്റ്റ് 14 ന് ആരംഭിക്കും. ഓപ്പണ്‍ സ്‌ക്രീന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് എല്‍ജിബിടി ഫിലീം ഫെസ്റ്റിവല്‍ ഏഴു ദിവസങ്ങളിലായി ആണ് അരങ്ങേറുന്നത്. ഒരേ സമയം വിഷയാസ്പദമായും ചലച്ചിത്ര ഭാഷാപരമായും മുന്നിട്ടു നില്‍ക്കുന്ന ഏഴു സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമയിലെ മികച്ച സിനിമകളും Read More …

തട്ടിപ്പ് കേസില്‍ മലയാളിക്ക് ഒരു വര്‍ഷം തടവ്

ഉമ്മുല്‍ ഖുവൈന്‍: പത്രത്തില്‍ പരസ്യം നല്‍കി റസ്റ്റോറന്റ് വില്‍പ്പനക്കുണ്ടെന്ന് അറിയിച്ച് പണം തട്ടാന്‍ ശ്രമിച്ച മലയാളി പിടിയില്‍. തൃശ്ശൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ നൗഷാദിനെയാണ് ഉമ്മുല്‍ ഖുവൈന്‍ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. അല്‍ സലാമ പ്രദേശത്ത് തന്റെ ഉടമസ്ഥതയിലുള്ള അല്‍ അമീന്‍ റസ്റ്റോറന്റ് വില്‍പ്പനക്കുണ്ടെന്നറിയിച്ച് വിവിധ ആളുകളില്‍ നിന്നും പണം Read More …

ഉത്തരകൊറിയന്‍ സംഘം ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നു

ഇന്ത്യയെ ആക്രമിച്ച് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം ലക്ഷ്യമിടുന്നതായി സൂചന. വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്‌നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതി.ഇതിനായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്താന്‍ Read More …

വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു

തൃശ്ശൂര്‍: കുന്നംകുളത്തിനടുത്ത് വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു. ധ്രുവന്‍ എന്ന ആനയാണ് ചൊവ്വാഴ്ച വൈകീട്ട് ചരിഞ്ഞത്. തല കുത്തി വീണ ആന പിന്നീട് നേരെ നിന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നു. ആനയുടെ ചലനം പൂര്‍ണ്ണമായും നിലച്ചു. മണ്ണിടിച്ച് ആനയെ കിണറ്റില്‍ നിന്നും കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഡോക്ടര്‍മാര്‍ക്ക് കിണറ്റില്‍ ഇറങ്ങി മരണം ഔദ്യോദികമായി Read More …

നടിയെ ആക്രമിച്ച കേസ്: മധുവാര്യരെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരെ പൊലീസ് ചോദ്യം ചെയ്യുന്നു. മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനിടയായ സാഹചര്യത്തെ സംബന്ധിച്ച്  പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ പങ്ക് എന്നിവ സംബന്ധിച്ച് കാര്യങ്ങളില്‍ മധുവാര്യരുടെ മൊഴിയെടുക്കും. മധുവാര്യര്‍ക്ക് പുറമേ ദിലീപിന്റെ മൂന്ന് ബന്ധുക്കളെയും ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് Read More …