കോഴി വ്യാപാരികള്‍ സമരത്തിലേക്ക്; 87 രൂപ പ്രായോഗികമല്ല

തിരുവനന്തപുരം: 87 രൂപയ്ക്ക് ഇറഫച്ചി കോഴി വില്‍പ്പന പ്രായോഗികമല്ലെന്ന് കോഴി വ്യാപാരികള്‍. നഷ്ടം സഹിച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന് കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രസിഡന്റ് എം. താജുദ്ദീന്‍ പറഞ്ഞു. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ കടകള്‍ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വില്പനവില( എംആര്‍പി)യില്‍കൂട്ടി കച്ചവടം നടത്തിയാല്‍ വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Read More …

വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ല

കൊച്ചി: പരസ്യ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് മുന്നണിയുടെ രീതിയല്ലെന്നും സിപിഐ ആത്മപരിശോധന നടത്തേണ്ടതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വിവാദങ്ങള്‍ മുന്നണി ബന്ധത്തെ മോശമായി മാത്രമേ ബാധിക്കുകയുള്ളു. ഇതിനെതിരെ സിപിഎം പ്രതികരിക്കാത്തത് ഇടത് ഐക്യം മുന്‍നിറുത്തി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാര്‍ ഭൂമി പ്രശ്‌നത്തില്‍ പ്രാദേശിക നേതാക്കള്‍ പോലും സിപിഐക്ക് എതിരെ ആയത് Read More …

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ്; ടിന്റു ലൂക്ക ഫൈനലില്‍

ഭുവനേശ്വര്‍: മലയാളി താരം ടിന്റു ലൂക്ക ഫൈനലില്‍. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററിലാണ് ഇന്ത്യയുടെ ടിന്റു ഫൈനലില്‍ എത്തിയത്. ഹീറ്റ്‌സില്‍ താരം ഒന്നാം സ്ഥാനത്തെത്തി.

ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിലാണ് വിലവര്‍ധന. നോണ്‍ എസി ഹോട്ടലുകളില്‍ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളില്‍ 10 ശതമാനം വിലയുമാണ് കൂടുന്നത്. നികുതിയിളവിന്റെ ആനുകൂല്യം വ്യാപാരികള്‍ക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തിലാണ് വില വര്‍ധനയെന്നും ധനമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ചു ഹോട്ടല്‍ ആന്‍ഡ് Read More …

എയ്ഡ്‌സാണെന്ന് സ്വകാര്യ ലാബിലെ തെറ്റായ റിപ്പോര്‍ട്ട്; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട്: യുവാവിന്റെ രക്ത പരിശോധനയ്ക്കുശേഷം എയ്ഡ്‌സ് ആണെന്ന് തെറ്റായ ഫലം നല്‍കിയതായികാട്ടി പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി. ഹീമോഫീലിയ ബാധിതനായ യുവാവിന്റെ ശരീരത്തില്‍ രക്തം കയറ്റാനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആലിയ ലാബില്‍ രക്തസാമ്ബിള്‍ നല്‍കി. മെഡിക്കല്‍കോളേജിലെ ലാബ് അടച്ചതിനാലായിരുന്നു സ്വകാര്യ ലാബിനെ Read More …

പന്തളത്ത് മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ മകന്‍ അറസ്റ്റില്‍

പത്തനംതിട്ട: പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയില്‍ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കെ.എം.ജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63) എന്നിവരെ കൊലപ്പെടുത്തി ഇയാള്‍ പുരയിടത്തിന് സമീപമുള്ള കുഴിയില്‍ മറവു ചെയ്യുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം മാത്യൂസും ഭാര്യയും കുട്ടിയും Read More …

നെഹ്‌റു ഗ്രൂപ്പിന് വേണ്ടി മധ്യസ്ഥം വഹിച്ചിട്ടില്ല

കണ്ണൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസുമായി ബന്ധപ്പെട്ട കേസ് തീര്‍ക്കാന്‍ മധ്യസ്ഥം വഹിച്ചതില്‍ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. നെഹ്‌റു ഗ്രൂപ്പിനു വേണ്ടിയല്ല താന്‍ മധ്യസ്ഥം വഹിക്കാന്‍ പോയത്. പരാതിക്കാരനായ ഷഹീര്‍ ഷൗക്കത്തലിയുടെ കുടുംബവും നെഹ്‌റു ഗ്രൂപ്പ് അധികൃതരും പറഞ്ഞിട്ടാണ് വിഷയത്തില്‍ ഇടപെട്ടത്. തന്റെ ബന്ധുവായ കെ. ചന്ദ്രന്റെ വീട്ടിലാണ് Read More …

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

കോഴിക്കോട്: വടകര ചോറോട് ദേശീയപാതയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മടപ്പളളി സ്വദേശി ഹാരിസിനെ വടകര സി ഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തി പിടികൂടി. പോക്‌സോ നിയമപ്രകാരം ഇയാളെ അറസ്റ്റു ചെയ്തു. ഹാരിസ് ഓടിച്ചു വന്ന ആള്‍ട്ടോ കാറിലേക്ക് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി Read More …