പ്രവാസി വോട്ടില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഒരാഴ്ച്ചത്തെ സമയം അനുവദിച്ച കോടതി കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാവിലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയം വേണമെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ Read More …

സാക്ഷികള്‍ ഉണ്ടെങ്കില്‍ എന്തിനാണ് മാപ്പുസാക്ഷികള്‍

അങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിനെതിരെ സാക്ഷികള്‍ ഉണ്ടെങ്കില്‍ എന്തിനാണ് മാപ്പുസാക്ഷികളെന്നു ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിനെതിരെ കേസില്‍ ശക്തമായ സാക്ഷികളില്ലാത്തതുകൊണ്ടാണ് പോലീസ് മാപ്പുസാക്ഷികളെ തേടുന്നത്. കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി കൊടുക്കേണ്ടത് 11ാം പ്രതിയുടെ ചുമതലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനെതിരെ തെളിവുകളിലാതെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നും Read More …

ഹിന്ദു സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍

തമിഴ് നാട്ടില്‍ വീണ്ടും കമല്‍ഹാസനു നേരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ബിഗ്‌ബോസ് എന്ന തമിഴ് റിയാലിറ്റി ഷോ നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യം. ഷോയില്‍ അശ്ലീലമുണ്ടെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ കമല്‍ഹാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വിമര്‍ശകര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി കമല്‍ഹാസന്‍ രംഗത്തെത്തി. വിമര്‍ശിക്കുന്നവര്‍ അറസ്റ്റ് ആവശ്യപ്പെടാന്‍ വളരെ വൈകിയെന്നു Read More …

കുറ്റം തെളിയുന്നത് വരെ തള്ളിപ്പറയില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റം തെളിയുന്നത് വരെ തള്ളിപ്പറയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദിലീപ് ആരോപണവിധേയന്‍ മാത്രം. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. കോടതി വിധിവരെ കാത്തിരിക്കാം. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും അദ്ദേഹത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു. 2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് Read More …

ജമ്മു കശ്മീരില്‍ പാക് പ്രകോപനം: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് വെടിവെയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കശ്മീരിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തായിരുന്നു ആക്രമണം. പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീനാണ് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ Read More …

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കും

തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് പാരിതോഷികം. സ്വര്‍ണം നേടിയ താരങ്ങള്‍ക്കു പത്ത് ലക്ഷവും വെള്ളി നേടിയവര്‍ക്ക് ഏഴ് ലക്ഷവും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ Read More …

കരുത്ത് കാട്ടി നഴ്‌സുമാര്‍; തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ സ്തംഭിക്കും

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഇന്നും നൂറുകണക്കിന് നഴ്‌സുമാര്‍ അണിനിരന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ശന്പള വര്‍ധനവ് പര്യാപ്തമല്ലെന്നും 20,000 രൂപ അടിസ്ഥാന ശന്പളം നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനുമാണ് യുഎന്‍എ, ഐഎന്‍എ എന്നീ സംഘടനകളുടെ തീരുമാനം. Read More …

നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പള്‍സര്‍ പ്രതീഷിന് നല്‍കിയെന്നാണ് നിഗമനം. അഭിഭാഷകന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.