ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭൂസമരം നടത്തും: സി.കെ. ജാനു

വയനാട് : ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആദിവാസി ഗോത്ര മഹാസഭയും ജനാധിപത്യ രാഷ്ട്രീയ സഭയും സംയുക്തമായി കേരളത്തില്‍ വ്യാപകമായി ഭൂസമരം സംഘടിപ്പിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു. സമരത്തിന്റെ മുന്നോടിയായി ആഗസ്റ്റ് 14ന് തിരുവനന്തപുരത്ത് ഭൂസമര കണ്‍വന്‍ഷനും നേതൃസംഗമവും സംഘടിപ്പിക്കും. പട്ടികജാതി വിഭാഗങ്ങള്‍, ഭൂരഹിത തോട്ടം തൊഴിലാളികള്‍ മറ്റ് ഇതര ഭൂരഹിത ജനവിഭാഗങ്ങള്‍ എന്നിവരെയാണ് Read More …

ക്യാന്‍സര്‍ ബാധിതയായ അഞ്ചുവയസ്സുകാരിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ആറു വയസുകാരന്‍ ചെയ്തത്

ലണ്ടന്‍: ആറു വയസുകാരന്‍ ഹാരിസണ്‍ ഗ്രിയര്‍ അഞ്ച് വയസുകാരിയായ ഐലി പാറ്റേസണിന്റെ കൈകളില്‍ വിവാഹമോതിരം അണിയിച്ചത് അവളുടെ അവസാന ആഗ്രഹം സാധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. ക്യാന്‍സര്‍ ബാധിതയായ ഐലിയുടെ അവസാന ആഗ്രഹമായിരുന്നു ആ വിവാഹം. സ്‌കോട്ട്‌ലന്‍ഡിലെ മോറെ സ്വദേശിയായ ഐലിയെ ന്യൂറോബ്ലാസ്റ്റോമ എന്ന വിഭാഗം ക്യാന്‍സര്‍ രണ്ട് വര്‍ഷം മുന്‍പാണ് പിടികൂടിയത്. 82 ലക്ഷം രൂപയോളം മുടക്കി അവളെ Read More …

പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമാണെന്നും പേടിക്കേണ്ട അവസ്ഥയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുചീകരണത്തിന് നല്‍കുന്ന തുക ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വാര്‍ഡുതല ശുചീകരണത്തിന് ദേശീയ ആരോഗ്യ മിഷന്‍ നല്‍കുന്ന തുക ചിലവഴിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ താത്കാലിക ജീവനക്കാരെ ഉടന്‍ നിയമിക്കും. തിരുവനന്തപുരം Read More …

യോഗാദിനത്തില്‍ പങ്കാളിയായി മോഹന്‍ലാലും

ഇന്ന് ഭാരതം യോഗാദിനം ആഘോഷിക്കുകയാണ്. സമൂഹത്തിലെ നിരവധി പ്രമുഖര്‍ യോഗയില്‍ മുഴുകിയിരിക്കുകയാണ്. യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ യോഗാദിനത്തില്‍ പങ്കാളികളായത്. അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും അതിരാവിലെ തന്നെ യോഗ ചെയ്തു. അതിലെ ഒരു ചിത്രം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചുരിങ്ങിയ സമയത്തിനുള്ളില്‍ ചിത്രത്തിനു മികച്ച Read More …

റിയാദിലെ മലയാളികളുടെ വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടുത്തം: കത്തി നശിച്ചത് ജീവിത സമ്പാദ്യം..!

റിയാദ്: റിയാദ് നഗര ഹൃദയമായ ബത്ഹയിലെ മലയാളികളുടെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടുത്തം. തിരക്കേറിയ ബത്ഹ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് നോമ്ബുതുറയുടെ സമയത്താണ് അപകടം ഉണ്ടായത്. ഈ സമയത്ത് കെട്ടിടത്തിലെ കടകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. അതിനാല്‍ ആളപകടമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷങ്ങളുടെ സാധനങ്ങളാണ് കത്തി നശിച്ചത്. നിരവധി സര്‍വ്വീസ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും Read More …

കശ്മീര്‍: ഇന്ത്യയും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയും പാകിസ്താനുമിടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി ഈ വിഷയത്തില്‍ താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ട് തവണയും പാകിസ്താന്‍ പ്രധാനമന്ത്രിയുമായി മൂന്നു തവണയും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം Read More …

ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി

സൗദി: സൗദി ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സൗദി കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി രാജാവ് വിജ്ഞാപനം ഇറക്കി. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും. നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ Read More …

കര്‍ണന് ജാമ്യമില്ല

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കോയന്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.