അലങ്കാര രാവ്…..മുഖദാറിലേക്ക് വന്നോളി, തിന്നോളി

കോഴിക്കോട് : രാത്രി 12 മണിയുടെ തിര കോഴിക്കോട് കടപ്പുറത്തെ തൊട്ട് തിരികെ മടങ്ങുമ്‌ബോഴും ഐസ് ചുരണ്ടിയെടുത്ത ചീളുകള്‍ കടലാസുകപ്പുകളിലേക്ക് വീണുകൊണ്ടിരുന്നു. ബീറ്റ്‌റൂട്ട് ചാറും റോസ് മില്‍ക്കും കൊണ്ട് മധുരത്തില്‍ പൊതിഞ്ഞ കോഴിക്കോട്ടുകാരുടെ ഐസ് ഉരതി ഓരോ ചുണ്ടുകളിലേക്കും കടല്‍ത്തീരത്തിന്റെ രാത്രിവെളിച്ചത്തില്‍ രുചിയുടെ മുഹബ്ബത്ത് പകര്‍ന്നുകൊണ്ടിരുന്നു. തിരയോട് തൊട്ടുകിടക്കുന്ന തീരത്തും ബീച്ച് റോഡിലുമെല്ലാം ഐസ് ഉരതിയെടുക്കുന്ന Read More …

സമരം ജനകീയമാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ

കൊച്ചി: പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി ജി സുധാകരന്‍. താന്‍ ഒറ്റയ്ക്ക് പറയേണ്ട കാര്യമല്ല ഇത്. ഗ്യാസ് എല്ലാവര്‍ക്കും ആവശ്യമുളളതാണ്. സമരത്തിന് എതിരായോ അനുകൂലമായോ സംസാരിക്കാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. ചര്‍ച്ച ചെയ്ത് പരിഹാരം Read More …

മലയാളി യുവാവിന്റെ വധശിക്ഷ റദ്ദാക്കി റാസല്‍ഖൈമ കോടതി

ദുബായ്: ചാവക്കാട് സ്വദേശിയായ നൗഷാദിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ട് ദുബായ് കോടതി. ഫിലിപ്പീന്‍സ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് നൗഷാദ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2014ല്‍ റാസല്‍ഖൈമയില്‍ വെച്ചായിരുന്നു എലീസോ സാന്‍ഡിയാഗോ എന്ന ഫിലിപ്പിയന്‍ നൗഷാദുമായുള്ള തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്. കൊലപാതക കുറ്റം നൗഷാദ് സമ്മതിച്ചിരുന്നു. തുടര്‍ന്ന് റാസല്‍ഖൈമ കോടതി നൗഷാദിന് വധശിക്ഷയും വിധിച്ചു. വധശിക്ഷ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് റാസല്‍ഖൈമ Read More …

168 കഞ്ചാവ് പൊതികളുമായി രണ്ടു പേര്‍ മഞ്ചേരിയില്‍ പിടിയില്‍

മലപ്പുറം മഞ്ചേരി: എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 168 കഞ്ചാവ് പൊതികളുമായി രണ്ടു പേരെ പിടികൂടി. കൊണ്ടോട്ടി പുളിക്കല്‍ പാണ്ട്യാട്ട് പറമ്പില്‍ ജ്യോതിഷ്, പയ്യനാട് കിഴക്കെവീട്ടില്‍ സൈഫുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ മഞ്ചേരി നഗരത്തില്‍ കഞ്ചാവു വില്‍പനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. ഇതുകൂടാതെ 50 ഗ്രാം കഞ്ചാവ് കൈവശംവച്ചതിനു മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു Read More …

ഐഎസ് : ഷജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് നാടുവിട്ട് നാംഗര്‍ഹാര്‍ ക്യാമ്ബിലെത്തി എന്ന് കരുതപ്പെടുന്ന ഷജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ടെലഗ്രാം ആപ്പിലൂടെ ലഭിച്ചു. ഷജീറിനൊപ്പം നാഗര്‍ഹാറിലെ ഐഎസ് ക്യാമ്ബിലെത്തിയ 21 മലയാളികളിലൊരാണ് ചിത്രം വീട്ടുകാര്‍ക്ക് അയച്ചത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ 32കാരനായ ഷജീര്‍ മംഗലശ്ശേരി അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ക്യാമ്ബിലുള്ള മറ്റൊരു മലയാളിയായ Read More …

കോടിയില്‍ തിളങ്ങി മലയാളി താരം മിയ

കൊച്ചി:   കോടിയില്‍ തിളങ്ങി മലയാളി താരം മിയ ജോര്‍ജ്. കോടിയെന്നു കേട്ട് ഞെട്ടേണ്ട. താരത്തിന്റെ ഫേസ്ബുക് ലൈക്കിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നടിയുടെ ഫേസ് ബുക്ക് പേജിലൂടെ ഒരു കോടി ലൈക്ക് നേടി മറ്റ് മലയാളി താരങ്ങളെയെല്ലാം കടത്തി വെട്ടിയിരിക്കുകയാണ് മിയ. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ Read More …

പോസ്റ്റോഫീസ് എ ടി എം: സര്‍വ്വീസ് ചാര്‍ജുകളില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം

ഒരു ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഉപയോഗിച്ച് അടുത്തുള്ള പോസ്റ്റോഫീസില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സാമ്ബത്തിക വര്‍ഷം 10,000 രൂപവരെയുള്ള പലിശയ്ക്ക് ടാക്‌സ് ഫ്രീയും ലഭിക്കുന്നതാണ്. മറ്റ് ബാങ്കുകളില്‍ Read More …

പാതയോരത്തെ മദ്യവില്‍പ്പന: എക്‌സൈസ് നിയമ ഭേദഗതിക്കൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍

ഛണ്ഡിഗഡ്: ദേശീയ പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ എക്‌സൈസ് നിയമനം ഭേദഗതി ചെയ്യുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍ എന്നിവയെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി പഞ്ചാബ് എക്‌സൈസ് നിയമം, 1914ലെ 26എ എന്ന സെക്ഷന്‍ ഭേദഗതി ചെയ്യും. മന്ത്രിസഭ അംഗീകരിച്ച Read More …