പുതുവൈപ്പ് അതിക്രമം; ഡിസിപിയെ ഡിജിപി വിളിച്ചു വരുത്തി

എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഡിസിപി യതീഷ് ചന്ദ്രയെ വിളിച്ചു വരുത്തി. ഡിസിപിക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായതിന് പിന്നാലെയാണ് നടപടി. പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോയെന്ന് പൊലീസ് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പി.വിജയന്‍ അറിയിച്ചിരുന്നു. Read More …

ജി.എസ്.ടി; പ്രഖ്യാപനം ജൂണ്‍ 30ന് അര്‍ധരാത്രി ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്കു സേവന നികുതിയിലേക്ക് (ജി.എസ്.ടി) മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിന്റെ പ്രഖ്യാപനം 30ന് അര്‍ധരാത്രി പാര്‍ലമന്റെ് സെന്‍ട്രല്‍ ഹാളില്‍ നടക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പ്രഖ്യാപനത്തില്‍ പങ്കാളികാളാകുമെന്നും ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read More …

ശുചീകരണത്തിനായി തൂമ്പയെടുത്ത് ചെന്നിത്തല

ഹരിപ്പാട്: പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ മണ്ഡലമായ ഹരിപ്പാട്ട് ശുചീകരണത്തിന് തൂന്‌പെയടുത്ത് ഇറങ്ങി. രാവിലെ എട്ടുമണിയോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു ചെന്നിത്തലയുടെ ശുചീകരണ യജ്ഞം. മുണ്ട് മടക്കിക്കുത്തി കൈയുറയും മുഖാവരണവും സഌപ്പര്‍ ചെരുപ്പും ധരിച്ച് ചെന്നിത്തല ശുചീകരണത്തിനിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കും ആവശേമായി. അവരും രമേശിനൊപ്പം ചേര്‍ന്നു. പനി പടരുന്ന Read More …

കൊച്ചി മെട്രോ കബളിപ്പിച്ചതായി ആരോപണം

കൊച്ചി: ഹൗസ് കീപ്പിങ്ങ് അടക്കമുള്ള തസ്തികയിലേക്ക് 23 ഓളം ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കി കൊച്ചി മെട്രോ മാതൃകകാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വരെ കയ്യടി ലഭിച്ചു. പ്രധാനമന്ത്രി തന്റെ ഉദ് ഘാടന പ്രസംഗത്തില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുക പോലും ചെയ്തു. എന്നാല്‍ ഇത് ശുദ്ധ തട്ടിപ്പ് ആയിരുന്നുവെന്നാണ് ഭിന്നലിംഗക്കാരായ ആതിര, ശാന്തി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. Read More …

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ഭവന്‍സ് ലോ കോളജിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോളജിന്റെ വാതിലുകള്‍ അടിച്ചു തകര്‍ത്തു.

മുസ്ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയില്‍ വലിഞ്ഞുകേറി വന്നവര്‍: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന ബിജെപിയെ തിരിഞ്ഞുകൊത്തുന്നു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് ദലിത് നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാം നാഥ് കോവിന്ദ്. ദലിത് വിരുദ്ധ നിലപാടുകള്‍ ബിജെപിക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷത്തിന് ഒരു പ്രഹരം എന്ന നിലക്ക് കൂടി കോവിന്ദിനെ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ ജാതിയല്ല, നിലപാടുകളാണ് പ്രധാനം എന്ന നിലയിലേക്കാണ് മുമ്പ് കോവിന്ദ് നടത്തിയ പ്രസ്താവനകള്‍ ബിജെപിയെ തിരിഞ്ഞു Read More …

പ്രവാസി മലയാളി ഫെഡറേഷന്‍ റമദാന്‍ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഉടനീളം കൊടുത്തുവരുന്ന റമദാന്‍ കിറ്റ് അരി എണ്ണ പലവെഞ്ച്‌നങ്ങള്‍ ഉള്‍പ്പടെ അമ്ബത് റിയാല്‍ വില വരുന്ന ഭക്ഷണസാധനങ്ങള്‍ യുണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നത് ഊര്‍ജിതമായി നടക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നിര്‍ദേശത്താല്‍ പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയാണ് റമദാന്‍ കിറ്റ് വിതരണത്തിന് Read More …

ടാങ്കര്‍ ലോറി മറിഞ്ഞ് പെട്രോള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് ഏകദേശം 20,000 ലിറ്റര്‍ പെട്രോള്‍ ചോര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റിറ്റുണ്ട്. ഡല്‍ഹി മൂള്‍ചന്ദ് ബൈപ്പാസില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. പട്രോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസും അഗ്‌നിശമനസേനയും സംഭവസ്ഥലത്തെത്തി സുരക്ഷാക്രമകരണങ്ങള്‍ നടത്തി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്ത് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.