ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവം പുനഃപരിശോധിക്കണം

കോട്ടയം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ നിന്ന് മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഒഴിവാക്കിയ സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് എം വൈസ്‌ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി. ശ്രീധരനെ ഒഴിവാക്കിയ സംഭവം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ കുറ്റിപ്പുറം ദേശീയ പാതയെന്ന് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍  കുറ്റിപ്പുറം, ചേര്‍ത്തലകഴക്കൂട്ടം പാതയിലെ ബാറുകള്‍ തുറക്കില്ല. കണ്ണൂര്‍  കുറ്റിപ്പുറം പാത ദേശീയപാതയാണെന്ന കാര്യം പൊതുമരാമത്ത് വകുപ്പ് തങ്ങളെ Read More …

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വിജ്ഞാപനമായി

ന്യൂഡല്‍ഹി: ജൂലായ് 17ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറത്തിറക്കി. ജൂണ്‍ 28 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് തിയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 20നാണ് വോട്ടെണ്ണല്‍. ഭരണകക്ഷിയായ എന്‍.ഡി.എയെ നേരിടാനായി പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനായി ധാരണയിലെത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത Read More …

ഐഒസി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു;വ്യാഴാഴ്ച ഹര്‍ത്താല്‍

കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം പ്രായമുള്ള കുഞ്ഞിനെ വരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ ജൂണ്‍ 15 വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ജനകീയ സമിതി ആഹ്വാനം ചെയ്തു. പ്രകോപനമില്ലാതെയാണ് പോലീസ് തങ്ങളെ Read More …

ബഹ്‌റൈനില്‍ പാളയത്തില്‍ പട

മനാമ: ഖത്തറിനെതിരേ സൗദിയും ബഹ്‌റൈനും യുഎഇയും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചതാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണം. ഈ പ്രശ്‌നം ലോകത്തുടനീളം ചര്‍ച്ചയായിരിക്കെ, ബഹ്‌റൈനില്‍ നിന്നു വേറിട്ട റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ നടപടി തെറ്റാണെന്ന് പ്രമുഖ അഭിഭാഷകന്‍ തുറന്നടിച്ചു. ഇക്കാര്യം പറയുക മാത്രമല്ല, സര്‍ക്കാര്‍ നടപടിക്കെതിരേ അദ്ദേഹം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയുമുണ്ടായി. ഖത്തറിനെതിരേ സ്വീകരിച്ച നടപടി ഭരണഘടനാ Read More …

തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം, സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് നിയമസഭയില്‍ ഡി.എം.കെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് നിയമസഭ ബുധനാഴ്ച സാക്ഷിയായത്. സ്പീക്കരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ വില്‍പ്പനയ്ക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പുറത്തെ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. റോഡ് Read More …

സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്ന് ശിവസേന

മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ശിവസേന പിന്മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തോടെ തീരുമാനമുണ്ടായില്ലെങ്കില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാരിനെതിരെ’വലിയ തീരുമാനം’ കൈക്കൊള്ളുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അറിയിച്ചു. കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ഞായറാഴ്ചയാണ് പ്രതിഷേധം തണുപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. ‘ഹരിത വിപ്ലവത്തെക്കുറിച്ച് ഇവിടുത്തെ കര്‍ഷകര്‍ Read More …

കശ്മീരിലെ ഒമ്പതു കുട്ടികള്‍ എന്‍ട്രന്‍സ് പാസായി

ന്യൂഡല്‍ഹി: കശ്മീരിലെ യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സേന നടത്തിയ പരിശീലനപരിപാടിയില്‍ ഒമ്പതു പേര്‍ ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷ പാസായി.  സൂപ്പര്‍ 40 എന്ന പേരില്‍ സൈന്യം നടത്തിയ പരിശീലനപരിപാടിയില്‍ 40 കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളടക്കം 28 പേര്‍ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മെയിന്‍ പരീക്ഷ പാസായിരുന്നു. അഞ്ചുപേര്‍ Read More …