മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിച്ചു

മുംബൈ: മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയായ പെണ്‍ക്കുട്ടിയാണ് മന്ത്രവാദ ചികിത്സയുടെ പേരില്‍ ക്രൂര പീഡനത്തിന് ഇരായായത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കലശലായ വയറു വേദനയെ തുടര്‍ന്നാണ് മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. ചികിത്സയുടെ ഭാഗമായി Read More …

പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് അവരുടെ അണികള്‍ തന്നെ

തിരുവനന്തപുരം:കോഴിക്കോട് സിപിഎം ഓഫീസ് ആക്രമിച്ചത്, സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ബിജെപി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരനാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി ജില്ലാസെക്രട്ടറി പി. മോഹനന്റെയും ജനപ്രീതി വീണ്ടെടുക്കാനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി ഓഫീസിനു നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും അത് പി. മോഹനനെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്ന് ഉറപ്പാണെന്നും Read More …

ആനുകൂല്യം ഉറപ്പാക്കി വിഴിഞ്ഞം പാക്കേജ് നടപ്പാക്കും

പദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ നിലനില്‍പിന് ഭീഷണിയുണ്ടാവില്ല എന്നുറപ്പു വരുത്തും. മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ കുറേക്കൂടി ശക്തിപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കുന്നതു സംബന്ധിച്ച് സെക്രട്ടേറിയറ്റ് Read More …

കേരളം ഭരിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: കേരള ഭരണം ഉടന്‍ കൈകളിലെത്തുമെന്ന പ്രതീക്ഷയില്‍ ബിജെപി നേതൃത്വം. ഉടന്‍ തങ്ങള്‍ കേരളം ഭരിക്കുമെന്ന് ബിജെപി നേതാക്കള്‍ പ്രസ്താവിക്കുമ്പോള്‍ പുച്ഛിച്ച് തള്ളുന്നവര്‍ക്കുള്ള മറുപടിയായാണ് ബിജെപിയുടെ ഈ ‘പ്രതീക്ഷ’. ഇക്കാര്യം നടക്കുമെന്ന് ഉറപ്പിച്ച ബിജെപിക്കാര്‍ അമിത് ഷാ തറക്കല്ലിട്ട പുതിയ ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖയില്‍ മുഖ്യമന്ത്രിയ്ക്കായി ഓഫീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് നിന്നും ഈ വാര്‍ത്ത മലയാള മനോരമയാണ് Read More …

ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ദേശീയപാതയോരത്തെ മദ്യശാല തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിഹൈക്കോടതി ഇന്ന് പരിഗണിക്കും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മദ്യശാല തുറക്കാന്‍ അനുമതി നല്‍കിയ ഫയലുകളും കോടതിയില്‍ സമര്‍പ്പിക്കും. ദേശീയപാത സംബന്ധിച്ച് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്ന് കോടതിയില്‍ സത്യവാങ്മൂലം Read More …

ബിജെപി സര്‍ക്കാര്‍ രാജ്യത്തിന് ബാധ്യത

തിരുവനന്തപുരം: രാജ്യത്തിന് ബാധ്യതയായിരിക്കുകയാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരെന്ന വിമര്‍ശനവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. നോട്ടുകള്‍ അസാധുവാക്കിയതടക്കമുള്ള മോഡിസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്നോട്ടടിച്ചുവെന്നും തരൂര്‍ പറഞ്ഞു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ചിഹ്നം സിംഹമാണ്. എന്നാല്‍ ഈ സിംഹം ഇപ്പോള്‍ വെറും പൂച്ചയായി മാറിയിരിക്കുകയാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ Read More …

പകര്‍ച്ച വ്യാധി പ്രതിരോധത്തിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ ജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസുകളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പനി സംബന്ധിച്ചുള്ള ദിവസേനയുള്ള സ്ഥിതിവിവരക്കണക്കുകള്‍ www.dhs.kerala.go.ശില്‍ ലഭിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: അഡീഷനല്‍ പൊതുജനാരോഗ്യം ഇന്‍ ചാര്‍ജ് 9946105463. 14 ഡി.എം.ഒമാര്‍ ജില്ല, ഓഫിസ് നമ്പര്‍, മൊബൈല്‍ എന്നീ ക്രമത്തില്‍: തിരുവനന്തപുരം: 0471 2471291, Read More …

മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ മീനാകന്തസ്വാമിക്ക് പ്രതിഷേധം

ലണ്ടന്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ സന്ദര്‍ശിക്കാന്‍ ചെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സി.പി റഷീദ്, ഹരിഹര ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മീനാ കന്തസാമി. ആക്ടിവിസത്തെ അടിച്ചമര്‍ത്തുന്നത് ഒരു ഇന്ത്യന്‍ പ്രതിഭാസമാണ്. അതിസുരക്ഷാ സെല്ലിലേക്ക് എങ്ങനെയാണ് പെന്‍ഡ്രൈവ് കൊണ്ടുപോകാന്‍ കഴിയുക എന്നും സെല്ലിനകത്ത് എങ്ങനെയാണ് Read More …