കാളിരാജ് മഹേഷ് കുമാര്‍ പുതിയ കോഴിക്കോട് കമീഷണര്‍

കോഴിക്കോട്: സിറ്റി പൊലീസ് കമീഷണറായി കാളിരാജ് മഹേഷ് കുമാറിെന നിയമിച്ചു. നിലവിലെ കമീഷണര്‍ ജെ. ജയനാഥിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് മാറ്റിയത്. തിരുവനന്തപുരത്ത് റെയില്‍വേ എസ്.പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു കാളിരാജ് മഹേഷ്‌കുമാര്‍. നേരത്തേ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം ജമ്മുഫകശ്മീര്‍ കാഡര്‍ ഐ.പി.എസ് ഓഫിസറാണ്. ഇന്റര്‍ കാഡര്‍ ട്രാന്‍സ്ഫര്‍ വഴിയാണ് കേരളത്തിലെത്തിയത്.

ഒളിംപിക്‌സിനു ഒരു ദിവസം മുന്‍പു ഗര്‍ഭഛിദ്രം നടത്തിയിരുന്നു അത്‌ലറ്റിന്റെ വെളിപ്പെടുത്തല്‍

ബെയ്ജിംഗ്: തനിക്കറിയുന്ന ഒട്ടുമിക്ക ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റുകളും ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ടെന്ന് അമേരിക്കയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് സന്യ റിച്ചാര്‍ഡ് റോസ്. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സിനു മുന്‍പു താനും ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും മുപ്പത്തിരണ്ടുകാരിയായ റോസ് പറഞ്ഞു. ബെയ്ജിങിലേക്കു പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പു മാത്രമാണ് താന്‍ ഗര്‍ഭം അലസിപ്പിച്ചതെന്നും റോസ് പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സ്‌പോര്‍ട്‌സ് Read More …

കോടതിയില്‍ സത്യം വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനിയും സംഘവും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനി, ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു Read More …

കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് വഴിയൊരുക്കി വിജ്ഞാപനം

കൊച്ചി: കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് വഴിയൊരുക്കി മദ്യനയത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം. ത്രീ സ്റ്റാര്‍ പദവി പുതിയതായി ഹോട്ടലിന് ലഭിച്ചാലും ബാര്‍ ലൈസന്‍സ് ലഭിക്കുന്ന സാഹചര്യമാണ് പുതിയ മദ്യനയത്തിലുള്ളത്. ഇതുസംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്ത് ത്രീ സ്റ്റാറും അതിന് മുകളില്‍ പദവിയുള്ളതുമായ എല്ലാ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കും. നിലവില്‍ ടൂ സ്റ്റാര്‍ Read More …

സംസ്ഥാനത്തെ മികച്ച ക്ലാസ്മുറികള്‍ ഇനി ഏറനാട്ടെ സ്‌കൂളുകള്‍ക്ക് സ്വന്തം

മലപ്പുറം:  സംസ്ഥാനത്ത് ആദ്യമായി ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും സകൂള്‍ വരാന്തകളും ടൈല്‍ വിരിച്ച് ഏറനാട് മണ്ഡലത്തിലെ സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവട് വെയ്പ് നടത്തുന്നു.  പി കെ ബഷീര്‍ എം എല്‍ എ നടപ്പാക്കിയ ഏറ്റം മുന്നേറ്റം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നത്.  Read More …

മണി പൊടിയന്‍ വീട്ടിലെത്തി, കുവൈത്തിലെ ദുരിത ജീവിതത്തില്‍ നിന്ന്

പത്തനംതിട്ട:  കുവൈത്തില്‍ വീട്ടുതടങ്കലില്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായ വീട്ടമ്മ നാട്ടിലെത്തി. കൊടുമണ്‍ സ്വദേശി മണി പൊടിയനാണ് വിസ ഏജന്റിന്റെ ചതിയില്‍ പെട്ട് രണ്ടര വര്‍ഷക്കാലം മരുഭൂമിയില്‍ നരകയാതന അനുഭവിക്കേണ്ടി വന്നത്. ഇനി ഒരിക്കലും മക്കളേയും ബന്ധുക്കളെയും കാണാന്‍ കഴിയുമെന്നോ ജീവനോടെ നാട്ടില്‍ തിരിച്ചെത്താനാവുമെന്നോ മണി പൊടിയന് വിശ്വാസമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ തിങ്കളാഴ് ച രാവിലെ പതിനൊന്നുമണിയോടെ Read More …

ഖത്തര്‍ എയര്‍വെയ്‌സ് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം ന്യായീകരിച്ച് സൗദി

റിയാദ്: രാജ്യത്തെ പൗരന്മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഖത്തര്‍ എയര്‍വെയ്‌സിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ന്യായീകരിച്ച് സൗദി അറേബ്യ. സൗദിയും യു എ ഇയും ബഹ്‌റൈനും വ്യോമാതിര്‍ത്തി അടച്ചത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവിന്റെ വാദത്തോടുള്ള മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇയും ബഹ്‌റൈനും സമാന പ്രസ്താവനയാണു പുറത്തുവിട്ടിരിക്കുന്നത്. സിവില്‍ വിമാനങ്ങള്‍ക്കു വ്യോമാതിര്‍ത്തി Read More …

വിഴിഞ്ഞത്തില്‍ യുഡിഎഫില്‍ അടി തുടങ്ങി: സുധീരന്റെ വിമര്‍ശനത്തിന് മുരളിയുടെ മറുപടി

തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കം തുടങ്ങി. ഇന്നു ചേര്‍ന്ന യുഡിഎഫിന്റെ രാഷ്ട്രീയ കാര്യസമിതിയിലാണ് പൊട്ടലും ചീറ്റലുമുണ്ടായത്. വിഴിഞ്ഞം കരാര്‍ പാര്‍ട്ടിയുടെ ഒരു ഫോറത്തിലും നേരത്തേ ചര്‍ച്ച ചെയ്തില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ചൂണ്ടിക്കാട്ടി. കരാറിനെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന് ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിരുന്നു. പക്ഷെ ഇതിനു വിലകല്‍പ്പിക്കാതെ Read More …