ജാതിയും മതവും ഇല്ലെന്നെഴുതി മക്കളെ എം.ബി.രാജേഷ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു

പാലക്കാട്: പുതിയൊരു സ്‌കൂള്‍ അദ്ധ്യയന വര്‍ഷം കൂടി പിറന്നപ്പോള്‍ തന്റെ മക്കളെ ലോക്‌സഭാംഗമായ എം.ബി.രാജേഷ്, മലയാളം പഠിപ്പിക്കാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ക്കാതെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. കേന്ദ്രീയ വിദ്യാലയത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുള്ളത് വേണ്ടെന്ന് വച്ചാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തത്. മൂത്ത മകള്‍ നിരഞ്ജനയെ ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം കഌസിലും ഇളയമകള്‍ Read More …

ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് യോഗിയുടെ പോലീസിന്റെ വി.ഐ.പി പരിഗണന

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് സ്‌റ്റേഷനില്‍ ലഭിച്ചത് വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്ത ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല (24)യ്ക്ക് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജനതാ കാ റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്. ജനതാ കാ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിഫാത് Read More …

പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവം: ദുബൈയില്‍ യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷ

ദുബൈ: പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തില്‍ യുവാവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ. നൈജീരിയക്കാരനായ 33 കാരനെയാണ് ദുബൈ കോടതി ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാട് കടത്താനും ഉത്തരവുണ്ട്. രാത്രി പട്രോളിങ് ജോലിക്കിടെ അനധികൃതമായി മദ്യം ഒളിച്ച് കടത്തുന്നത് ശ്രദ്ധയില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ പിടികൂടുന്നതിനിടയിലായിരുന്നു സംഭവം. പോലീസിനെ കണ്ടതും ഓടാന്‍ Read More …

ഭര്‍ത്താവിന്റെ സംശയത്തെ തുടര്‍ന്ന് യുവതി കൈക്കുഞ്ഞിനെ കൊലപ്പെടുത്തി

കണ്ണൂര്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിയ്ക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവിന് കുഞ്ഞ് തന്റേതല്ലെന്ന് സംശയമുണ്ടായിരുന്നു. കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. Read More …

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി.ബല്‍റാം എം.എല്‍.എ

പാലക്കാട്: മക്കളെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന ഇക്കാലത്ത് തൃത്താലയില്‍ നിന്നുള്ള യുവ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം തന്റെ മകന്‍ അദ്വൈത് മാനവിനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വേറിട്ട മാതൃകയായി. തന്റെ വീടിന് സമീപത്തുള്ള അരീക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് മകനെ ബല്‍റാം ചേര്‍ത്തത്. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ശശിയുടെ മകള്‍ അടക്കമുള്ള കുട്ടികള്‍ ഈ Read More …

ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കം

കോഴിക്കോട്: കന്നുകാലി വിഷയം ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ മതേതര കക്ഷികളുടെ ഐക്യം ഉയരണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വിഷയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണത്തിലൂടെ മറികടക്കാം. കോടതി വിധിക്കല്ല ജനങ്ങള്‍ക്കാണ് ജനാധിപത്യത്തില്‍ പരമാധികാരമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി Read More …

മാഹിയിലെ മുഴുവന്‍ മദ്യശാലകളും വീണ്ടും തുറന്നേക്കും

കണ്ണൂര്‍: ദേശീയപാതാ പദവി ഇല്ലാതായ വിജ്ഞാപനം ചൂണ്ടുക്കാട്ടി ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ മാഹിയിലെ മുഴുവന്‍ മദ്യശാലകളും വീണ്ടും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് മാഹിയിലെ ബഹുഭൂരിപക്ഷം മദ്യശാലകളും പൂട്ടേണ്ടിവന്നിരുന്നു. ഇതോടെ മാഹിയിലെ സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസവുമായി. എന്നാല്‍, ദേശീയപാത പദവി എടുത്തു കളഞ്ഞുള്ള ദേശീയപാത Read More …

സംസ്ഥാനത്ത് അറുപതോളം മദ്യശാലകള്‍ ഉടന്‍ തുറക്കും

തിരുവനന്തപൂരം: സംസ്ഥാനത്ത് അറുപതോളം മദ്യശാലകള്‍ ഉടന്‍ തുറക്കും. തദേശസ്ഥാപനങ്ങളുടെ അനുമതി ഒഴിവാക്കിയ സാഹചര്യത്തിലാണിത്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് കടകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കിയിരുന്നില്ല. പാതയോരത്തുനിന്ന് മാറ്റിയവയാണ് തുറക്കുക.   മദ്യശാലകള്‍ക്ക് ഇനി തദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്നു മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനും തീരുമാനമായി. മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിവേണമെന്ന നിയമ ഭേദഗതി കൊണ്ടു Read More …