ഒടുവില്‍ തെളിഞ്ഞു; നോട്ട് പിന്‍വലിക്കല്‍ പരാജയമെന്ന്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കല്‍ പരാജയമായിരുന്നുവെന്ന് തെളിവാണ് ജി.ഡി.പി വളര്‍ച്ച നിരക്കിലുണ്ടായ കുറവ്. 6.1 ശതമാനമാണ് സാമ്പത്തിക വര്‍ഷത്തിെന്റ നാലാം പാദത്തിലെ ജി.ഡി.പി വളര്‍ച്ച നിരക്ക്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണിത്. 7.1 ശതമാനം വളര്‍ച്ച നിരക്കാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 7.6 Read More …

കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട  കോഴഞ്ചേരി റോഡില്‍ ചുരളിക്കോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാരടക്കം 22 പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴയിലേക്കു പോയ ബസും സിമന്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറി Read More …

വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം

മലപ്പുറം: വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം. ജൂലൈ ഒന്നു മുതല്‍ 31 വരെ അര്‍ഹരായവര്‍ക്കു വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. 18ഫ21 പ്രായപരിധിയിലുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താന്‍ പ്രത്യേക കര്‍മ പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി അതത് ബൂത്തുകളിലെ  ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവരെ കണ്ടെത്തി ഓണ്‍ലൈനായി ചേര്‍ക്കുന്നതിനും Read More …

ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റു; ആദ്യ നിവേദനം കോളജ് വിദ്യാര്‍ത്ഥികളുടേത്

തിരുവനന്തപുരം:  കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി എം.സി. ജോസഫൈന്‍ ചുമതലയേറ്റു. കഴിഞ്ഞദിവസം പട്ടം പി.എം.ജിയിലെ കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ചടങ്ങ്. പുതുതായി നിയമിതയായ കമ്മീഷനംഗം അഡ്വ. എം.എസ്. താരയും ചുമതലയേറ്റു. സ് ത്രീകള്‍ക്ക് പ്രതീക്ഷയും സുരക്ഷയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ജോസഫൈന്‍ പറഞ്ഞു. ആരുടെയും സംരക്ഷണത്തിന് കാത്തുനില്‍ക്കാതെ സ് ത്രീകള്‍ Read More …

മോറ കൊടുങ്കാറ്റ്: കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി

ധാക്ക: മണിക്കൂറില്‍150 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച മോറ കൊടുങ്കാറ്റില്‍ 81 മത്സ്യത്തൊഴിലാളികളെ കാണാതായി. കാണായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നാവിക സേന ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ആയിരകണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായിരുന്നു. 144 മത്സ്യത്തൊഴിലാളികളെയാണ് കാണാതായതില്‍ 33 പേരെ ബംഗ്ലാദേശ് നാവിക സേനയും 30 പേരെ ഇന്ത്യന്‍ നാവിക സേനയും കഴിഞ്ഞ Read More …

പാവപ്പെട്ട കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകനിലവാരത്തോട് കിടപിടിക്കുന്ന രീതിയില്‍ കുട്ടികളെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഊരൂട്ടമ്പലം യു.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നേടാനുളള സാഹചര്യവും സന്ദര്‍ഭവും ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. 1957 ലെ ഇ.എം.എസ് സര്‍ക്കാരാണ് സാര്‍വത്രിക വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിച്ചത്. Read More …

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്

കൊച്ചി : ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് പുല്ലൂര്‍ഊരകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനത്തിലുമാണ് അരുണന്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും Read More …

ദിനകരന് കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി : രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ടി.ടി.വി. ദിനകരന് ജാമ്യം. സഹായി മല്ലികാര്‍ജുനനും !ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് ദിനകരനെ അറസ്റ്റു ചെയ്യതത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് Read More …