കോണ്‍ഗ്രസ് ഇന്ത്യയെ മുഴുവന്‍ മുക്കി

ഗാസിയാബാദ്:  കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയെ മുഴുവനായി മുക്കി; ഇപ്പോള്‍ അവര്‍ സ്വയം മുങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   തലസ്ഥാനമായ ഡല്‍ഹിയോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് ഗാസിയാബാദ്. വികസന കാര്യത്തില്‍ വലിയ നഗരങ്ങള്‍ക്കൊപ്പം സ്ഥാനം പിടിക്കേണ്ടതായിരുന്നു. പാവങ്ങള്‍ക്കു ഭക്ഷണത്തിനുവേണ്ടി യുപി സര്‍ക്കാരിന് അധികമായി ഫണ്ട് അനുവദിക്കാന്‍ Read More …

പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ഇ.ടി.മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുതിര്‍ന്ന ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍. മരണവിവരം പുറത്തറിയിക്കുന്നത് വൈകിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്നമും അദ്ദേഹം പറഞ്ഞു. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഉപസമിതി അന്വേഷണം Read More …

സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന്

ിരുവനന്തപുരം: 201718 സാമ്ബത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് മൂന്നിന് ധനകാര്യ മന്ത്രി Read More …

ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള നിരക്ക് കുറയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള നിരക്ക് കുറക്കുമെന്ന് നധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. കൂടുതല്‍ തുകക്കുള്ള ഇടപാട് ഡിജിറ്റലായി നടത്തിയാല്‍ ഇനി കുറഞ്ഞ ഇടപാട് ചാര്‍ജ് നല്‍കിയാല്‍ മതിയാവുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു. നിലവില്‍ 1,000 Read More …

6.78 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധത്തിനു ശേഷം നവംബര്‍ 10 മുതല്‍ ജനുവരി 13 വരെയുള്ള കാലയളവില്‍ 6.78 ലക്ഷം കോടിയുടെ പുതിയ കറന്‍സി നോട്ടുകള്‍ വിപണിയിലെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്തെമ്പാടുമായി 9.1 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിപണിയിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പുതിയ നോട്ടുകള്‍ വിപണിയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ മുന്നോട്ടു Read More …

രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴ്‌നാട്ടുകാര്‍

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴ്‌നാട്ടുകാര്‍. സോഷ്യല്‍ മീഡിയയിലാണ് ആവശ്യമുയര്‍ന്നത്. പവര്‍ ഇഷ്ടമാണെന്ന് രജനീകാന്ത് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്നത്്. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായത്. രജനീ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് Read More …

നിയമ നടപടിയുമായി വീണ്ടും മെലനിയ ട്രംപ്

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ഡെയ്‌ലി മെയ്‌ലിനെതിരേ വീണ്ടും നിയമ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്. ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം അപകീര്‍ത്തികരമെന്ന് കാട്ടിയാണ് നിയമ നടപടി. ന്യൂയോര്‍ക്ക് കോടതിയിലാണ് അവര്‍ ഹര്‍ജി നല്‍കിയത്. കുറഞ്ഞതു 150 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ഡെയ് ലി മെയ് ലില്‍നിന്നും മെലനിയ ട്രംപ് ആവശ്യപ്പെടുന്നത്. നേരത്തേ, Read More …

പുതിയ പ്രിന്‍സിപ്പലിനെ ആവശ്യപ്പെട്ട് പരസ്യം

തിരുവന്തപുരം: ലോ അക്കാദമി സമരം തുടരുന്നതിനിടെ പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്‌മെന്റ് പത്രപരസ്യം നല്‍കി. എന്നാല്‍, എത്ര നാളത്തേക്കാണ് നിയമനമെന്നോ , ഇതു സംബന്ധിച്ച മറ്റ് വിവരങ്ങളോ ഒന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ ലക്ഷി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് Read More …