നെഹ്‌റു കോളജിലെ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോജിലെ നാലു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. സമരത്തിനു നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതികാര നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുകയാണ്.

മോദിയുടെ പരിഹാസ്യം തരംതാണുപോയി

ദില്ലി: പ്രാധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തിയതിനെതിരായാണ് ആന്റണിയുടെ വിമര്‍ശനം. കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ ഡോക്ടര്‍സാബിനേ അറിയൂ എന്നായിരുന്നു മന്‍മോഹന്‍സിങിനെ പരിഹസിച്ച് നരേന്ദ്ര മോദി പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയായിരുന്നു പരാമര്‍ശം. ഇന്ത്യന്‍ ചരിത്രത്തിലാധ്യമായാണ് ഒരു Read More …

വിവാഹവാഗ്ദാന നല്‍കി 30ഓളം സ്ത്രീകളില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തയാള്‍ പിടിയില്‍

പത്തനംതിട്ട: ഡോക്ടര്‍ ചമഞ്ഞ് വിവാഹവാഗ്ദാനം നല്‍കുകയും സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മലപ്പുറം പാലോട് പൂവ്വത്തിങ്കല്‍ ഇരുമ്ബടശേരിയില്‍ മുഹമ്മദ് ഷാഫി(30) ആണ് അറസ്റ്റിലായത്. ഡോ. സതീഷ് രാഘവന്‍ എന്ന വ്യാജ പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 30 സ്ത്രീകളില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ Read More …

ആനുകൂല്യം നിഷേധിക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യം നിഷേധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന ബജറ്റില്‍ ഉണ്ടാകുമെന്നും ഒരുകാരണവശാലും പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. സാധാരണക്കാരന് ബാധ്യതയാകുന്ന അധിക നികുതി നിര്‍ദ്ദേശങ്ങള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകില്ല. ഇരട്ടപെന്‍ഷന്‍ വാങ്ങുന്നവരുടെ പേരുവെട്ടി ക്ഷേമപെന്‍ഷന്‍ പട്ടിക ചുരുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയാണ്. ഒന്നിലധികം Read More …

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്കു മുമ്പ് വാഞ്ചു കമ്മിറ്റി നോട്ട് നിരോധനം നിര്‍ദേശിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അത് നടപ്പിലാക്കാതിരിക്കുകയായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എണ്‍പതുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങളും അദ്ദേഹം രാജ്യസഭയ്ക്കുമുന്നില്‍ വായിച്ചു. പ്രധാനമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് സഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരി; പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളിലും സര്‍ക്കാരിന്റെ നിലപാടുകളിലും പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ഒട്ടുമിക്കവരുടെയും Read More …

മോദിയെ പരിഹസിച്ച് രാഹുല്‍

ബുലന്ദ്ഷഹര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ഉപമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ രൂപത്തില്‍ രണ്ടര വര്‍ഷം ഇന്ത്യയിലും മുന്പ് ഒരു ട്രംപുണ്ടായിരുന്നെന്ന് രാഹുല്‍ പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍. യുഎസ് പ്രസിഡന്റ് സ്ഥാനത്ത് അമേരിക്കന്‍ ജനത ഡോണള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. Read More …

ഗള്‍ഫിലോട്ട് പറക്കാന്‍ ഇനി മെഡിക്കലിന് നല്‍കണം ഇരട്ടി ചാര്‍ജ്

മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാനുള്ള മോഹവുമായി മെഡിക്കല്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ച് ഇരുട്ടടി. 1,100 രൂപയൂടെ വര്‍ധനയാണ് ഒറ്റയടിക്ക് നിലവില്‍ വന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള മെഡിക്കല്‍ പരിശോധനയക്ക് 4,400 ആയിരുന്നത് 5,500 ആയി ഉയര്‍ന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്ള നിരക്ക് 1000 രൂപയാണ് വര്‍ധിച്ചത്. 4000 ആയിരുന്നത് 5000 ആയി. Read More …

എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗം മുന്‍പില്ലാത്ത പ്രതിസന്ധികളിലൂടെ മുന്നോട്ട് നീങ്ങവെ പുതിയ നീക്കങ്ങളുമായി വി.കെ.ശശികലയും എഐഎഡിഎംകെയും. രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ശശികല വിളിച്ച യോഗത്തില്‍ പങ്കെടുത്ത് മുഴുവന്‍ എംഎല്‍എമാരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ശശികലയ്ക്ക് പിന്തുണയറിയിച്ച് യോഗത്തില്‍ പങ്കെടുത്ത 131 എംഎല്‍എമാരെയാണ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. മുംബൈയിലുള്ള, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എത്തിച്ചേരുന്നതുവരെ ഇവര്‍ അജ്ഞാത Read More …