ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍. അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഹില്ലരി പരിഹാസവുമായി രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് ഹില്ലരി പരിഹാസമുയര്‍ത്തിയത്. ‘3 0’ എന്നാണ് ഹില്ലരി Read More …

സര്‍ക്കാറിനെ വിടാതെ വി.എസ്; ലോ അക്കാദമിയുടെ അധികഭൂമി എത്രയും വേഗം തിരിച്ചുപിടിക്കണം

തിരുവനന്തപുരം: സമരം ഒത്തുതീര്‍പ്പായെങ്കിലും ലോ അക്കാദമിയെയും സര്‍ക്കാറിനെ വിടാതെ വി.എസ് അച്യുതാന്ദന്‍. അക്കാദമിയുടെ കൈവശം അധിക ഭൂമിയുണ്ടെങ്കില്‍ എത്രയും വേഗം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് വി.എസ് റവന്യു മന്ത്രിക്ക് കത്ത് നല്‍കി. സെക്രട്ടറിയേറ്റിന് സമീപത്തെ ഫല്‍റ്റ് നിര്‍മ്മാണവും കച്ചവടവും പരിശോധിക്കണമെന്നാവശ്യപ്പെടുന്ന വി.എസ് ശക്തമായ നടപടിയാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്നരീതിയില്‍ വളര്‍ന്നുവന്ന ലോ അക്കാദമി സമരം ഒത്തു Read More …

അമ്മായിയമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരുമകള്‍ക്കെതിരെ കേസ്

താനെ: അമ്മായിയമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരുമകള്‍ക്കെതിരെ കേസ്. ഡോംബിവ്‌ലി സ്വദേശിനി നീലം കൊച്ചരേക്കറുടെ (76) മരണവുമായി ബന്ധപ്പെട്ടാണ് മരുമകള്‍ രേഖ കൊച്ചരേക്കര്‍ക്ക് (76) എതിരെ തിലക് നഗര്‍ പോലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തത്. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെയാണ്: സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രേഖ വീട്ടിലെത്താന്‍ വൈകുന്നതു ചൂണ്ടിക്കാട്ടി നീലം പതിവായി വഴക്കിടുമായിരുന്നു. Read More …

ഗവര്‍ണര്‍ ചെന്നൈയില്‍; പനീര്‍ശെല്‍വവുമായും ശശികലയുമായും കൂടിക്കാഴ്ച നടത്തും

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ ഗവര്‍ണറെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം സ്വീകരിച്ചു. ഇന്ന് വൈകിട്ട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വവുമായും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുമായും കൂടിക്കാഴ്ച നടത്തും. പനീര്‍ശെല്‍വവുമായാണ് ഗവര്‍ണര്‍ ആദ്യം കൂടിക്കാഴ്ച നടത്തുക. വൈകിട്ട് അഞ്ചിനാണ് കൂടിക്കാഴ്ച. ഏഴരക്കാണ് ശശികലയ്ക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ളസമയം അനുവദിച്ചിരിക്കുന്നത്. വിവാദ സാഹചര്യങ്ങള്‍ രൂപപ്പെട്ടതുമുതല്‍ Read More …

പൊതു വിദ്യാഭ്യാസത്തെ ചുവപ്പിക്കാന്‍ ശ്രമിക്കുന്നു

മലപ്പുറം: പൊതു വിദ്യാഭ്യാസത്തെ കാവിവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറും ചുവപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മലപ്പുറത്ത് നടക്കുന്ന കെ പി എസ് ടി എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ Read More …

സി പി ഐക്കെതിരെ എം എം മണി

തിരുവനന്തപുരം: കൂടെ നിന്ന് ആനുകൂല്യങ്ങള്‍ നേടിയ ശേഷം തോളിലിരുന്നു ചെവി കടിക്കുന്ന പണിയാണു സിപിഐ കാട്ടുന്നതെന്നു മന്ത്രി എം.എം.മണി പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി ഡി.സോമനാഥന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ വിഷയങ്ങളില്‍ തങ്ങള്‍ വലിയ കേമന്മാരാണെന്നു കാട്ടാനായി കുലംകുത്തികള്‍ക്കൊപ്പം ചേര്‍ന്നു നമ്മുടെ കൂട്ടത്തിലെ ചിലര്‍ സമരം നടത്തുകയാണ് Read More …

ഒന്നിച്ചുനിന്നാല്‍ ഭരണകൂടത്തെ തിരുത്താന്‍ കഴിയും

തിരുവനന്തപുരം: ജനവിരുദ്ധ പ്രവര്‍ത്തനമുണ്ടായാല്‍ ജനം ഒന്നിച്ചുനിന്ന് ഭരണകൂട നിലപാട് തിരുത്താന്‍ കഴിയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിന്റെ വലിയ ഉദാഹരണമാണ് ലോ അക്കാദമി സമരമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സമരങ്ങളില്‍ നിലപാടിലുറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതിന്റെ പേരില്‍ കുറച്ചൊന്നുമല്ല പ്രവര്‍ത്തകര്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. ഏതൊരു പ്രക്ഷോഭത്തിലും വിജയത്തിനടിസ്ഥാനം ഉന്നയിക്കുന്ന വിഷയങ്ങളില്‍ വിപുലമായ Read More …

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. ഫെബ്രുവരി ആറിന് ഹൈദരാബാദിലെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസിലെ സര്‍വീസ് ടാക്‌സ് സൂപ്രണ്ട് കെ.സുരേഷ് കുമാറാണ് സെന്‍ട്രല്‍ എക്‌സൈസ് ആക്ട് 1944 പ്രകാരം നോട്ടീസ് അയച്ചത്. Read More …