ഇന്ത്യ യുഎസ് ബന്ധം ദൃഢപ്പെടുത്തിയത്‌ മോദി

വാഷിംഗ്ടണ്‍: ഇന്ത്യഅമേരിക്ക ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ സന്തോഷം അറിയിക്കാന്‍ അധികാരം ഒഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ചയാണ് മോദിയെ ഒബാമ നന്ദി അറിയിക്കാന്‍ വിളിച്ചത്. ആണവോര്‍ജം, പ്രതിരോധം, ഭീകരത, മാനുഷിക ബന്ധം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കൈകോര്‍ത്ത് മുന്നേറാന്‍ Read More …

ട്രംപിന്റെ സത്യപ്രതിജ്ഞാ കനത്ത സുരക്ഷയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശം നല്‍കി. രാജ്യത്തെ എല്ലാ സുരക്ഷാവിഭാഗങ്ങള്‍ക്കും ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങുകളിലടക്കം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബാമ കനത്ത ജാഗ്രതാ നിര്‍ദേശം Read More …

രംഭയ്ക്ക് കോടതിയുടെ സമന്‍സ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരമായിരുന്ന നടി രംഭയ്‌ക്കെതിരെ കോടതി സമന്‍സ്. സഹോദരന്റെ ഭാര്യയുടെ പരാതിയിലാണ് കോടതി നടപടി. രംഭയുടെ സഹോദന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് പരാതിക്കാരി. സ്ത്രീധനത്തിന്റെ പേരില്‍ രംഭയടക്കമുള്ള ഭര്‍തൃകുടുംബാംഗങ്ങള്‍ തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് 2014 ല്‍ പല്ലവി നല്‍കിയ പരാതിയിന്മേലാണ് രംഭയ്ക്ക് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. കുറച്ച് കാലങ്ങളായി വിദേശത്തായിരുന്നതിനാല്‍ നേരത്തേ സമന്‍സ് Read More …

യെമനില്‍ 15 പേര്‍ കൊല്ലപ്പെട്ടു

സനാ: യെമനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ടയിസില്‍ സൗദി സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണു ആക്രമണമുണ്ടായത്. യുദ്ധകപ്പലില്‍നിന്നാണു സേന ടയിസിലേക്കു റോക്കറ്റ് വര്‍ഷിച്ചത്. പിന്നീട് സാഡയുടെ വടക്കുകിഴക്കന്‍ ജില്ലയായ ഹൈഡാനിലെ മാര്‍ക്കറ്റില്‍ സൗദി സേന നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു ഗുരുതരമായി Read More …

ബിജെപി പ്രവര്‍ത്തകര്‍ പാതി മീശ വടിച്ചു

കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പിടിച്ചുനിര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പാതി മീശ വടിച്ചുമാറ്റി. ലോകമലേശ്വരം കരിശാംകുളം ചള്ളിയില്‍ കണ്ണന് (45) നേരെയായിരുന്നു അക്രമം നടന്നത്. സംഭവത്തില്‍ ബിനേഷ്, ശിവന്‍, സനു, രതീഷ് എന്നീ നാലു ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചയ്ക്ക് കരിശാംകുളം സെന്ററില്‍ നടന്ന സംഭവത്തില്‍ വീട്ടില്‍ Read More …

കരസേന ജവാന്‍മാര്‍ക്ക് ഇനി ആധുനിക ഹെല്‍മെറ്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ജവാന്‍മാര്‍ക്ക് ലോകനിലവാരമുള്ള ആധുനിക ഹെല്‍മെറ്റ് നല്‍കാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള എംകെയു ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാണ് ഹെല്‍മറ്റ് നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. 1.58 ലക്ഷം ഹെല്‍മറ്റുകള്‍ നിര്‍മിക്കാന്‍ 180 കോടിയോളം രൂപയുടേതാണ് കരാര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ ഹെല്‍മറ്റുകള്‍ സൈനികര്‍ക്കു കൈമാറാനാണ് Read More …

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ച് ലീഗ്

മലപ്പുറം: ഹജ്ജ് സബ്‌സിഡി പടിപടിയായി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് മുസ്ലീം ലീഗ്.ഹജ്ജ് കര്‍മ്മം പണവും ആരോഗ്യവും ഉള്ളവര്‍ ചെയ്താല്‍ മതിയെന്ന് മുസഌം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ പറഞ്ഞു. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം മതവിശ്വാസപ്രകാരം ഹജ്ജ് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു Read More …

ഉദ്ദ്യോഗസ്ഥര്‍ 31നു മുമ്പ് സ്വത്തുവിവര പത്രിക സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി സര്‍ക്കാര്‍. സ്വത്തു സംബന്ധിച്ച പത്രിക ജനുവരി 15നകം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന പൊതുഭരണ, നിയമ, ധനകാര്യ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ മുതല്‍ സ്‌പെഷല്‍ സെക്രട്ടറി വരെയുള്ള (ഡെപ്യൂട്ടേഷനിലുള്ളവര്‍ ഉള്‍പ്പെടെ) ഉദ്യോഗസ്ഥര്‍ ഈ മാസത്തിനുള്ളില്‍ അത് സമര്‍പ്പിക്കണമെന്ന് അഡീഷല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് Read More …