19ന് സ്വകാര്യ ബസ് സമരം; ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാലം

കൊച്ചി: നിരക്ക് വര്‍ധനവ് ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ആവശ്യങ്ങളറിയിച്ച് ജനുവരി 19ന് സൂചന പണിമുടക്ക് നടത്തും. സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും ബസുടമകളുടെ യോഗം തീരുമാനിച്ചു.

പ്രശ്‌നങ്ങള്‍ സൈന്യത്തില്‍തന്നെ പരിഹരിക്കണം

ന്യൂഡല്‍ഹി: സൈന്യത്തിലെ പ്രശ്‌നങ്ങള്‍ സൈന്യത്തില്‍തന്നെ പരിഹരിക്കണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തങ്ങള്‍ നേരിടുന്ന അവഗണനയും പ്രശ്‌നങ്ങളും തുറന്നുകാട്ടി സിആര്‍പിഎഫിലെയും ബിഎസ്എഫിലെയും ജവാന്‍മാര്‍ നവമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ വിശദീകരണം. സ്ഥാനമേറ്റെടുത്തശേഷം ആദ്യമായാണ് ബിപിന്‍ റാവത്ത് പത്രസമ്മേളനം നടത്തുന്നത്. സൈന്യത്തിലെ പരാതി ആഭ്യന്തരമായി അറിയിക്കാന്‍ സംവിധാനമുണ്ടായിരുന്നു. സൈനിക ആസ്ഥാനത്തും കമാന്‍ഡന്റുകളിലും Read More …

ആരും പാകിസ്ഥാനിലേക്ക് പോവേണ്ടെന്ന് എം ടി രമേശ്

തിരുവനന്തപുരം: ആരും പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാന്‍. വിവാദങ്ങള്‍ നിലപാടുമായി ബന്ധപ്പെട്ടതാണ്. പാകിസ്ഥാനിലുള്ളവര്‍ കൂടി ഇന്ത്യയില്‍ വരണമെന്നാണ് ഞങ്ങളുടെ നിലപാട് മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവര്‍ പരസ്യമായി ദേശീയ വികാരങ്ങളെ ബഹുമാനിക്കാതിരുന്നാല്‍ ആളുകള്‍ പ്രതികരിക്കും. ഇതുമാത്രമാണിപ്പോള്‍ കേരളത്തിലുണ്ടായത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെയാണ് ബി ജെ Read More …

ടോംസ് കോളെജ്: ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: മറ്റക്കര ടോംസ് കോളജുമായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോളജ് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തു എന്നല്ലാതെ ഇതിന്റെ ഉടമസ്ഥനുമായോ നടത്തിപ്പുമായോ യാതൊരു ബന്ധവുമില്ല. മണ്ഡലത്തിലെ ചെറിയ പരിപാടികളില്‍പോലും താന്‍ പങ്കെടുക്കാറുണ്ട്. പിടിഎ പ്രതിനിധികള്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ തന്റെ മണ്ഡലത്തിലെ പ്രശ്‌നമെന്ന നിലയിലാണ് ഇടപെടാന്‍ തീരുമാനിച്ചത്– മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച Read More …

രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് സൂചന നല്‍കി ഉമ്മന്‍ ചാണ്ടി

കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ പുനസംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാടില്‍ തന്നെ. ഇതു സംബന്ധിച്ച സൂചന അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കി. യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ താന്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് തനിക്കും ഒരു Read More …

ജിഷ്ണുവിന്റെ മരണം: പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റ് നടപടി ജിഷ്ണുവിന്റെ മരണത്തിലുള്ള കുറ്റസമ്മതമെന്നും ഇവര്‍ക്കെതിരേ കേസെടുക്കുംവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. അതേസമയം സംഭവത്തേക്കുറിച്ചുള്ള സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകും. മാനേജ്‌മെന്റ് നടപടി കണ്ണില്‍ പൊടിയിട്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള തന്ത്രം Read More …

പി.വി.അന്‍വറിനെതിരേ അറസ്റ്റ് വാറന്റ്

മലപ്പുറം: ഭൂമി തട്ടിപ്പുകേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരേ അറസ്റ്റ് വാറന്റ്. മഞ്ചേരി സബ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അടുത്തമാസം രണ്ടാം തിയതിക്കകം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ജോസഫ് എന്ന വ്യക്തിയുടെ കൈവശമുളള ഭൂമി വാങ്ങിയശേഷം അദ്ദേഹത്തിന് ഇതുവരെ പണം നല്‍കിയിട്ടില്ല എന്നാണ് കേസ്. സമാന കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് അന്‍വറിനെതിരെ അറസ്റ്റ് Read More …

52 എ ക്ലാസ് തിയറ്ററുകളിലും ചിത്രമെത്തി

കൊച്ചി: മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ ഫിലിം എക്‌സിബിറ്റേര്‍സ് ഫെഡറേഷന്റെ സമരം പൊളിഞ്ഞു. ഇന്നലെ ഫെഡറേഷനിലുള്‍പ്പെട്ട 31 തിയറ്ററുകള്‍ സംഘടന തീരുമാനം ലംഘിച്ച് വിജയ് ചിത്രം ഭൈരവ് റിലീസ് ചെയ്തു. 12 മുതല്‍ തിയറ്റര്‍ അടച്ചിടാനുള്ള തീരുമാനം മറികടന്ന് ഇന്ന് 21 തിയറ്ററുകള്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകള്‍ സമരത്തില്‍ നിന്നു പിന്‍മാറും. Read More …