ഇത്തവണയും ജെല്ലിക്കെട്ട് നടക്കില്ലെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: ജെല്ലികെട്ട് നിരോധനത്തില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ ആവശ്യം കേന്ദ്രം തള്ളി. ഇതോടെ ഇത്തവണയും ജെല്ലിക്കെട്ട് നടക്കില്ലെന്ന് ഉറപ്പായി. നേരത്തെ, ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പൊങ്കലിനു മുമ്പു തീര്‍പ്പാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു വിഭാഗം Read More …

അന്വേഷണം അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടി

കൊച്ചി: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ ടോം ടി ജോസ്ഫിനെതിരെയുള്ള പൊലീസ് അന്വേഷണം അട്ടിമറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് രക്ഷിതാക്കള്‍. നിരവധി വിദ്യാര്‍ഥികള്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും ഇത് മറച്ച് വെച്ച് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേസ് എഴുതി തള്ളുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കോട്ടയം മറ്റക്കരയില്‍ വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചനിയറിംഗ് Read More …

ബിജെപി പ്രസ്താവന ഭരണഘടനാ വിരുദ്ധം

കോഴിക്കോട്: സംവിധായകന്‍ കമല്‍ രാജ്യംവിടണമെന്ന ബിജെപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. എംടിയോട് രാജ്യംവിടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷേ രാജ്യം വിട്ടേനെയെന്നും മുകുന്ദന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെയും മുകുന്ദന്‍ പരിഹസിച്ചു. എഴുതാനും വായിക്കാനും അറിയാത്ത 35 കോടി ജനങ്ങളുള്ള നാട്ടിലാണ് മോദി ഡിജിറ്റല്‍ ബാങ്കിംഗിനെ കുറിച്ച് സംസാരിക്കുന്നത്. നോട്ട് നിരോധിച്ച് ലോകനേതാവാകാനുള്ള Read More …

ബാര്‍ കോഴക്കേസ് അട്ടിമറി: ശങ്കര്‍ റെഡ്ഡിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് കാട്ടി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴക്കേസ് ശങ്കര്‍ റെഡ്ഡിയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍.സുകേശനും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ 100 പേജുള്ള റിപ്പോര്‍ട്ടില്‍ ശങ്കര്‍ Read More …

ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു

ന്യൂഡല്‍ഹി: ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. 2022ഓടെ ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്ന 2012ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. സബ്‌സിഡിയില്ലാതെ ഹജ് തീര്‍ഥാടനം നടത്തുന്നതിനുള്ള വഴികളാണ് കേന്ദ്രം അന്വേഷിക്കുന്നത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തിയതിന് പിന്നാലെയാണ് Read More …

അധിക ചാര്‍ജ് പമ്പുടമകളും എണ്ണകമ്പനികളും വഹിക്കണം

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പെട്രോള്‍ പമ്ബുകളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടിന് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വഹിക്കേണ്ടത് ബാങ്കുകളും എണ്ണക്കമ്ബനികളുമാണെന്ന് (ഒഎംസി) കേന്ദ്രം അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടില്‍ പമ്ബുടമകളോ ഉപഭോക്താക്കളോ അധികബാധ്യത വഹിക്കേണ്ടിവരില്ല. കേന്ദ്ര എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് വിളിച്ച യോഗത്തിനുശേഷം Read More …

പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ബോര്‍ഡുകള്‍ വേണ്ട

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് മോദിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും ചട്ടലംഘനമാണെന്നു കമ്മിഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. നേരത്തെ, പെട്രോള്‍ പമ്പുകളില്‍ Read More …

ബുള്ളറ്റില്‍ കാതങ്ങള്‍ താണ്ടി പ്രവീണ

മലപ്പുറം: കശ്്മീരില്‍ തുടങ്ങിയ പ്രവീണയുടെ ബൈക്ക് യാത്രക്ക് മലപ്പുറത്തെ സഞ്ചാരികൂട്ടത്തിന്റെ വരവേല്‍പ്പ്. ഇന്ത്യ ചുറ്റി കാതങ്ങള്‍ താണ്ടിയുള്ള ഈ മലയാളി പെണ്‍കൊടിയുടെ സഞ്ചാരം കേരളത്തിലൂടെയാണിപ്പോള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഞായറാഴ്ച മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ യാത്ര പാലക്കാട് ജില്ലയിലേക്ക് കടന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം വെള്ളനൂര്‍ സ്വദേശിനിയായ പ്രവീണ Read More …