കെ പി സി സി രാഷ്ട്രീയ കാര്യസമിതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശം

തിരുവനന്തപുരം: കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പി സി ചാക്കോയുടെ വിമര്‍ശം. ഒരാളുടെ സൗകര്യം നോടക്കി യോഗം മാറ്റിവെക്കരുതെന്നാണ് ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ച് ചാക്കോ തുറന്നടിച്ചത്. യോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടു നില്ക്കുന്നത് സംബന്ധിച്ച് പരോക്ഷ വിമര്‍െശനത്തിന് മാത്രമേ കെ സി വേണുഗോപാല്‍ എം പി തുനിഞ്ഞുള്ളൂ. Read More …

ഗുജറാത്ത് രഞ്ജി ചാമ്പ്യന്‍മാര്‍

ഇന്‍ഡോര്‍: മുംബൈ തകര്‍ത്ത് ഗുജറാത്ത് രഞ്ജി ട്രോഫിയില്‍ ചാമ്പ്യന്‍മാരായി. ഫൈനലില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ സെഞ്ചുറിയിലൂടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജയം അനായാസമായി. പാര്‍ഥിവ് 143 റണ്‍സ് നേടി. 54 റണ്‍സ് നേടിയ മന്‍പ്രീത് ജുനേജ ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. രുജുല്‍ Read More …

സ്വര്‍ണക്കപ്പ് എത്തി: കലയുടെ രാപ്പകലുകള്‍ക്കൊരുങ്ങി കണ്ണൂര്‍

കണ്ണൂര്‍: 57ാം കേരള സ്‌കൂള്‍ കലോല്‍സവത്തിലെ വിജയികള്‍ക്കായി ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കണ്ണൂരിലെത്തി. നിലവിലെ ജേതാക്കളായ കോഴിക്കോടിന്റെ ട്രഷറിയില്‍ നിന്ന് ഘോഷയാത്രയായി കണ്ണൂര്‍ ജില്ലാ അതിര്‍ഥിയില്‍ നിന്ന് സ്വാഗതസംഘം ചെയര്‍മാനായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തല്‍ ഏറ്റുവാങ്ങിയ കപ്പ് കണ്ണൂരിലെ വേദികള്‍ വലയം ചെയ്ത് ട്രഷറിയില്‍ സൂക്ഷിക്കും.132.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് കൗമാരകലയുടെ Read More …

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെട്ടു; വ്യാപാരി ടിപ്പ് നല്കിയത് ഒരു ലക്ഷം

ലണ്ടന്‍: ഇന്ത്യന്‍വിഭവങ്ങള്‍ തേടി ബ്രിട്ടനില്‍ നിരവധി തദ്ദേശീയ റസ്‌റ്റോറന്റുകളില്‍ എത്താറുണ്ടെങ്കിലും  ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ എത്തി ഭക്ഷണം കഴിച്ച വ്യക്തി നല്‍കിയ ടിപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എകദേശം 1 ലക്ഷം രൂപയാണ് ഇഷ്ടഭക്ഷണം ആസ്വദിച്ച ശേഷം  ടിപ്പായി നല്‍കിയിരിക്കുന്നത്. അയര്‍ലണ്ടിലെ പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്‌റ്റോറിന്റിലാണ് സംഭവം. റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച പേര് വെളിപ്പെടുത്താന്‍ Read More …

സംഘടനാ തെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിഡല്‍ഹിക്ക്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടഞ്ഞു നില്ക്കുന്ന ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിക്ക്. ഞായറാഴ്ച ഡല്‍ഹിക്ക് പോകുന്ന ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ജനുവരി Read More …

കമല്‍. സി. ചവറക്കെതിരെ അന്വേഷണമില്ല: ഡിജിപി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില് അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍.സി.ചവറക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രസ്തുത കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തുവച്ചു. നിലവില്‍ കമല്‍.സി. ചവറക്കെതിരെ യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ദേശവിരുദ്ധതയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ Read More …

രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി

ദില്ലി: കൈപ്പത്തിചിഹ്നത്തെ ദൈവങ്ങളോടുപമിച്ച രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ദില്ലിയില്‍ നടന്ന കണ്‍വന്‍ഷനില്‍ കൈപ്പത്തി ചിഹ്നത്തെ ദൈവങ്ങളുമായി ബന്ധിപ്പിച്ചു സംസാരിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി രംഗത്തുവന്നത്. കോണ്‍ഗ്രസിന്റെ ചിഹ്നം റദ്ദാക്കണമെന്ന് ബിജ.ജെ.പി ആവശ്യപ്പെട്ടു.നോട്ട് അസാധുവാക്കലിനെതിരെ നടന്ന കണ്‍വന്‍ഷനില്‍ രാഹുല്‍ഗാന്ധി നടത്തിയ പരമാര്‍ശത്തിനെതിരെയാണ് ബിജെപിയുടെ പരാതി. തങ്ങളുടെ ചിഹ്നത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ, ശിവന്റെയും ഗുരുനാനാക്കിന്റെയും മഹാവീറിന്റെയും ഹസ്രത്ത് അലിയുടേയും Read More …

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. ജനവരിമാസത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ജനവരി ഒന്നിനിലെ വിലയായ 21,160 രൂപയില്‍നിന്ന് 640 രൂപയുടെ വര്‍ധനവാണ് 13 ദിവസംകൊണ്ട് ഉണ്ടായത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.