നദീറിനെതിരെ കേസ്സെടുത്തിട്ടില്ല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കസ്റ്റഡിയിലെ നദീര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. സംശയ നിവാരണത്തിന് വിളിച്ചുവരുത്തുക മാത്രമാണ് ചെയ്തത്. ഞായറാഴ്ച രാത്രി പോലീസ് വിശദമായ പരിശോധന നടത്തി. അദ്ദേഹത്തിനെതിരെ തെളിവ് ലഭിക്കാത്തതിനാല്‍ വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയഗാനത്തെ അധിക്ഷേപിച്ചുവെന്ന കേസില്‍ കമല്‍ സി ചവറയ്‌ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ല. 124 എ Read More …

ബിജെപി തൂത്തുവാരി

മൊഹാലി: ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി–എസ്എഡി സഖ്യത്തിന് മികച്ച ജയം. ആകെയുള്ള 26 സീറ്റില്‍ 21സീറ്റും ബിജെപി–എസ്എഡി സഖ്യം നേടി. കോണ്‍ഗ്രസിന് നാലു സീറ്റ് മാത്രമാണ് നേടാനായത്. ഒരു സീറ്റില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസിന്റെ സുഭാഷ് ചൗള, ഹര്‍ഫൂല്‍ ചന്ദര്‍ കല്യാണ്‍, പൂനം ശര്‍മ എന്നിവര്‍ തോറ്റു. ബിജെപി 22 സീറ്റുകളിലും എസ്എഡി Read More …

വി.എസ്സ് പിണറായിയുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നു

ആലപ്പുഴ: ലാവ്‌ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസിനെ കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പുകഴത്തിയാണ് സംസാരിച്ചത്. കരുത്തനായ നേതാവാണ് പിണറായിയെന്നും ശക്തനായ ഭരണാധികാരിയെന്ന് തെളിയിച്ച നേതാവാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോഴത്തെ Read More …

നദീറിനെ വിട്ടയച്ചു

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്ത കെ.പി.നദീറിനെ വിട്ടയച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് വിട്ടയച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് നദീറിനെ കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായതോടെയാണ് വിട്ടയച്ചത്.   നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംശയത്തിന്റെ പേരില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസി മിനിമം യാത്രാനിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒമ്ബത് ആക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം Read More …

തലയോലപ്പറമ്പ് കൊലപാതകം: കാലിന്റെ അസ്ഥികള്‍ ലഭിച്ചു

തലയോലപ്പറമ്പ്: മാത്യു കൊലപാതക കേസില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷ. കാലിന്റെ അസ്ഥികളാണിന്ന് ലഭിച്ചത്. പ്രതി അനീഷ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് എല്ലിന്‍ കഷ്ണങ്ങളും മാത്യുവിന്റെ വാച്ചും ഇന്നലെ അന്വേഷണ സംഘം കണ്ടെടുത്തു. മനുഷ്യന്റേത് തന്നെയാണ് എല്ലുകള്‍ എന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. അസ്ഥികള്‍ മാത്യുവിന്റേതാണോയെന്ന് ഡി എന്‍ എ പരിശോധനയിലൂടെയെ വ്യക്തമാവൂ.

ഫൈസല്‍ വധം തെളിവെടുപ്പ് നടത്തി

തിരൂര്‍: തിരൂരങ്ങാടി  കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളുമായി തിരൂരില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ശേഷം  പ്രതികള്‍  എത്തി  വസ്ത്രങ്ങള്‍  കഴുകുകയും  തീയിടുകയും  ചെയ്ത  തിരൂര്‍  തൃക്കണ്ടിയൂരിലെ  ആര്‍.എസ്.എസ്   ആസ്ഥാനത്താണ്  അന്വേഷണ സംഘം  തെളിവെടുപ്പ്  നടത്തിയത്. കൃത്യം നിര്‍വഹിച്ച കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള  പ്രതികളായ മംഗലം പുല്ലൂണി കാരാറ്റ്കടവ് കണക്കന്‍ പ്രജീഷ് Read More …

കരുണിന്റെ പ്രകടനത്തിന് അഭിനന്ദനവുമായി മോദി

ന്യൂഡല്‍ഹി: കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളിയായ കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി കരുണിനെ അഭിനന്ദിച്ചത്. നേട്ടത്തില്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കരുണ്‍ നായരെ ‘ട്രിപ്പിള്‍ സെഞ്ചുറി ക്ലബ്ബി’ലേക്കു സ്വാഗതം ചെയ്ത് വീരേന്ദര്‍ സെവാഗും അഭിനന്ദനം അറിയിച്ചു. 12 വര്‍ഷവും എട്ടു മാസവും Read More …