അഭിപ്രായം സമചിത്തതയോടുള്ളതല്ല

മേനകഗാന്ധി കേരളത്തില്‍ വന്ന് സ്ഥിതിഗതികള്‍ മനസിലാക്കട്ടെ തിരുവനന്തപുരം: നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മേനകാ ഗാന്ധിയുടെ അഭിപ്രായം സമചിത്തതയോടുള്ളതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു .മനുഷ്യജീവനേക്കാള്‍ നായ്ക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി മേനാകാ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം ഒരു ഭരണാധികാരിയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മേനകഗാന്ധി കേരളത്തില്‍ Read More …

യുവതിയെ കാമുകന്‍ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം

ഹൈദരാബാദ്: വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീധനം നല്‍കണമെന്നു പറഞ്ഞ കാമുകനോടു നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ കാമുകിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയിലാണ് സംഭവം. 22 കാരിയായ നീലവേണിയെ ആണ് കാമുകന്‍ രാമകൃഷ്ണ (24) ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തെര്‍ലം മണ്ഡല്‍ എന്ന ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. ഓര്‍ക്കസ്ട്രയില്‍ ഗായകരാണ് Read More …

മേനക ഗാന്ധിക്കെതിരെ കൊച്ചൗസേപ്പ്

കൊച്ചി: കഠിനമായ മൃഗസ്‌നേഹം മൂലം കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സ്വന്തം മകനെപ്പോലും നല്ലത്‌പോലെ സംരക്ഷിക്കാനാവുന്നില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഇതിന്റെ ഉദാഹരണമാണ് വരുണ്‍ഗാന്ധിക്കെതിരെ ആരോപിക്കുന്ന ഹണിട്രാപ്പ്. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വെറും ഓലപാമ്പാണ്. അപകടകാരികളായ തെരുവ് നായകളെ കൊന്നാല്‍ കാപ്പ ചുമത്താന്‍ ഭാരതത്തില്‍ നിയമം ഇല്ല. അപകടകാരികളായ, പ്രത്യേകിച്ച് മനുഷ്യന്റെ ജീവന് Read More …

പിണറായിയെ പരിഹസിച്ച്

തിരുവനന്തപുരം • രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ഗുണ്ടകള്‍ക്ക് ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിയിരുന്ന പിണറായി വിജയന്‍ ഗുണ്ടകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നു പറയുന്നത് പരിഹാസ്യമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. ഒരു പതിറ്റാണ്ടിലധികം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് ഗുണ്ടകള്‍ക്ക് ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി, കൊലപാതകത്തിനുപോലും ഉപയോഗിച്ചയാളാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്‍. Read More …

ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറക്കും

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തുകൈമാറ്റത്തിനുള്ള നികുതി വര്‍ധിപ്പിച്ചത് കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ രജിസ്‌ട്രേഷന്‍ നിരക്കില്‍ സര്‍ക്കാര്‍ ചെറിയതോതില്‍ ഇളവ് പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. നിയമസഭയില്‍ ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പക്ഷെ നികുതി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ Read More …

മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായ പവന്‍ പാണ്ഡെയെ പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് പുറത്താക്കി. മറ്റൊരു പാര്‍ട്ടി അംഗമായ ആഷു മാലികിനെ മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ആറുവര്‍ഷം കാലാവധിവച്ചാണ് പവന്‍ പാണ്ഡെയെ പുറത്തായിരിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍, പവന്‍ പാണ്ഡെയെ മന്ത്രിസഭയില്‍ Read More …

അനധികൃത ഖനനക്കേസ്: യെഡിയൂരപ്പയെയും മക്കളെയും വെറുതെ വിട്ടു

ബെംഗളൂരു • അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു. യെഡിയൂരപ്പയും മക്കളുമടക്കം 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ബാക്കിനില്‍ക്കേയാണ് യെഡിയൂരപ്പയ്ക്ക് അനുകൂലമായ കോടതി വിധി. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഇരുമ്ബയിര് ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നും നികുതി കുടിശിക Read More …

ഇന്ധനനീക്കം പുനരാരംഭിച്ചു; പമ്പുകളില്‍ വിതരണം പൂര്‍വസ്ഥിതിയിലാകാന്‍ രണ്ടു ദിവസം

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പ്ലാന്റില്‍ നിന്നുള്ള ഇന്ധനനീക്കം പുനരാരംഭിച്ചു. ഇന്നു രാവിലെ ഇരുമ്പനത്ത് ചേര്‍ന്ന തൊഴിലാളികളുടെ വിശദീകരണ യോഗത്തിന് ശേഷമാണ് പ്ലാന്റില്‍ നിന്നും ടാങ്കറുകള്‍ ഇന്ധനനീക്കം ആരംഭിച്ചത്. രാവിലെ 10ന് മുമ്പായി തന്നെ 100 ഓളം ടാങ്കറുകള്‍ ഇന്ധന Read More …