റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം
കല്‍പ്പറ്റ: വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നിരീക്ഷിക്കണമെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മൃഗവേട്ട ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് നടന്നതെന്നാണ് പുറത്തുവരുന്നത്. സാമ്പത്തിക താത്പ്പര്യം മാത്രം ലക്ഷ്യമാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വനത്തേയും വന്യമൃഗങ്ങളെയും ദുരുപയോഗപ്പെടുത്തുകയാണ്. ഇതാകട്ടെ സാധാരണക്കാര്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. മൃഗങ്ങളെ വനത്തിന് പുറത്തേക്ക് ആകര്‍ഷിപ്പിക്കുന്നതായ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. നല്ലനിലയില്‍ Read More …
