അസമില്‍ ഭീകരാക്രണം 12 മരണം

അസം: അസമിലെ കൊക്രജാറിലെ മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ 12 മരണം. ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 12 തദ്ദേശീയരാണ് കൊല്ലപ്പെട്ടത് 25 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ പ്രദേശത്താണ് ആക്രമണമുണ്ടായത്. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിന്റെ അംഗങ്ങളാണ് ആക്രമത്തിന് പിന്നിലെന്ന് Read More …

സി പി ഐക്ക് അതൃപ്തി

തിരുവനന്തപുരം: സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സി പി എം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍ സി പി ഐക്ക് അതൃപ്തി. അക്കാദമി അധ്യക്ഷന്മാരുടെ നിയമനം പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും തത്പരകക്ഷികളെ സി പി എം തസ്തികകളില്‍ നിയമിക്കുകയാണെന്നും സി പി ഐ നേതാക്കള്‍ ആരോപിക്കുന്നു. കൂട്ടായ അലോചനകള്‍ എല്‍ ഡി എഫിലില്ല. സി പി എം തീരുമാനമെടുത്ത് മാധ്യമങ്ങളിലൂടെ വരുമ്പോഴാണ് Read More …

മാണിയെ ഇണക്കാന്‍ ചെന്നിത്തല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ആരും ശത്രുവായി കണ്ടിട്ടില്ല. മാണിയോട് സംസാരിക്കാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണ് മാണി. അതേ നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെ സമീപിക്കുന്നത്. നേരത്തെ ചെന്നിത്തല പ്രശ്‌നപരിഹാരത്തിന് മാണിയെ ഫോണില്‍ Read More …

അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടി

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഓണ്‍ലൈനായി സ്വീകരിക്കാന്‍ സോഫ്റ്റ് വെയറില്‍ പരിഷ്‌കരണം വരുത്താന്‍ ബന്ധപ്പെട്ടവരെ മന്ത്രി ചുമതലപ്പെടുത്തി.റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനസൗഹൃദമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം നടത്തികൊടുക്കാനും ഉദ്യോഗസ്ഥര്‍ Read More …

ലോലിതവധം: പ്രതി പിടിയില്‍

കോയമ്പത്തൂര്‍: തൃശൂരില്‍ നിന്ന് കാണാതായ വീട്ടമ്മ ലോലിത(42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓടുന്ന ടംപോ ട്രാവലറിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. ചേറ്റുപുഴ സ്വദേശിനിയായ ലോലിലതയെ ബുധനാഴ്ച രാത്രിയാണ് കാണാതായത്. പൊള്ളാച്ചി-ധാരാപുരം റോഡരികിലുള്ള പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. വിഷം നല്കിയും ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്നാണ് Read More …

കാര്‍ഷിക ശില്പശാല

തിരുവനന്തപുരം കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യ വര്‍ദ്ധനയും എന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബറില്‍ കൊച്ചിയില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു. വ്യവസായികള്‍, കര്‍ഷക സംഘങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദഗ്ദ്ധര്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥര്‍, താത്പര്യമുള്ള മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചക്ക, മാങ്ങ, വാഴപ്പഴം എന്നിവയുടെ സംസ്‌കരണം, പച്ചക്കറി, സുഗന്ധവ്യഞ്ജനം, തെങ്ങ്, നെല്ല് തുടങ്ങിയവയുടെ Read More …

മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന ബാച്ച് മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്‌റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ Read More …

വി എസ് ചെയര്‍മാന്‍

തിരുവന്തപുരം: വി എസ് അച്യുതാനന്ദന്‍ ഒടുക്കം ഭരണ പരിഷ്‌കാര ചെയര്‍മാന്‍. ബദ്ധ ശത്രുവായ മുഖ്യമന്ത്രി പിണറായി വിജയനെ റിപ്പോര്‍ട്ട് ചെയ്യാത്ത നേതാവുകയാണ് വി എസ്. സി പി നായരും നീലഗംഗാധരനുമാണ് മറ്റ് അംഗങ്ങള്‍. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന വി എസിനെ പാര്‍ട്ടി ഒതുക്കിയ മുന്‍കാലത്തില്‍നിന്ന് വ്യത്യസ്തമായാണ് ക്യാബിനറ്റ് പദവിയില്‍ ചെയര്‍മാന്‍ പദവി. വി എസ് വരുന്നത് Read More …