വീണ്ടും ഭീഷണി ഗള്‍ഫില്‍ നിന്ന്

റിയാദ്: സംസ്ഥാനം വീണ്ടും മറ്റൊരു ഭീഷണി നേരിടുകയാണ്. സ്വദേശിവത്കരണം മുറുക്കി ഗള്‍ഫ് രാജ്യങ്ങള്‍ നിലപാടെടുത്തതോടെ പ്രവാസി മലയാളികള്‍ കടുത്ത ഭീതിയിലാണ്. നിതാഖാത്തിന്റെ പേരില്‍ തൊഴിലാളികളെ നാട്ടിലേക്ക് പറഞ്ഞയച്ചതിന് മാസങ്ങള്‍ക്കിപ്പുറമാണ് വീണ്ടു തൊഴില്‍ നഷ്ടത്തില്‍ മലയാളികള്‍ക്ക് മടങ്ങേണ്ടി വരുന്നത്. സൗദി അറേബ്യക്ക് പിന്നാലെ ഒമാനും കുവൈത്തും സ്വദേശിവത്കരണ നടപടികള്‍ കടുപ്പിച്ചതാണ് ഗള്‍ഫിലെ ഇപ്പോഴത്തെ പ്രതിസന്ധി. സൗദിയില്‍ അടച്ചു Read More …

പിന്തുണച്ച് പി ബി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉപദേശങ്ങള്‍ സ്വീകരിച്ചാലും ഇടത് സര്‍ക്കാര്‍ തുടരുന്നത് ഇടത് സാമ്പത്തിക നയങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരാണ് ഗീതയെ സാമ്പത്തിക ഉപദേശക സ്ഥാനത്ത് നിയമിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും സീതാറാം Read More …

മാണി എന്‍ ഡി എ യിലേക്കോ

കൊച്ചി: യുഡിഎഫിലെ അസ്വാരസ്യം മുതലെടുത്ത് കേരള കോണ്‍ഗ്രസ്-എമ്മിനെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം ശക്തമാക്കി. ചരല്‍ക്കുന്ന് ക്യാമ്പില്‍ അനുകൂല തീരുമാനമെടുപ്പിക്കാന്‍ നീക്കമുണെ്ടന്നാണ് സൂചന. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ സമവായമുണ്ടായിട്ടുണ്ട്. അതേസമയം മുന്നണി വിടുന്നതിനെക്കുറിച്ചോ എന്‍ഡിഎയില്‍ ചേരുന്നതിനെക്കുറിച്ചോ തീരുമാനിച്ചിട്ടില്ലെന്നാണ് മാണി വിഭാഗം നേതാക്കള്‍ പറയുന്നത്. ബിജെപി കേരളത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസിനെ Read More …

ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കു പെട്രോള്‍

കൊച്ചി: പതിവായി ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ പമ്പില്‍ നിന്നു നല്‍കുന്ന സമ്മാനക്കൂപ്പണിലൂടെ ഒന്നാംസ്ഥാനം നേടുന്ന ആള്‍ക്ക് അഞ്ചു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നു മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. രണ്ടാമതെത്തുന്ന രണ്ടുപേര്‍ക്ക് മൂന്നു ലിറ്ററും മൂന്നാമതെത്തുന്ന മൂന്നുപേര്‍ക്ക് രണ്ടുലിറ്ററും ലഭിക്കും. ഇത്തരത്തില്‍ പ്രോത്‌സാഹജനകമായ പരിപാടികളിലൂടെ ബോധവത്കരണം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇരുചക്ര വാഹന Read More …

സമ്പൂര്‍ണ ഹെല്‍മറ്റ് ; ഒരു മാസത്തിനകം

കൊച്ചി: സംസ്ഥാനത്ത് ഒരുമാസത്തിനുള്ളില്‍ മുഴുവന്‍ ഇരുചക്ര വാഹന യാത്രികര്‍ക്കും ഹെല്‍മറ്റ് ധരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നു നടപ്പിലാക്കുന്ന ഹെല്‍മറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കു ജീവന്‍ രക്ഷിക്കൂ എന്ന കര്‍മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ ഇരുമ്പനത്ത് Read More …

ലൈറ്റ് മെട്രോ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും നിര്‍മ്മിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുടെ രൂപരേഖ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അവതരിപ്പിച്ചു.സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എം പി സമ്പത്ത് എം പി, എം എല്‍ എ മാരായ സി ദിവാകരന്‍, കെ മുരളീധരന്‍ , വി എസ് ശിവകുമാര്‍, മേയര്‍ Read More …

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍

മലപ്പുറം: അന്യസംസ്ഥാന കുട്ടികളുളള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ അനാഥാലയ അന്തേവാസികല്‍ക്കും ഡിഫ്തീരിയവാക്‌സിന്‍ എടുക്കാന്‍ ഭാരവാഹികള്‍ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അനാഥലയങ്ങളില്‍ പഠിക്കുന്ന അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കാര്യവും ,പൂര്‍വ്വ വിദ്യാര്‍ത്ഥിളുടെ പുനരധിവാസവും സാമൂഹിക നീതി വകുപ്പ് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി Read More …

തെങ്ങ് കയറാന്‍ പുതിയ യന്ത്രം

കൊണ്ടോട്ടി: ആളില്ലാതെ തെങ്ങിലും കവുങ്ങിലും കയറാവുന്ന മൊബൈല്‍ നിയന്ത്രിത യന്ത്രവുമായി കൊണ്ടോട്ടി ചിറയില്‍ മേലേപറമ്പില്‍ ജംഷിദ് അല്‍ റഹ്മാന്‍. ബി ടെക് ബിരുദധാരിയായ ജംഷിദിന്റെ യന്ത്രം തെങ്ങില്‍ ഘടിപ്പിച്ചാല്‍ പിന്നെ ചുവട്ടില്‍ നിന്ന് മൊബൈലിലൂടെ നിര്‍ദേശങ്ങല്‍ നല്കിയാല്‍ മതി. തെങ്ങില്‍ കയറാനും റിമോട്ട് കണ്‍ട്രോള്‍ വീല്‍ ഫാം ക്ലൈബര്‍ എന്ന യന്ത്രത്തിലെ ക്യാമറയിലൂടെ തേങ്ങക്കുലകള്‍ കണ്ടെത്തി Read More …