കഞ്ചാവ് വില്‍പ്പന, മുഖ്യകണ്ണി അറസ്റ്റില്‍

മലപ്പുറം: ജില്ലയില്‍ കഞ്ചാവ് മൊത്തമായും ചില്ലറയായും വിവിധ യിടങ്ങളില്‍ വില്‍പ്പന നടത്തുന്ന മുഖ്യകണ്ണി എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം കിഴക്കേതലയില്‍ വച്ച് 2 കിലോ കഞ്ചാവുമായി കിഴക്കേതല സ്വദേശി കുഞ്ഞിപ്പ എന്നു വിളിക്കുന്ന നയീം എന്നയാളെയാണ് പിടികൂടിയത്. മലപ്പുറം കിഴക്കേതലയില്‍ ചില്ലറ വില്‍പ്പനക്കായി ബൈക്കില്‍ കഞ്ചാവ് കൊണ്ടുവരവെയാണ് പിടിയിലായത്. ചട്ടിപ്പറമ്പ്, തിരൂര്‍, മഞ്ചേരി , കൊണ്ടോട്ടി ഭാഗങ്ങളില്‍ Read More …

സിക വൈറസിനെതിരെ ജാഗ്രത

തിരുവനന്തപുരം: സിക വൈറസിനെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലതലത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരുടെയും അിസന്തിര യോഗം വിളിച്ച് ചേര്‍ക്കാനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ആരോഗ്യ ബ്ലോക്കുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് അടിയന്തര പ്രതിരോധ പ്രവര്‍ത്തന രൂപരേഖ Read More …

സമയക്രമം പാലിക്കാത്ത ബസുകള്‍ക്കെതിരെ നടപടി

കൊല്ലം: സമയക്രമം പാലിക്കാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ എന്‍.ശരവണന്‍ അറിയിച്ചു. നഗരത്തില്‍ ഇരുമ്പുപാലത്തിന്റെയും അടിപ്പാതയുടെയും നിര്‍മാണഘട്ടത്തില്‍ സര്‍വീസ് ബസുകള്‍ക്ക് കൃത്യമായി സമയക്രമം പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാലങ്ങളിലൂടെയുള്ള ഗതാഗതം സുഗമമായതിന് ശേഷവും ചില സര്‍വീസ് ബസുകള്‍ സമയക്രമം പാലിക്കാതെ സ്റ്റോപ്പുകളില്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ട് യാത്രക്കാരെയും മറ്റ് ബസുകളെയും ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമയക്രമം Read More …

അനധികൃത മണ്ണ് ഖനനം: റെയ്ഡ് നടത്തി

കൊല്ലം: ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ നിര്‍ദേശപ്രകാരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം വിശ്വനാഥന്റെ നേതൃത്വത്തില്‍ അനധികൃത കരമണ്ണ് ഖനനത്തിനെതിരെ റവന്യൂ വകുപ്പ് റെയ്ഡ് നടത്തി. കൊട്ടാരക്കര താലൂക്കില്‍ പുത്തൂര്‍, പവിത്രേശ്വരം, എഴുകോണ്‍, കരീപ്ര, ഓടനാവട്ടം, കൊട്ടാരക്കര, കലയപുരം വില്ലേജുകളിലെ വിവിധ സ്ഥലങ്ങളിലും കുന്നത്തൂര്‍ താലൂക്കിലെ ഭരണിക്കാവ്, നെടിയവിള, കാരാളിമുക്ക്, ശാസ്താംകോട്ട എന്നീ സ്ഥലങ്ങളിലും പരിശോധന Read More …

സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണം

പത്തനംതിട്ട: ജില്ലയിലെ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം ശക്തിപ്പെടുത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സമിതി യോഗം ചേരണമെന്നും തീരുമാനമായി. സ്‌കൂളുകളില്‍ ബോധവത്ക്കരണം സംഘടിപ്പിക്കുമ്പോള്‍ പഞ്ചായത്ത് പ്രതിനിധികളെക്കൂടി അറിയിക്കണം. പോലീസും എക്‌സൈസും സംയുക്ത പരിശോധന നടത്തണം. ചെറുകോല്‍പ്പുഴ, Read More …

ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ്

മലപ്പുറം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ് ജില്ലാ പഞ്ചായത്ത് മിനി സമ്മേളന ഹാളില്‍ ചേര്‍ന്നു. വെട്ടത്തുര്‍ കാപ്പ ഗവ.യു.പി. സ്‌കൂളിലുണ്ടായിരുന്ന രണ്ട് അധ്യാപികമാരുടേയും എടപ്പാളിലെ സൗകര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടേയും കേസുകളാണ് സിറ്റിംങില്‍ പരിഗണിച്ചത്. അടുത്ത സിറ്റിങ് മാര്‍ച്ച് 19 ന് നടത്തും. പൊതു – സ്വകാര്യ മേഖലകളിലെ 10 Read More …

സിക്ക: ജില്ലയില്‍ പ്രതിരോധ ശക്തിപ്പെടുത്തും

മലപ്പുറം: ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക്കരോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ഫ്‌ലാവി വൈറസ് വിഭാഗത്തില്‍പെടുന്ന രോഗാണുവാണ് രോഗം ഉണ്ടാക്കുന്നത്. ഈഡിസ് കൊതുകുകള്‍ ആണ് പ്രധാനമായും രോഗം പരത്തുന്നത്. മുതിര്‍ന്നവര്‍ക്ക് രോഗം ബാധിച്ചാല്‍ 85% വും Read More …

ശുചിത്വ മിഷന്‍ രജിസ്‌ട്രേഷന്‍

മലപ്പുറം: ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ പാഴ്‌വസ്തു വ്യാപാരികള്‍/ശേഖരിക്കുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നു. സംസ്ഥാനത്ത് പാഴ്‌വസ്തു ശേഖരണം, വിപണനം നടത്തി വരുന്നവരെ ഖരമാലിന്യ പരിപാലന മേഖലയില്‍ ഔപചാരികമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്ക് പോലുളള ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനോ, കൈമാറുന്നതിനോ ഉളള Read More …