അഗതി ആശ്രയ പദ്ധതി 92 ശതമാനം നടപ്പിലാക്കി

വയനാട്: തദ്ദേശ സ്വയം ഭരണ വകുപ്പും, കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന അഗതി ആശ്രയ പദ്ധതി ജില്ലയില്‍ 92 ശതമാനം പൂര്‍ത്തിയായതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.പി. മുഹമ്മദ് അറിയിച്ചു. അഗതികള്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, കുടുംബശ്രീയുടെയും സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അഗതി ആശ്രയ. നിരാശ്രയര്‍, ആലംബഹീനര്‍, മാറാരോഗങ്ങളാല്‍ വേദനിക്കുന്നവര്‍, ഒറ്റപ്പെട്ട്കഴിയുന്നവര്‍ തുടങ്ങീയ Read More …

പൂക്കോട് തടാകക്കരയില്‍ ‘സീഫുഡ് കിച്ചന്‍’

വയനാട്:  ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ സാഫിന്റെ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘തീരമൈത്രി പദ്ധതിയില്‍’ ഉള്‍പ്പെടുത്തി പൂക്കോട് തടാകക്കരയില്‍ സീഫുഡ് കിച്ചന്‍ ആരംഭിക്കുന്നു. വിവിധയിനം മത്സ്യവിഭവങ്ങള്‍ പാകം ചെയ്ത് വിനോദസഞ്ചാരികള്‍ക്ക് നല്‍കാനും പ്രാദേശിക ഭക്ഷണ സംസ്‌ക്കാരം വിനിമയം ചെയ്യാനുമുദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂക്കോട് തടാകം ഉള്‍പ്പെടുന്ന വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം Read More …

ജാക്ക് ഫ്രൂട്ട് പ്രോ വ്യാഴാഴ്ച മുതല്‍

കൊച്ചി: ചക്ക ഉപയോഗപ്പെടുത്തിയുള്ള ഭക്ഷ്യസംസ്‌കരണ സംരംഭകര്‍ക്ക് സുസ്ഥിരമായി വിപണി ഉറപ്പുവരുത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ജാക്ക്ഫ്രൂട്ട് പ്രോ 2016 നെടുമ്പാശേരി അത്താണിയിലെ വിഎംജി ഹാളില്‍  വ്യാഴാഴ്ച മുതല്‍ ആറു വരെ നടക്കും. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഓളം ചക്ക ഉത്പന്ന നിര്‍മ്മാതാക്കളാണ് പങ്കെടുക്കുന്നത്. നാലിന് രാവിലെ 11.30 ന് അന്‍വര്‍ സാദത്ത് എംഎല്‍എ Read More …

മോട്ടോര്‍ വാഹന വകുപ്പ് ഇസേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് 73 റീജിയണല്‍/സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ എം.വി.ഡി ഇസേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ആദ്യ എം.വി.ഡി ഇസേവന കേന്ദ്രം തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ആരംഭിച്ചു. അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങി ജനസേവന കേന്ദ്രങ്ങളുടെ മാതൃകയില്‍ മോട്ടോര്‍ വാഹന വകുപ്പിന് മാത്രമായി എം.വി.ഡി ഇസേവാ കേന്ദ്രം വഴി പൊതുജനങ്ങള്‍ക്ക് വകുപ്പിന്റെ ഓണ്‍ലൈന്‍ വഴിയുള്ള Read More …

അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൗജന്യം

മലപ്പുറം: ജില്ലയിലെ അന്നപൂര്‍ണ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫെബ്രുവരിയില്‍ 10 കിലോ അരി സൗജന്യമായി റേഷന്‍ കടകള്‍ വഴി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരി ലഭിക്കും. ബി.പി.എല്‍ / അന്ത്യോദയ അന്നയോജന കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗത്തിന് 400 ഗ്രാം പഞ്ചസാര Read More …

ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് : 650 പേര്‍ പങ്കെടുക്കും

പത്തനംതിട്ട: ഫെബ്രുവരി 24 മുതല്‍ 27 വരെ പത്തനംതിട്ട നിലയ്ക്കലില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 650 താരങ്ങള്‍ പങ്കെടുക്കും. നിലയ്ക്കലില്‍ നിന്ന് ളാഹയിലേക്കുള്ള 10 കിലോമീറ്റര്‍ ദൂരമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വനമേഖലയില്‍ നടക്കുന്നത്. രാജു ഏബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ Read More …

ബാങ്ക് ലോണ്‍ അദാലത്ത് സംഘടിപ്പിച്ചു

മലപ്പുറം: റവന്യൂ വകുപ്പും കേരളാ ഗ്രാമീണ്‍ ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച ബാങ്ക് ലോണ്‍ അദാലത്ത് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കാരണങ്ങളാല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും ലോണ്‍ തുക തിരിച്ചടക്കാനാവാതിരുന്നവര്‍ക്ക് പലിശയില്‍ ഇളവു നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം ലോണ്‍ തിരിച്ചടക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരള Read More …

കാര്‍ഷിക സാങ്കേതിക വിദ്യാവാരം ‘പുലരി 2016’ തുടങ്ങി

മലപ്പുറം:  ജില്ല കൃഷി വിജ്ഞാന കേന്ദ്രവും ആത്മയും സംയുക്തമായി തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തുന്ന കാര്‍ഷിക സാങ്കേതിക വിദ്യാവാരം ‘പുലരി 2016’ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി  ഉദ്ഘാടനം ചെയ്തു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.പി. സുബ്രമണ്യന്‍ അധ്യക്ഷനായിരുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ ആറു വരെ നടക്കുന്ന സാങ്കേതിക വിദ്യാവാരത്തില്‍ കൃഷിക്കാര്‍ക്ക് സാങ്കേതിക Read More …