വായ്പാ തിരിച്ചടവിന് ഇളവ് വേണമെന്ന് പ്രതിപക്ഷം; കേന്ദ്രത്തിന് കത്തയച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: വായ്പ തിരിച്ചടവിന് മൂന്നുമാസമെങ്കിലും ഇളവ് വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വാഹന നികുതി റദ്ദാക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു. അതേസമയം വായ്പാ തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ജൂണ്‍ 30 ന് തീരുന്ന കാര്‍ഷിക വായ്പകള്‍ പലിശ സബ്‌സിഡിയോടെ പുതുക്കാമെന്നും പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മന്ത്രി Read More …

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്നത് അധോലോകസംഘം

​​​കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം നടക്കുന്നതെന്ന് ബി ജെ പി നേതാവ് പികെ കൃഷ്‌ണദാസ്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്‍റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പിണറായി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് Read More …

പത്രിക പിന്‍വലിക്കാന്‍​ കോഴ; കെ. സുരേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന്​

കാസര്‍കോട്​: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ അപര സ്​ഥാനാര്‍ഥിക്ക്​ മത്സരത്തില്‍നിന്ന്​ പിന്മാറാന്‍ ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ പണം നല്‍കിയെന്ന കേസ്​ ക്രൈം ബ്രാഞ്ചിന്​ കൈമാറി. കാസര്‍കോട്​ ജില്ല ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിലാകും അന്വേഷണം. തിങ്കളാഴ്ച സുരേന്ദ്രനെതിരെ കാസര്‍കോട്​ ബദിയടുക്ക പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നു. കോഴ നല്‍കിയെന്നതിന്​ പുറമെ തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വെച്ച്‌​ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. Read More …

നഖത്തിലെ നിറ വ്യത്യാസവും കോവിഡിന്റെ ലക്ഷണം : പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍ : കോവിഡിന്റെ പുതിയ ലക്ഷണങ്ങളുടെ കണ്ടെത്തലുമായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ബ്രിട്ടനിലെ ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠന റിപ്പോര്‍ട്ടുമായി എത്തിയത്. നഖത്തിലെ നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന് പുതിയ കണ്ടെത്തല്‍. നിലവില്‍ പനിയും ചുമയും ക്ഷീണവും മണം നഷ്ടപ്പെടുന്നതും സ്വാദ് നഷ്ടപ്പെടുന്നതുമാണ് പൊതുവേയുള്ള കോവിഡ് ലക്ഷണങ്ങള്‍. ഇതിന് പുറമേ അപൂര്‍വ്വമായി മറ്റു ലക്ഷണങ്ങളും Read More …

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം, ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ഇളവുകള്‍ സംബന്ധിച്ച്‌ Read More …

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെടും, വശീകരിച്ച്‌ കെണിയില്‍ വീഴ്ത്തും; 12 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം, മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

മുംബൈ: മാട്രിമോണിയല്‍ സൈറ്റ് വഴി ബന്ധം സ്ഥാപിച്ച്‌ കെണിയിലാക്കി പത്തിലധികം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. 32കാരനായ കരണ്‍ ഗുപ്തയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നവിമുംബൈയിലാണ് സംഭവം. കഴിഞ്ഞ നാലുമാസമായി ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചാണ് യുവതികളെ കെണിയില്‍ വീഴ്ത്തിയതെന്ന് പൊലീസ് പറയുന്നു. വെബ്‌സൈറ്റ് വഴി Read More …

കേന്ദ്രം മുന്നോട്ടുവെച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കും : വഴങ്ങി ട്വിറ്റര്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ വഴങ്ങിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നയം അംഗീകരിക്കാമെന്നും ഇതിന് കൂടതല്‍ സമയം വേണമെന്നും ട്വിറ്റര്‍ അറിയിച്ചതായാണ് പി.ടി.ഐ റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു. ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികള്‍ ആരംഭിച്ചിരുന്നു. Read More …

മ​രം​മു​റി: വനം വകുപ്പ്​ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

ക​ല്‍​പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ റ​വ​ന്യൂ പ​ട്ട​യ ഭൂ​മി​യി​ല്‍ ന​ട​ന്ന അ​ന​ധി​കൃ​ത മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​നം​വ​കു​പ്പി​െന്‍റ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്​​റ്റി​ന്‍, ആ​േ​ന്‍​റാ അ​ഗ​സ്​​റ്റി​ന്‍, ജോ​സൂ​ട്ടി അ​ഗ​സ്​​റ്റി​ന്‍ എ​ന്നി​വ​രോ​ട് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി. വ​നം​വ​കു​പ്പ് മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ ഷ​മീ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. Read More …