പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍

കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കൊച്ചിയിലെത്തും. ഔദ്യോഗിക കാര്യങ്ങള്‍ക്കായാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിനു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റികളെ അഭിസംബോധന ചെയ്തേക്കും. ഞായറാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎല്ലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ Read More …

മാനുഷിക പരിഗണന കൂടുതല്‍ അര്‍ഹിക്കുന്നത് മെറിറ്റുള്ള തൊഴില്‍ രഹിതര്‍: എം എം ഹസന്‍

കൊച്ചി: പിഎസ്സ്സി റാങ്ക് ലിസ്റ്റില്‍ പേരുവന്നിട്ടും കാലങ്ങളായി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന മെറിറ്റുള്ള തൊഴില്‍ രഹിതരാണ് മാനുഷിക പരിഗണന കൂടുതല്‍ അര്‍ഹിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍.പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ മാനുഷികതയുടെ പേരിലല്ല.തൊഴില്‍ രഹിതരെയും പിഎസ്്സി റാങ്ക് ഹോള്‍ഡേഴ്സിനെയും തമ്മില്‍ ഭിന്നിപ്പിക്കാനാണ് Read More …

തിരുവല്ല ബൈപാസ് ; നിര്‍മ്മാണം അവസാന ഘട്ടത്തില്‍

തിരുവല്ല: നഗരത്തിലെ ബൈപാസ് പണി അവസാന ഘട്ടത്തില്‍. രാമന്‍ചിറ ഭാഗത്തെ നിലകൊണ്ടു തീരും. അതു കഴിഞ്ഞാല്‍ മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെ യാത്ര ചെയ്യാന്‍ കഴിയും. നിലവില്‍ മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡുവരെയാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്. ഇന്നലെ മല്ലപ്പള്ളി റോഡു മുതല്‍ മേല്‍പാലം വരെയുള്ള ടാറിങ്ങാണ് നടത്തിയത്. മേല്‍പാലം മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തെ Read More …

മലപ്പുറത്ത് ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

മലപ്പുറം: മലപ്പുറത്ത് ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ പരിശോധന. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്.ഇഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്ബസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് പുറത്തുവരുന്ന സൂചന. നേരത്തെ രണ്ട് കോടിയോളം രൂപ റൗഫ് ശരീഫിന്റെ അക്കൗണ്ടില്‍ ഇഡി കണ്ടെത്തിയിരുന്നു. അതേസമയം വിവമരമറിഞ്ഞ് സ്ഥലത്തെത്തിയ Read More …

കേരളത്തില്‍ നടക്കുന്നത് യുവജന നേതാക്കളുടെ ഭാര്യമാരുടെ നവോത്ഥാനം -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ സി.പി.എം യുവ നേതാക്കളുടെ ഭാര്യമാര്‍ക്ക് സംവരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നവോത്ഥാന നായകരെന്ന് പറഞ്ഞാണ് യുവജന നേതാക്കള്‍ നടന്നത്. എന്നാല്‍, യുവജന നേതാക്കളുടെ ഭാര്യമാരുടെ നവോത്ഥാനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. എം.ബി രാജേഷ്, എ.എന്‍ ഷംസീര്‍, എം. സ്വരാജ്, എ.എ. റഹീം അടക്കമുള്ളവരുടെ നിഘണ്ടുവില്‍ നാണം, ലജ്ജ Read More …

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ.എം ഷാജി

കണ്ണൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെ.എം ഷാജി.യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയേ അഴീക്കോട്ട് ജയിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലം പിടിച്ചെടുക്കുകയെന്നതാണ് ഇന്ന് ചേര്‍ന്ന കണ്‍വെന്‍ഷനിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ആഗ്രഹിച്ചിട്ട് ഒരു തെരഞ്ഞെടുപ്പില്‍ ഇതുവരെ മത്സരിച്ചിട്ടില്ല. ഞാന്‍ ആഗ്രഹിച്ച സ്ഥലത്ത് പാര്‍ട്ടി ഇടാറുമില്ല. Read More …

ഒമാനില്‍ ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് മരണം, 206 പേര്‍ രോഗമുക്തി നേടി.

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് നിലവില്‍ 1,28,461 പേരാണ് കോവിഡ്മുക്തരായി ട്ടുള്ളത്. അതേസമയം രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,36,622 ആയി. എന്നാല്‍ ഇതുവരെ 1539 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. Read More …

ഓടോ റിക്ഷയില്‍നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

തലശ്ശേരി: സെയ്ദാര്‍ പളളിക്കടുത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി ഓടോ റിക്ഷയില്‍നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഗോപാല പേട്ടയിലെ അന്‍പത്തൊന്നുകാരിയായ ശ്രീധരിയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.അയല്‍വാസിയും ഓടോഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയുടെ കൊലയാളി. സംഭവം നടന്ന എന്ന രാത്രി ഓടോയില്‍ വച്ച്‌ ശ്രീധരിയുടെ തല ബലമായി ഓടോയില്‍ ഇടിപ്പിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന് പൊലീസ് Read More …