കന്യാസ്‌ത്രീകളെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; സാമുവല്‍ കൂടലിനെതിരെ 139 പരാതികള്‍

പത്തനംതിട്ട: കന്യാസ്ത്രീകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു. ഭാഗ്യലക്ഷ്‌മി അടക്കമുളളവരുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന വിജയ് പി നായര്‍ക്കെതിരെ ഉയര്‍ന്ന സമാന ആരോപണമാണ് സാമുവല്‍ കൂടലിനെതിരെയും കന്യാസ്‌ത്രീകള്‍ ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. അതിലൂടെയും ഫേസ് ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി Read More …

സംസ്ഥാനത്ത് ഇന്ന് 8,135 പേര്‍ക്ക് കോവിഡ്; 29 മരണം

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 730 പേരുണ്ട്. ഇന്ന് 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 72339 പേര്‍ ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 ആരോഗ്യപ്രവര്‍ത്തകരാണ് ഉള്ളത്. 24 മണിക്കൂറില്‍ 59157 സാമ്ബിളുകള്‍ പരിശോധിച്ചു. 2828 പേരാണ് രോഗമുക്തി നേടിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ Read More …

ലൈഫ് മിഷനിലെ ഹൈക്കോടതി പരാമര്‍ശം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് മി​ഷനി​ല്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മാന്യതയുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത് അഴിമതി നടന്നെന്ന് ബോധ്യമായതിനാലാണ്. സി ബി ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഖജനാവിലെ Read More …

കോവിഡ് : സൗദിയില്‍ ഒരു പ്രവാസി മലയാളി കൂടി മരിച്ചു

റിയാദ് : സൗദിയില്‍ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം തിരൂരങ്ങാടി ∙ മൂന്നിയൂര്‍ പാറക്കടവ് സ്വദേശി എരണിക്കല്‍ അഹമ്മദ് കുട്ടിയുടെ മകന്‍ ഹംസ (53) ആണ് ജിസാനില്‍ മരിച്ചത്. ഭാര്യ: സുബൈദ. മക്കള്‍: സൈനബ സുല്‍ഫത്ത്, സുഹൈലത്ത്, സുഫൈറ, മുസ്തഫ. മരുമക്കള്‍: അന്‍വര്‍, ഫൈസല്‍. സൗദിയില്‍ ബുധനാഴ്ച്ച 418 പേര്‍ക്ക് കൂടി Read More …

ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടിയുടെ പദ്ധതിക്ക് അനുമതി

ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി. ശബരിമല മണ്ഡലകാല ഉത്സവത്തിന് മുമ്ബായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്ക് 47 കോടി രൂപയും മറ്റ് 33 പ്രധാന അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയുമാണ് ഭരണാനുമതി നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, Read More …

സഹോദരിയെ പറ്റിക്കാന്‍ ആത്മഹത്യനാടകം കളിച്ച 12കാരന് ദാരുണാന്ത്യം

നോയിഡ: സഹോദരിയെ പറ്റിക്കാനുള്ള ആത്മഹത്യാനാടകം ദുരന്തത്തില്‍ കലാശിച്ച്‌ പന്ത്രണ്ടുകാരന് ദാരുണാന്ത്യം. നോയിഡ സ്വദേശിയായ സുശാന്ത് സിംഗ് എന്ന കുട്ടിയാണ് മരിച്ചത്. സഹോദരിയെ (കസിന്‍) എപ്പോഴും പറ്റിക്കാറുള്ള സുശാന്ത് അതു പോലെ തന്നെ പറ്റിക്കാനായാണ് ആത്മഹത്യാ നാടകവും നടത്തിയത്. എന്നാല്‍ അത് കുട്ടിയുടെ ദാരുണ മരണത്തില്‍ കലാശിക്കുകയായിരുന്നു. ടെലിവിഷന്‍ പ്രോഗാമുകളുടെ സ്വാധീനവും ഇത്തരമൊരു ശ്രമത്തിന് പിന്നിലുണ്ടായെന്നാണ് ബന്ധുക്കള്‍ Read More …

വഴി തടഞ്ഞ് യോഗി പൊലിസ്; ഹത്രാസിലേക്ക് കാല്‍ നടയായി രാഹുലും പ്രിയങ്കയും

ലഖ്‌നോ: ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഉത്തര്‍പ്രദേശ് പൊലിസ് വാഹനം തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയായാണ് ഇരുവരും ഹത്രാസിലേക്ക് പോകുന്നത്. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ തട്ടിപ്പ് കേസ്: ആര്യാടന്‍ ഷൗക്കത്തിനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്തേക്കും

കോഴിക്കോട്: നിലമ്ബൂര്‍ കേന്ദ്രീകരിച്ച്‌ നടന്ന വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു. നിലമ്ബൂരിലെ വ്യവസായി മൂര്‍ക്കന്‍ മന്‍സൂറിനെ കോഴിക്കോട് ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിപിഎം നിലമ്ബൂര്‍ ഏരിയ സെക്രട്ടറി പദ്മാക്ഷനെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ വീണ്ടും ഇ.ഡി വിളിച്ചുവരുത്തിയേക്കും. Read More …