കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തൃത്താല ലയണ്‍സ് ക്ലബ്ബ്സാനിറ്റൈസര്‍ സ്റ്റാന്റ് സ്ഥാപിച്ചു

കുമ്പിടി: ആനക്കര പഞ്ചായത്തിലെ കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തൃത്താല ലയണ്‍സ് ക്ലബ്ബ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്റ്റാന്റ് സ്ഥാപിച്ചു. ലയണ്‍സ് ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി.ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍ ഡോ.റജീന, തൃത്താല ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥ്,അംഗങ്ങളായ ഡോ.പി.കെ.ഹുറൈര്‍ കുട്ടി, ശ്രീജി കടവത്ത്, ഗ്രാമപഞ്ചായത്ത് Read More …

തൃത്താല സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് ലയണ്‍സ് ക്ലബ്ബ് സാനിറ്റൈസര്‍ സ്റ്റാന്റ് നല്‍കി

തൃത്താല: സബ് രജിസ്ടാര്‍ ഓഫീസിലേക്ക് തൃത്താല ലയണ്‍സ് ക്ലബ്ബ് സാനിറ്റൈസര്‍ പെഡല്‍ സ്റ്റാന്റും സാനിറ്റൈസര്‍ കിറ്റും നല്‍കി. സബ്് രജിസ്ട്രാര്‍ വി.കെ.മണികണ്ഠന് ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പേഴ്്സണ്‍ ടോണി ഏനോക്കാരന്‍ സ്റ്റാന്റ് കൈമാറി. ചടങ്ങില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൃത്താല ലയണ്‍സ് ക്ലബ്ബ് പെഡല്‍ സാനിറ്റൈസര്‍ സ്റ്റാന്റുകളും സാനിറ്റൈസര്‍ കിറ്റുകളും നല്‍കി. തൃത്താല സബ് റജിസ്ട്രാര്‍ ഓഫിസിലേക്കുള്ള Read More …

പെരിങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ലയണ്‍സ് ക്ലബ്ബ് സാനിറ്റൈസര്‍ സ്റ്റാന്റ് നല്‍കി

കൂറ്റനാട്: തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാഗലശേരി പഞ്ചായത്തിലെ പെരിങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്റ്റാന്റും സാനിറ്റൈസര്‍ കിറ്റും നല്‍കി. തൃത്താല ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി.അശോകന്‍,ഫാര്‍മസിസ്റ്റ് ഹൈദര്‍ അലി,നഴ്്സ് സുജാത എന്നിവര്‍ ഏറ്റുവാങ്ങി. ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പേഴ്്‌സണ്‍ ടോണി ഏനോക്കാരന്‍, തൃത്താല Read More …

ക്വാറന്റൈനിലുള്ള സുഹൃത്തിന് ബ്രോസ്റ്റില്‍ കഞ്ചാവ് എത്തിച്ച സുഹൃത്തുക്കള്‍ വെട്ടിലായി

മഞ്ചേരി: ക്വാറന്റൈനില്‍ കഴിയുന്ന സുഹൃത്തിന് ചിക്കന്‍ ബ്രോസ്റ്റിന്റെ പെട്ടിയില്‍ കഞ്ചാവ് എത്തിച്ചു കൊടുത്ത സുഹൃത്തുക്കള്‍ക്കെതിരെ കാളികാവ് പോലീസ് കേസെടുത്തു. ചോക്കാട് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദരംപൊയില്‍ അലബമ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് കഞ്ചാവ് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ച രണ്ടു പേര്‍ക്കെതിരെയും ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കെതിരെയും കാളികാവ് പോലീസ് കേസെടുത്തു.ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന ചിലര്‍ക്കെല്ലാം പ്രത്യേക Read More …

യുപിയില്‍ പട്ടിണി മൂലം അഞ്ചുവയസുകാരിയുടെ മരണം; യോഗി സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പട്ടിണിയും രോഗവും മൂലം അഞ്ചുവയസുകാരി മരണപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. കുടുംബത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും Read More …

ഏത് അന്വേഷണത്തെയും സധൈര്യം നേരിടും- മന്ത്രി ജലീല്‍

തിരുവനന്തപുരം: മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും മന്ത്രി കെ.ടി.ജലീല്‍. യു.എ.ഇയില്‍ നിന്ന് ലഭിച്ച ഖുര്‍ആനുകള്‍ മലപ്പുറത്തുണ്ടെന്നും തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.എല്ലാ വര്‍ഷങ്ങളിലും യു.എ.ഇ എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങള്‍ കൊവിഡ് പശ്ചാതലത്തില്‍ ഈ വര്‍ഷം Read More …

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആകര്‍ഷകമാക്കാന്‍ സമസ്തക്ക് പുതിയ സ്റ്റുഡിയോ

ചേളാരി: കോവിഡ് ലോക്ഡൗണ്‍ മൂലം മദ്രസ ക്ലാസുകള്‍ ഓണ്‍ലൈനിലായതോടെ ലക്ഷക്കണക്കിന് പഠിതാക്കള്‍ക്ക് കൂടുതല്‍ മികച്ച ക്ലാസുകള്‍ നല്‍കാന്‍ സമസ്ത ആസ്ഥാനത്ത് പുതിയ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി. സ്റ്റുഡിയോ സ്വിച്ച് ഓണ്‍ കര്‍മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനമായ ചേളാരി സമസ്താലയം കെട്ടിടത്തിലാണ് സ്റ്റുഡിയോ Read More …

മലപ്പുറത്ത് 306 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 288 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേര്‍ ഉറവിടമറിയാതെയും 275 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും Read More …