ഇത് ദുബൈയുടെ കരുണ; എഴുതിത്തള്ളിയത് ഒന്നര കോടിയുടെ ആശുപത്രി ബില്‍, മനോജ് നാളെ നാടണയും
ദുബൈ: അന്നം തേടിയെത്തിയവരെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന ദുബൈയുടെ കാരുണ്യത്തില്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി മനോജ് നെല്ലിപ്പറമ്ബില്‍ വെള്ളിയാഴ്ച നാടണയും. നാല് വര്‍ഷത്തെ ചികിത്സയും കേസുകളും തീര്‍ത്ത ഏഴ് ലക്ഷം ദിര്‍ഹമിന്‍റെ (ഏകദേശം ഒന്നര കോടി രൂപ) ആശുപത്രി ബില്ലും പിഴയും എഴുതിത്തള്ളിയാണ് ഈ 49കാരനെ നാട്ടിലേക്ക് അയക്കുന്നത്. ദുബൈ സര്‍ക്കാരിന് കീഴിലുള്ള റാശിദ് ഹോസ്പിറ്റലിലായിരുന്നു ചികിത്സ. Read More …
