മര്‍ക്കസ് കോംപ്ലക്‌സ് കെട്ടിടത്തില്‍ തീപ്പിടിത്തം; പുസ്തകങ്ങള്‍ സൂക്ഷിച്ച മുറി പൂര്‍ണമായും കത്തിനശിച്ചു

കോഴിക്കോട്: മാവൂര്‍ റോഡില്‍ മര്‍ക്കസ് പള്ളിക്കു സമീപമുള്ള കെട്ടിടത്തില്‍ രാത്രിയോടെ തീപ്പിടിത്തം. മര്‍ക്കസ് കോംപ്ലക്‌സിലെ മൂന്നാംനിലയിലെ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്റെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. അളപായമില്ല.ബുധനാഴ്ച രാത്രി 11.00 മണിയോടെ കെട്ടിടത്തിനുമുകളില്‍നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട മുഹമ്മദ് ഹാരോണ്‍, മുബഷീര്‍ അലി എന്നിവരാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. കെട്ടിടത്തില്‍നിന്ന് പടക്കംപൊട്ടുന്നതുപോലുള്ള ശബ്ദംകേട്ടതായും ജനവാതിലിന്റെ ചില്ലുകള്‍ Read More …

ഐപിഎസ് തലത്തില്‍ വീണ്ടും അഴിച്ചുപണി, പ്രധാന നഗരങ്ങളിലെ ഡിസിപി മാരെ മാറ്റി

തിരുവനന്തപുരം ഡി സി പിയെ മാറ്റി അജിത് കുമാര്‍ ഐ പി എസിനെ പുതിയ ഡി സി പിയായി നിയമിച്ചു. അംഗിത് അശോകനെയാണ് മാറ്റിയത്. ഡോ. ശ്രീനിവാസാണ് കോഴിക്കോട് പുതിയ ഡി സി പിയാകുക. കൊച്ചിയില്‍ ശശിധരന്‍ ഐ പി എസാകും പുതിയ ഡി സി പി. മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുണ്ട്. Read More …

അടിവസ്ത്രം അഴിച്ച്‌ പരിശോധന: പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന 2 അധ്യാപകര്‍ പിടിയില്‍

ആയൂരില്‍ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ നിര്‍ണായക അറസ്റ്റ്. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു. അടിവസ്ത്രം അഴിച്ച്‌ പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച്‌ Read More …

മലപ്പുറത്ത് 8 വയസുകാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച്‌ മദ്രസ അദ്ധ്യാപകന്‍; 7 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച്‌ മഞ്ചേരി പോക്‌സോ കോടതി

മലപ്പുറം: മഞ്ചേരിയില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞില്‍ പെരിന്താറ്റില്‍ സ്വദേശി തേറമ്ബന്‍ വീട്ടില്‍ അബൂബക്കറിനെയാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇയാള്‍ മദ്രസയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്ബാറ മദ്രസ അദ്ധ്യാപകനായിരുന്നു അബൂബക്കര്‍. Read More …

കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20; വേദിയാകുന്നത് കോഴിക്കോട് ജില്ല

കോഴിക്കോട്: കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലാണ് റാലി നടക്കുക. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്നിവീര്‍ Read More …

പാക്ക് ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി

പാകിസ്താനില്‍ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 27 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഖോര്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് ബോട്ടുകളിലായി വിവാഹ സംഘം മച്ച്‌കെയിലേക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.രണ്ട് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പെടെ 26 പേരാണ് ബോട്ട് ദുരന്തത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ സിന്ധിലെ പൂര്‍വ്വികരുടെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. യാത്രക്കാരില്‍ Read More …

യോഗി അവഗണിക്കുന്നു; ഒരു മന്ത്രി രാജിവെച്ചു, പരാതിയുമായി മറ്റൊരു മന്ത്രിയും

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനയില്‍ മനംമടുത്ത് ഉത്തര്‍പ്രദേശില്‍ ഒരു മന്ത്രി രാജിവെച്ചു. ദളിതനായതിന്റെ പേരില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് ജലസേചന വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജികത്ത് അയച്ചത്. പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ Read More …

മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന; സുധാകരനും സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗൂഢാലോചന നടത്തിയെന്ന പുതിയ വാദവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ ആക്ഷേപം. മുഖ്യമന്ത്രിയെ വധിക്കാനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് വ്യക്തമാക്കി.”ഈ വധശ്രമ Read More …